അഹമ്മദാബാദ്: ഏഷ്യയിലെ തന്നെ ഏറ്റവും സമ്പന്നമായ ഗ്രാമം ഗുജറാത്തിലെ കച്ച് ജില്ലയിലെ മധാപറെന്ന് റിപ്പോർട്ട്.
ഒരിക്കല്‍ ശക്തമായ ഭൂകമ്ബത്തില്‍ തകർന്ന ഗ്രാമം ഇന്ന് സമ്പന്നതയുടെ വിളനിലമായാണ് അറിയപ്പെടുന്നത്. ഗ്രാമത്തിലെ ബാങ്കുകളില്‍ 7000 കോടി രൂപയാണ് സ്ഥിര നിക്ഷേപം. ഏതൊരു വികസിത നഗരത്തേക്കാളും അധികമാണ് ഈ കണക്കുകള്‍. 17 പൊതു-സ്വകാര്യ ബാങ്കുകളാണ് ഗ്രാമത്തില്‍ പ്രവർത്തിക്കുന്നത്. എസ്ബിഐ, എച്ച്‌ഡിഎഫ്സ്, കാനറ, ഐസിഐസിഐ, ആക്സിസ്, പിഎൻബി തുടങ്ങിയ പ്രമുഖ ബാങ്കുകളെല്ലാം ഗ്രാമത്തില്‍ പ്രവർത്തിക്കുന്നു. പട്ടേല്‍ വിഭാഗമാണ് ഭൂരിഭാഗവും. ഇവരുടെ ജനസംഖ്യ 32000ത്തോളം വരും. ഗ്രാമത്തില്‍ താമസിക്കുന്ന മിക്ക കുടുംബങ്ങളും NRI (നോണ്‍ റസിഡൻ്റ് ഇന്ത്യൻ) ആണ് എന്നതാണ് സമ്പന്നതക്ക് കാരണം.
മിക്ക കുടുംബത്തിലുള്ളവരും അമേരിക്ക (യുഎസ്), ന്യൂസിലാൻഡ്, ഓസ്‌ട്രേലിയ, യുകെ, മറ്റ് ആഫ്രിക്കൻ, യൂറോപ്യൻ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നു. ഗ്രാമത്തിലെ നിരവധിപ്പേർ സെൻട്രല്‍ ആഫ്രിക്ക കേന്ദ്രീകരിച്ച് കണ്‍സ്ട്രക്ഷൻ ബിസിനസ് ചെയ്യുന്നു. 20,000 ത്തോളം വീടുകളുള്ള ഗ്രാമത്തില്‍ 1,200 ഓളം കുടുംബങ്ങള്‍ക്ക് വിദേശവുമായി ബന്ധമുണ്ട്. നിരവധി ഗ്രാമീണർ വിദേശത്ത് താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നുണ്ടെങ്കിലും ഗ്രാമവുമായുള്ള ബന്ധം വിച്ഛേദിച്ചിട്ടില്ല. നാട്ടിലെ ബാങ്കുകളിലാണ് പണം നിക്ഷേപിച്ചിരിക്കുന്നത്. ഗ്രാമത്തിലെ അടിസ്ഥാന സൗകര്യങ്ങളായ വെള്ളം, ശുചിത്വം, റോഡുകള്‍, സ്കൂളുകള്‍, ക്ഷേത്രങ്ങള്‍, തടാകങ്ങള്‍, പാർക്കുകള്‍ എന്നിവയും വളരെ ഉന്നത നിലവാരം പുലർത്തുന്നവയാണ്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.