റിയാദ്: നീണ്ട 15 വർഷത്തെ ഇടവേളക്കുശേഷം ഒരു സൗദി മന്ത്രി ലബനാൻ മണ്ണിൽ. വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ വ്യാഴാഴ്ച വൈകീട്ട് ബൈറൂത്തിലെത്തി ലബനാൻ പ്രസിഡന്റ് ജോസഫ് ഔണുമായി വിശദ ചർച്ചയും നടത്തി. ബൈറൂത്തിലെ ബബ്ദ കൊട്ടാരത്തിലായിരുന്നു കൂടിക്കാഴ്ച. പശ്ചിമേഷ്യൻ മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും ലബനാനുള്ള സൗദി അറേബ്യയുടെ തുടർച്ചയായ പിന്തുണയും ചർച്ചാവിഷയങ്ങളായി.
ലബനാന്റെ പ്രദേശങ്ങളിൽനിന്നും ഇസ്രായേൽ അധിനിവേശ സേനയെ പൂർണമായി പിൻവലിക്കുന്നതുൾപ്പെടെ വെടിനിർത്തൽ കരാർ പാലിക്കേണ്ടതിന്റെ പ്രാധാന്യം സൗദി മന്ത്രി ഊന്നിപ്പറഞ്ഞു. സൗദി അറേബ്യ ലബനാനും ആ ജനങ്ങൾക്കുമൊപ്പം നിലകൊള്ളുമെന്ന് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചക്കുശേഷം വാർത്താസമ്മേളനത്തിൽ അമീർ ഫൈസൽ ബിൻ ഫർഹാൻ വ്യക്തമാക്കി. ലബനാനിലെ സാഹചര്യങ്ങളെ ശുഭാപ്തിവിശ്വാസത്തോടെ കാണുന്നു. ഭരണ, നയ തലങ്ങളിൽ ലബനാൻ കൈക്കൊള്ളുന്ന പരിഷ്കരണ നടപടികളുടെ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു. പരിഷ്കാരങ്ങൾ നടപ്പാക്കുന്നത് ലബനാന്റെ മേൽ ലോകത്തിന്റെ വിശ്വാസം വർധിപ്പിക്കുമെന്നും കൂട്ടിച്ചേർത്തു.
ലബനാനിലെ വെടിനിർത്തൽ കരാർ പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ലബനാൻ പ്രസിഡന്റുമായി ചർച്ച നടത്തിയെന്നും സ്ഥിരത കൈവരിക്കാനുള്ള പ്രസിഡന്റ് ഔണിന്റെയും പ്രധാനമന്ത്രിയുടെയും കഴിവിൽ സൗദി അറേബ്യക്ക് ശുഭാപ്തിവിശ്വാസമുണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ലബനാനെ സഹായിക്കാൻ സൗദി അറേബ്യ നടത്തുന്ന ശ്രമങ്ങൾക്ക്, പ്രത്യേകിച്ച് പ്രസിഡന്റ് സുഗമമായി നടത്തുന്നതിലടക്കം നൽകിയ പിന്തുണക്ക് പ്രസിഡന്റ് ഔൺ നന്ദി പറഞ്ഞു.
സൗദി വിദേശകാര്യ മന്ത്രിയുടെ ലബനാൻ സന്ദർശനം വളരെ പ്രതീക്ഷ നൽകുന്നതാണ്. അതൊരു മികച്ച സന്ദേശം കൂടിയാണ്. സൗദിയുമായുള്ള ഞങ്ങളുടെ ബന്ധം കൂടുതൽ ശക്തമാകുമെന്ന് പ്രതീക്ഷിക്കുന്നു. ലബനാനിൽ നേരത്തെയുണ്ടായിരുന്ന സൗദി സഹോദരങ്ങൾ തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യാഴാഴ്ച വൈകീട്ടാണ് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ബൈറൂത്തിലെ റഫീഖ് ഹരീരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. ലബനാൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ല ബുഹബീബ്, സൗദി വിദേശകാര്യ മന്ത്രിയുടെ ലബനാൻ കാര്യങ്ങളുടെ ഉപദേഷ്ടാവ് അമീർ യസീദ് ബിൻ മുഹമ്മദ് ബിൻ ഫഹദ് അൽഫർഹാൻ, ലബനാനിലെ സൗദി അംബാസഡർ വലിദ് ബുഖാരി എന്നിവർ ചേർന്ന് അമീർ ഫൈസൽ ബിൻ ഫർഹാനെ സ്വീകരിച്ചു.
ലബനാൻ പ്രസിഡന്റിന് പുറമെ നിരവധി ഉന്നതോദ്യോഗസ്ഥരെയും കണ്ട അമീർ ഫൈസൽ ഇരുരാജ്യങ്ങൾക്കും താൽപര്യമുള്ള നിരവധി വിഷയങ്ങൾ ചർച്ച ചെയ്തു. 15 വർഷത്തിനുശേഷമാണ് സൗദി വിദേശകാര്യ മന്ത്രി ലബനാൻ സന്ദർശിക്കുന്നത്. ഇക്കഴിഞ്ഞ ജനുവരി ഒമ്പതിനാണ് ലബനാനിന്റെ പുതിയ പ്രസിഡന്റായി ജോസഫ് ഔൺ തെരഞ്ഞെടുക്കപ്പെട്ടത്. പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതിൽ നിലനിന്ന പ്രതിസന്ധി സൗദി അറേബ്യയടക്കം അഞ്ച് രാജ്യങ്ങളുടെ കൂട്ടായ പിന്തുണയോടെയാണ് പരിഹരിച്ചത്.
ലബനാൻ സന്ദർശനത്തിന് മുമ്പ് സൗദി വിദേശകാര്യ മന്ത്രി ഔണിന്റെ തെരഞ്ഞെടുപ്പിനെക്കുറിച്ച് പറഞ്ഞത് ‘വളരെ പോസിറ്റീവ് കാര്യമാണ്’ എന്നാണ്. ദാവോസിൽ നടന്ന സാമ്പത്തിക ഫോറത്തിലും ലബനാനെക്കുറിച്ച് വിദേശകാര്യ മന്ത്രി പരാമർശിച്ചിരുന്നു. സൗദി അറേബ്യയാണ് തന്റെ ആദ്യ സന്ദർശന ലക്ഷ്യമെന്ന് ഔൺ പ്രസിഡന്റ് പദം ഏറ്റെടുത്തയുടനെ പറഞ്ഞിരുന്നു. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനുമായി നടത്തിയ ഫോൺ സംഭാഷണത്തിനിടെ സൗദി സന്ദർശിക്കാനുള്ള ക്ഷണം ലഭിക്കുകയും ചെയ്തിരുന്നു.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.