Gulf

കുവൈത്തില്‍ 1500 വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ്, സ്‌കൂളുകള്‍ വീണ്ടും ഓണ്‍ലൈന്‍ പഠനത്തിലേക്ക്

അദ്ധ്യാപകരും ഇതര സ്റ്റാഫുകളും കോവിഡ് ബാധയില്‍. വിദ്യാഭ്യാസ വകുപ്പ് നടത്തിയ കണക്കെടുപ്പിലാണ് രാജ്യത്താകമാനം 1500 വിദ്യാര്‍ത്ഥികള്‍ക്ക് രോഗബാധയുണ്ടെന്ന് കണ്ടെത്തിയത്.

കുവൈത്ത് സിറ്റി : കഴിഞ്ഞ ഒരാഴ്ച കാലത്ത് കുവൈത്തില്‍ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 1,500 വിദ്യാര്‍ത്ഥികള്‍ക്ക്. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സ്‌കൂളുകളില്‍ നിന്ന് രോഗബാധിതരുടെ കണക്കെടുപ്പിനെ തുടര്‍ന്നാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്.

കഴിഞ്ഞ ഒരാഴ്ചയായി കുവൈത്തില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്. കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ വ്യാപനം അതിരൂക്ഷമായി ആഗോളതലത്തില്‍ തുടരുന്നതിനാല്‍ ശക്തമായ പ്രതിരോധ നടപടികളാണ് ആരോഗ്യ മന്ത്രാലയം സ്വീകരിച്ചിരിക്കുന്നത്.

ഇതിനെ തുടര്‍ന്ന് സ്‌കൂളുകള്‍ ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മടങ്ങാന്‍ ഭരണകൂടം നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് സ്‌കൂളുകളില്‍ പ്രവേശനം നിഷേധിച്ചിട്ടുമുണ്ട്.

തിങ്കളാഴ്ച വരെയുള്ള കണക്ക് അനുസരിച്ച് രാജ്യത്ത് 15,140 ആക്ടീവ് കേസുകളാണുള്ളത്. ഇതില്‍ 12 പേര്‍ അത്യാസന്ന നിലയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്..

പ്രതിദിന കോവിഡ് കേസുകള്‍ മുവ്വായിരം കടന്നതോടെ കര്‍ശന നടപടികളാണ് കുവൈത്ത് ആരോഗ്യ മന്ത്രാലയം സ്വീകരിച്ചിരിക്കുന്നത്. കുവൈത്ത് ജനസംഖ്യയുടെ 85 ശതമാനം പേര്‍ക്കും രണ്ടു ഡോസ് വാക്‌സിന്‍ ലഭിച്ചതായി മന്ത്രാലയം അറിയിച്ചു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.