കോവിഡ് പ്രധിരോധ കുത്തിവയ്പ്പ് ജനുവരി 3 മുതല്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മറ്റ് ആരോഗ്യപ്രശ്‌നങ്ങളുള്ള 60 വയസ്സിനു മുകളിലുള്ളവര്‍ക്കും ജ നുവരി 10 മുതല്‍ അധിക ഡോസ് ലഭിക്കും
ന്യൂഡല്‍ഹി: രാജ്യത്ത് 15നും 18നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കാന്‍ അനുമ തി.കോവിഡ് പ്രധിരോധ കുത്തിവയ്പ്പ് ജനുവരി 3 (തിങ്കള്‍) മുതല്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. മറ്റ് ആരോഗ്യപ്രശ്‌നങ്ങളുള്ള 60 വയസ്സിനു മുകളിലുള്ളവര്‍ക്കും ജനുവരി 10 മുതല്‍ അധിക ഡോസ് ലഭിക്കും. ഇന്ന് രാത്രി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ശാസ്ത്രജ്ഞരുമായും വിദഗ്ധരുമായും കൂടിയാലോചിച്ചാണ് തീരുമാനമെടുത്തതെന്ന് പ്രധാനമന്ത്രി പറ ഞ്ഞു. ”കോവിഡ് വൈറസ് ഇല്ലാതായിട്ടില്ല, നമ്മള്‍ ജാഗ്രതയോടെ ഇരിക്കേണ്ടതുണ്ട്. ലോകം ഒമിക്രോണി നെക്കുറിച്ച് സംസാരിക്കുന്നു. ഇന്ന് അടല്‍ ബിഹാരി വാജ്പേയിയുടെ ജന്മദിനവും ക്രിസ്മസും ആണ്, അ തിനാല്‍ ഈ നടപടി ഇന്ന് പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു,”-പ്രധാനമന്ത്രി പറഞ്ഞു.
ഒമിക്രോണ്‍ കേസുകള്‍ കൂടുന്നുണ്ടെങ്കിലും പരിഭ്രാന്തരാകേണ്ട സാഹചര്യമില്ല
ഒമിക്രോണ്‍ കേസുകള്‍ കൂടുന്നുണ്ടെങ്കിലും പരിഭ്രാന്തരാകേണ്ട സാഹചര്യമില്ല. നേരിടാന്‍ രാജ്യം സജ്ജമാണ്. വ്യാപനത്തെ നേരിടാന്‍ മുന്നൊരുക്കങ്ങള്‍ ആരംഭിക്കണം. കുട്ടികള്‍ക്കാ യി 90,000 കിടക്കകള്‍ തയാറാണ്. ആവശ്യത്തിന് വാക്‌സിന്‍ കരുതല്‍ ശേഖരമുണ്ടെന്നും നരേന്ദ്ര മോദി പറഞ്ഞു.
രാജ്യത്തെ 90 ശതമാനം പേര്‍ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചു. ഓക്‌സിജന്‍ സൗകര്യമുള്ള അഞ്ചു ലക്ഷം കിടക്കകള്‍ രാജ്യത്തുണ്ടെന്നും മോദി പറഞ്ഞു.തദ്ദേശീയമായി വികസിപ്പിച്ച നേ സല്‍ വാക്‌സിനും ഡിഎന്‍എ വാക്‌സിനും വൈകാതെ ലഭ്യമാകും. ഉത്തരാഖണ്ഡും ഹിമാചല്‍ പ്രദേശും ഗോവയും ഒന്നാം ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചുവെന്നും പ്രധാനമന്ത്രി പറ ഞ്ഞു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.