Breaking News

15,000 കോടി ഡോളര്‍, 470 വിമാനങ്ങള്‍ ; ലോകത്തിലെ ഏറ്റവും വലിയ വിമാനം വാങ്ങല്‍ കരാറില്‍ ഒപ്പിട്ട് എയര്‍ ഇന്ത്യ

ലോകത്തിലെ ഏറ്റവും വലിയ വിമാനം വാങ്ങല്‍ കരാറില്‍ ഒപ്പിട്ട് ടാറ്റാ ഗ്രൂപ്പിന്റെ എയര്‍ ഇന്ത്യ. ഫ്രാന്‍സിലെ എയര്‍ബസ്, അമേരിക്കന്‍ കമ്പനിയായ ബോയിങ് എന്നിവയില്‍ നിന്ന് മൊത്തം 470 വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള കരാറുകളിലാണ് എയര്‍ഇന്ത്യ ഒപ്പിട്ടത്

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ വിമാനം വാങ്ങല്‍ കരാറില്‍ ഒപ്പിട്ട് ടാറ്റാ ഗ്രൂപ്പിന്റെ എയര്‍ ഇ ന്ത്യ. ഫ്രാന്‍സിലെ എയര്‍ബസ്, അമേരിക്കന്‍ കമ്പനിയായ ബോയിങ് എന്നിവയില്‍ നിന്ന് മൊത്തം 470 വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള കരാറുകളിലാണ് എയര്‍ ഇന്ത്യ ഒപ്പിട്ടത്.

എയര്‍ബസില്‍ നിന്ന് മാത്രം 250 വിമാനങ്ങളാണ് വാങ്ങുക. എ350, എ320 വിഭാഗങ്ങളിലുള്ള വിമാന ങ്ങ ളാണ് വാങ്ങുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, രത്തന്‍ ടാറ്റ തുടങ്ങിയവര്‍ പങ്കെടുത്ത വിഡിയോ കോണ്‍ഫറന്‍സിലാണ് എയര്‍ബസുമായി ബന്ധപ്പെട്ട കരാര്‍ പ്രഖ്യാ പിച്ചത്. 10,000 കോടി ഡോളറിലേറെയാണു ചെലവ്.

ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള സൗഹൃദത്തിലെ നാഴികക്കല്ലാണു കരാറെന്നു മാക്രോണ്‍ പറഞ്ഞു. വ്യോമയാന മേഖലയില്‍ ലോകത്ത് മൂന്നാം സ്ഥാനത്താണ് ഇന്ത്യയെന്നും അടുത്ത 15 വര്‍ഷത്തില്‍ 2,500 വിമാനങ്ങള്‍ ആവശ്യമാണെന്നും മോദി വ്യക്തമാക്കി. കേന്ദ്രമന്ത്രിമാരായ ജ്യോതിരാദിത്യ സിന്ധ്യ, പിയൂ ഷ് ഗോയല്‍, ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ തുടങ്ങിയവരും പങ്കെടുത്തു. 220 ബോയിങ് വിമാനങ്ങള്‍ വാങ്ങുന്നതിന് ഏകദേശം 4500 കോടി ഡോളറാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 days ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

2 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.