World

ഒരുദിവസം 2.13 ലക്ഷം പുതിയ കേസുകള്‍; ലോകത്ത് കോവിഡ് ബാധിതര്‍ 2.38 കോടി

 

ലോകത്ത് 24 മണിക്കൂറിനിടയില്‍ 2.13 ലക്ഷം പേര്‍ കോവിഡ് ബാധിതരായെന്ന് കണക്കുകള്‍. വിവിധ ലോകരാജ്യങ്ങളിലായി 4,350 മരണവുമുണ്ടായി. ലോകത്ത് ഇതുവരെ 2,38,13,146 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. 8,17,040 പേര്‍ ഇക്കാലയളവില്‍ മരണപ്പെടുകയും ചെയ്തു. കഴിഞ്ഞ കുറച്ചുദിവസങ്ങളെ അപേക്ഷിച്ച്‌ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തുന്നത് ആശ്വാസകരമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ 2.80 ലക്ഷം പേര്‍ 24 മണിക്കൂറിനിടെ രോഗബാധിതരാവുന്ന സ്ഥിതിയുണ്ടായി.

ആകെ 1,63,64,349 പേരാണ് കോവിഡ് മുക്തരായി ആശുപത്രി വിട്ടത്. 6,63,17,57 പേര്‍ ഇപ്പോഴും ചികില്‍സയില്‍ തുടരുകയാണ്. ഇതില്‍ 61,705 പേരുടെ നില ഗുരുതരവുമാണ്. അമേരിക്ക, ബ്രസീല്‍, ഇന്ത്യ, റഷ്യ, ദക്ഷിണാഫ്രിക്ക, പെറു, മെക്‌സിക്കോ, കൊളമ്പിയ, സ്‌പെയിന്‍ എന്നിവയാണ് രോഗവ്യാപനം കൂടുതലുള്ള രാജ്യങ്ങള്‍. ഇതില്‍ അമേരിക്കയാണ് പട്ടികയില്‍ മുന്നില്‍. അമേരിക്കയില്‍ വൈറസ് ബാധിതരുടെ എണ്ണം 60 ലക്ഷത്തിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 41,484 പേര്‍ക്ക് ഇവിടെ രോഗം പിടിപെട്ടപ്പോള്‍ 510 പേര്‍ മരണത്തിന് കീഴടങ്ങി. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച്‌ നേരിയ തോതില്‍ രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായി. പുതിയ കണക്കുകള്‍പ്രകാരം 59,15,630 പേര്‍ക്ക് വൈറസ് പിടിപെട്ടപ്പോള്‍ 1,81,114 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 32,17,981 പേര്‍ രോഗം ഭേദമായി ആശുപത്രിയില്‍നിന്ന് വീടുകളിലേക്ക് മടങ്ങി. 25,16,535 പേര്‍ ഇപ്പോഴും ചികില്‍സയില്‍തന്നെ തുടരുകയാണ്. ഇതില്‍ 16,483 പേരുടെ നിലയാണ് ഗുരുതരമായുള്ളത്.

വിവിധ രാജ്യങ്ങളിലെ രോഗബാധയുടെ വിശദാംശങ്ങള്‍ ഇപ്രകാരമാണ്.
രാജ്യം, ആകെ രോഗബാധിതരുടെ എണ്ണം, ബ്രായ്ക്കറ്റില്‍ മരണം എന്ന ക്രമത്തില്‍:

  • ബ്രസീല്‍- 36,27,217 (1,15,451),
  • ഇന്ത്യ- 31,67,323 (58,546),
  • റഷ്യ- 9,61,493 (16,448),
  • ദക്ഷിണാഫ്രിക്ക- 6,11,450 (13,159),
  • പെറു- 6,00,438 (27,813),
  • മെക്‌സിക്കോ- 5,63,705 (60,800),
  • കൊളമ്പിയ- 5,51,696 (17,612),
  • സ്‌പെയിന്‍- 4,20,809 (28,872),
  • ചിലി- 3,99,568 (10,916),
  • ഇറാന്‍- 3,61,150 (20,776).
The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.