Kerala

നിരോധനാജ്ഞ സംസ്ഥാനമാകെ ഇല്ല; വ്യക്തത വരുത്തി മന്ത്രി ഇ.ചന്ദ്രശേഖരന്‍

 

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ സംസ്ഥാനത്ത് മുഴുവന്‍ ഇല്ലെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍. ജില്ലകളിലെ സാഹചര്യം അനുസരിച്ച് കളക്ടര്‍മാര്‍ പ്രത്യേകം ഉത്തരവിറക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം നിയന്ത്രണങ്ങള്‍ നിലവില്‍ വന്നാല്‍ പോലീസ് ശക്തമായി ഇടപെടുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ അറിയിച്ചു. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ശനിയാഴ്ച മുതലാണ് നിരോധനാജ്ഞ അടക്കമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഇതു സംബന്ധിച്ച് ചീഫ് സെക്രട്ടറി ഇന്നലെ ഇറക്കിയ ഉത്തരവ് പലവിധ വ്യാഖ്യാനങ്ങള്‍ക്കും ഇടയാക്കി.

അഞ്ചില്‍ കൂടുതല്‍ പേര്‍ കൂട്ടം കൂടാന്‍ പാടില്ലെന്ന ഉത്തരവില്‍ വിവാഹങ്ങള്‍ക്കും മരണത്തിനും മാത്രമായിരുന്നു ഇളവ്. എന്നാല്‍ ഏതൊക്കെ മോഖലകളിലാണ് നിയന്ത്രണം എന്നതടക്കമുള്ള കാര്യങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടായതോടെയാണ് റവന്യൂ മന്ത്രി വിശദീകരണവുമായി രംഗത്തെത്തിയത്.

ഇന്ന് വൈകിട്ടോടെ ജില്ലാ കളക്ടര്‍മാരുടെ ഉത്തരവ് ഇറങ്ങും. ആളുകള്‍ കൂട്ടം കൂടുന്നതിലൂടെ കോവിഡ് സൂപ്പര്‍സ്പ്രഡിനുള്ള സാധ്യത തടയാന്‍ ശക്തമായ നടപടികള്‍ ഉണ്ടാകും. ഒക്ടോബര്‍ 31 വരെ നിയന്ത്രണങ്ങള്‍ തുടരുമെന്നാണ് ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നത്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.