തൊമ്മന്‍കുത്ത് തേക്ക് പ്ലന്റേഷനിലാണ് യദുകൃഷ്ണന്‍ പെണ്‍കുട്ടിയെ എത്തിച്ച് പീഡിപ്പിച്ചത്. പെണ്‍കുട്ടിയെ കാട്ടിനുള്ളിലിരുത്തിയ ശേഷം തൊമ്മന്‍കുത്ത് ടൗണിലെത്തി ഭക്ഷണം വാങ്ങിയാണ് കാട്ടില്‍ കഴിഞ്ഞത്. പൊലിസ് ഇയാളെ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോഴാണ് പെണ്‍കുട്ടിയെ വനമേഖലയില്‍ പാ ര്‍പ്പിച്ചിരിക്കുകയാണെന്ന് മൊഴി നല്‍കിയത്
തൊടുപുഴ: പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി വനത്തിനുള്ളിലെത്തിച്ച് പീഡിപ്പിച്ച കേസില്‍ 19കാ രന്‍ അറസ്റ്റില്‍. തൊമ്മന്‍കുത്ത് പുത്തന്‍പുരയ്ക്കല്‍ യദുകൃഷ്ണനെ യാണ് കരിമണ്ണൂര്‍ പൊലീസ് അറസ്റ്റ് ചെ യ്തത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് പെണ്‍കുട്ടിയെയും യദുവിനെയും കാണാതായത്. ബന്ധുക്കളും നാട്ടുകാരും തി രച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. തൊമ്മന്‍കുത്ത് തേക്ക് പ്ലാന്റേഷനിലാണ് യദുകൃഷ്ണന്‍ പെണ്‍കുട്ടിയെ എത്തിച്ച് പീഡിപ്പിച്ചത്. പെണ്‍കുട്ടി യെ കാട്ടില്‍ ഇരുത്തിയ ശേഷം തൊമ്മന്‍കുത്ത് ടൗണിലെത്തി ഭക്ഷണം വാങ്ങിയാണ് കാട്ടില്‍ കഴിഞ്ഞ ത്.
യദുവിനെ പൊലീസ് ചോദ്യംചെയ്തപ്പോഴാണ് പെണ്‍കുട്ടി കാട്ടിനുള്ളിലാണെന്ന് അറിയാന്‍ കഴിഞ്ഞത്. തുടര്‍ന്ന് പെണ്‍കുട്ടിയെ ചൊവ്വാഴ്ച തേക്ക് പ്ലാന്റേഷനില്‍ അവശ നിലയില്‍ പൊലീസ് കണ്ടെത്തി.കുട്ടി പീ ഡനത്തിന് വിധേയയായതായി വൈദ്യപരിശോധനയില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു. യദുകൃ ഷ്ണനെതിരേ പോക്സോ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. കൂടാതെ പട്ടികജാതി-വര്‍ഗ പീഡന നിരോധന നിയമപ്രകാരമുള്ള വകുപ്പും ചുമത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതി റിമാന്‍ഡ് ചെ യ്തു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.