Web Desk
ഒമാനില്‍ ഇന്ന് 1605 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് മാത്രം 856 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. ഇന്ന് റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ 684 പേര്‍ സ്വദേശികളും 921 പേര്‍ വിദേശികളുമാണ്.
#Statement No 116
June 22, 2020 pic.twitter.com/uD9rd8II0E— وزارة الصحة – سلطنة عُمان (@OmaniMOH) June 22, 2020
ഇതോടെ ഒമാനില്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളുടെ ആകെ എണ്ണം 31,076 ഉം, രോഗമുക്തി നേടിയവരുടെ എണ്ണം 16,408 ഉം ആയി. അതേസമയം ഇന്ന് ആറ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മരണസംഖ്യ 137 അയി. ഒരാഴ്ചത്തെ ഇടവേളക്ക് ശേഷമാണ് രോഗികളുടെ എണ്ണം ആയിരത്തിന് മുകളില്‍ എത്തുന്നത്. ഇതുവരെ ഉണ്ടായതില്‍ ഏറ്റവും ഉയര്‍ന്ന രോഗബാധയുമാണിത്.