തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്നു മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബാങ്കുകള്‍, കടകള്‍ എന്നിവയ്ക്കു മുന്നില്‍ അഞ്ചുപേരില്‍ കൂടുതല്‍ ആളുകള്‍ പാടില്ല. അതത് ജില്ലകളിലെ കളക്ടര്‍മാരാണ് നിയന്ത്രണങ്ങള്‍ സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഈ മാസം 31 വരെയാണ് കേരളത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.
നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വിവാഹ ചടങ്ങുകള്‍ക്കും മരണാനന്തര ചടങ്ങകള്‍ക്കും കര്‍ശന വ്യവസ്ഥകളോടെ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആരാധനാലയങ്ങളിലും പൊതു ചടങ്ങുകളിലും 20 ല്‍ കൂടുതല്‍ പേര്‍ പങ്കെടുക്കാന്‍ പാടില്ലെന്ന് നിര്‍ദേശമുണ്ട്.
നിരോധനാജ്ഞയിലെ പ്രധാന നിര്‍ദേശങ്ങള്‍ ഇവയാണ്
1. അഞ്ചുപേരില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടരുത്. കണ്ടെയിന്‍മെന്റ് സോണുകള്‍ക്ക് അകത്തും പുറത്തും ആളുകള്‍ കൂട്ടം കൂടരുത്. കൂട്ടം കൂടുന്നത് ഒഴിവാക്കാന്‍ തദ്ദേശ സ്ഥാപനങ്ങളും പോലീസും ശ്രമിക്കും.
2. ഹോട്ടല്‍, റെസ്റ്റോറന്റുകള്‍, മറ്റ് കടകള്‍ എന്നിവിടങ്ങളില്‍ അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കണ്ടാല്‍ അത് നിരോധനാജ്ഞയുടെ ലംഘനമായി കണക്കാക്കും.
3. 20 ല്‍ കൂടുതല്‍ പേര്‍ പങ്കെടുക്കുന്ന മീറ്റിങ്ങുകള്‍ സ്ഥാപനങ്ങള്‍ ഓണ്‍ലൈനായി നടത്തണം.
4. കണ്ടെയിന്‍മെന്റ് സോണിലെ വിവാഹം, മരണം സംബന്ധിച്ച ചടങ്ങുകളില്‍ 20 പേര്‍ക്കും സോണിന് പുറത്തെ വിവാഹ ചടങ്ങില്‍ 50 പേര്‍ക്കും പങ്കെടുക്കാം.
5. ജിംനേഷ്യം, മൈതാനം, ടര്‍ഫ് എന്നിവിടങ്ങളിലെ കായിക മത്സരങ്ങള്‍ പാടില്ല. യോഗ പരിശീലനവും ബീച്ചുകളിലെയും പാര്‍ക്കുകളിലെയും ടൂറിസം സെന്ററുകളിലെയും പ്രഭാത നടത്തവും സായാഹ്ന നടത്തവും നിരോധിച്ചു.
6. ആശുപത്രി ഒഴികെയുള്ള സ്ഥാപനങ്ങള്‍ എയര്‍ കണ്ടീഷണര്‍ പ്രവര്‍ത്തിപ്പിക്കരുത്. ഓഫീസുകളില്‍ മതിയായ വായുസഞ്ചാരം ഉറപ്പാക്കണം. എല്ലാ ജീവനക്കാര്‍ക്കും സ്ഥാപനങ്ങള്‍ രണ്ട് ലെയര്‍ മാസ്‌കും സാനിറ്റൈസറും നല്‍കണം. മാസ്‌ക് എല്ലാ നേരവും ധരിക്കണം.
7. സര്‍ക്കാര്‍, മത-രാഷ്ട്രീയ സംഘടനകളുടെ പരിപാടികളില്‍ 20 പേരില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കാന്‍ പാടില്ല. ആറടി അകലം പാലിക്കണം.
8. തിരക്കുള്ള മാര്‍ക്കറ്റുകളില്‍ സാധനങ്ങള്‍ കയറ്റാനും ഇറക്കാനും നിയന്ത്രണമുണ്ടാകും. കടകള്‍ക്ക് ടോക്കണ്‍ നല്‍കും. അതാത് തദ്ദേശ സ്ഥാപനങ്ങള്‍ ഇക്കാര്യങ്ങള്‍ നിയന്ത്രിക്കും.
9. പൊതു ഗാതാഗതത്തിന് വിലക്കില്ല. കടകള്‍, ബാങ്കുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ തുറന്നു പ്രവര്‍ത്തിക്കും. പരീക്ഷകള്‍ക്കും തടസമില്ല.
10. മാര്‍ക്കറ്റുകള്‍, ബസ്റ്റാന്റ്, പൊതുസ്ഥലങ്ങള്‍ എന്നിവ ദിവസവും അണുവിമുക്തമാക്കും. ഇത് തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ ഉറപ്പുവരുത്തണം. കണ്ടയ്ന്‍മെന്റ് സോണുകളില്‍ നിലവിലെ നിയന്ത്രണം തുടരും.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.