ദുബായ് : ദുബായിൽ 19 താമസ മേഖലകളിലായി വ്യാപിച്ചു കിടക്കുന്ന റോഡുകൾ നവീകരിക്കാനുള്ള പദ്ധതി ദുബായ് റോഡ് ഗതാഗത അതോറിറ്റി(ആർടിഎ) പ്രഖ്യാപിച്ചു. പുതിയ റോഡുകൾ താമസ മേഖലകളിലേയ്ക്കുള്ള വാഹനങ്ങളുടെ പ്രവേശനവും പുറത്തുകടക്കലും കാര്യക്ഷമമാക്കുന്നതിനൊപ്പം യാത്രാ സമയം 40 ശതമാനം വരെ കുറയ്ക്കാനും സഹായിക്കുമെന്ന് വ്യക്തമാക്കി. വിവിധ താമസ മേഖലകളിലായി 11.5 കിലോമീറ്റർ നീളത്തിൽ ഗതാഗതം മെച്ചപ്പെടുത്തലുകൾ, റോഡരികിലെ പാർക്കിങ് സംവിധാനങ്ങളുടെയും നടപ്പാതകളുടെയും നിർമാണം, തെരുവ് വിളക്കുകൾ സ്ഥാപിക്കൽ എന്നിവയാണ് നടപ്പിലാക്കുക. ദുബായിലെ ജനസംഖ്യാ വളർച്ചയ്ക്കും നഗര വികസനത്തിനും അനുസരിച്ചുള്ള ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം റോഡ് ഉപയോക്താക്കൾക്ക് സുഗമവും സുരക്ഷിതവുമായ ഡ്രൈവിങ് അനുഭവം ഉറപ്പാക്കാനും ഉദ്ദേശിക്കുന്നു. 2026 രണ്ടാം പാദത്തോടെ പദ്ധതി പൂർത്തീകരിക്കും.
അൽ ഖവാനീജ് 1, അൽ ബർഷ സൗത്ത് 1, നാദ് ഷമ്മ, ജുമൈറ 1, സഅബീൽ 1, അൽ റാഷിദിയ്യ, മുഹൈസിന 1, അൽ ബർഷ 1, അൽ ഹുബൈബ, അൽ ഖൂസ് 1, അൽ ഖൂസ് 3, ഖിസൈസ് 2, സത്വ, അൽ തവാർ 1, മിർദിഫ്, ഉമ്മു റമൂൽ, ഉമ്മു സുഖൈം 1, അൽ മിഷർ 1, അൽ മിഷർ 2 എന്നിവയാണ് വികസന പ്രവൃത്തികളിൽ ഉൾപ്പെടുന്ന താമസ മേഖലകൾ.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.