പാലക്കാട് പതിനാറുകാരിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി തീ കൊളുത്തി യുവാവും പെണ്‍കുട്ടിയും മരിച്ചു. കൊല്ലങ്കോട് കിഴക്കെ ഗ്രാമം സ്വദേശികളായ ധന്യ (16), സു ബ്രഹ്‌മണ്യം (23) എന്നിവരാണ് മരിച്ചത്
പാലക്കാട്: പാലക്കാട് പതിനാറുകാരിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി തീ കൊളുത്തി യുവാവും പെണ്‍കു ട്ടിയും മരിച്ചു. കൊല്ലങ്കോട് കിഴക്കെ ഗ്രാമം സ്വദേശികളായ ധന്യ (16),സുബ്രഹ്‌മണ്യം (23) എന്നിവരാണ് മ രിച്ചത്. ഇന്ന് രാവിലെ വീട്ടിനുള്ളില്‍ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ രണ്ടുപേരെയും തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
ഇന്ന് രാവിലെ ഏഴുമണിയോടെ കൊല്ലങ്കോട് സ്വദേശി സുബ്രഹ്‌മണ്യത്തിന്റെ വീട്ടില്‍ വെച്ചാണ് സംഭവം. സുബ്രഹ്‌മണ്യത്തിന് തീപൊള്ളലേറ്റതാണ് വീട്ടുകാര്‍ ആദ്യം കണ്ടത്. മുറിയില്‍ കയറിനോക്കിയപ്പോഴാ ണ് പെണ്‍കുട്ടിയ്ക്കും പൊള്ളലേറ്റ കാര്യം അറിയുന്നത്. അയല്‍ക്കാരായ ഇരുവരും പ്രണയത്തിലായി രു ന്നു. ഈ ബന്ധം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു.
ഇന്ന് പിറന്നാളാണെന്ന് പറഞ്ഞ് ബാലസുബ്രഹ്‌മണ്യം പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയാ യിരുന്നു. സംഭവസമയത്ത് സുബ്രഹ്‌മണ്യത്തിന്റെ മാതാവും സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ അനിയനും വീ ട്ടില്‍ ഉണ്ടായിരുന്നു. കാറ്ററിങ് സ്ഥാപനം നടത്തുന്ന പിതാവ് ജോലിക്ക് പോയിരുന്നു. സുബ്രഹ്‌മണ്യത്തി ന്റെ മുറിക്കുള്ളില്‍ നിന്നും പുക ഉയരുന്നത് കണ്ടതോടെ അമ്മ നാട്ടുകാരെ വിളിച്ചു കൂട്ടുകയായിരുന്നു. ഒടുവില്‍ ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചതെന്ന് അയല്‍വാസികള്‍ പറയുന്നു.
ഫയര്‍ഫോഴ്സ് ആംബുലന്‍സില്‍ ഇരുവരേയും ആദ്യം അടുത്തുള്ള ആശുപത്രിയിലേക്കും പിന്നീട് തൃശൂര്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. രണ്ടു പേര്‍ക്കും അന്‍പത് ശതമാനത്തിലേറെ പൊള്ള ലേറ്റിരുന്നു.
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
This website uses cookies.