കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ കർശന നിയന്ത്രണത്തിലേക്ക് കടന്ന് സംസ്ഥാന സർക്കാർ. അഞ്ചുപേരിൽ കൂടുതൽ ആളുകൾ കൂട്ടംകൂടി നിൽക്കുന്നതിന് വിലക്കേർപ്പെടുത്തി. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായിട്ടുള്ള സിആർപിസി 144 അനുസരിച്ച് സർക്കാർ ഉത്തരവിറക്കി.
ഒക്ടോബർ മൂന്ന് രാവിലെ ഒമ്പത് മണി മുതൽ 30-ാം തീയതിവരെയാണ് വിലക്ക് പ്രാബല്യത്തിൽ വരിക. ജില്ലാ മജിസ്ട്രേറ്റുമാർക്ക് സാഹചര്യം വിലയിരുത്തി നടപടിയെടുക്കാനും നിർദേശമുണ്ട്.
വിവാഹം, മരണാനന്തര ചടങ്ങുകൾ തുടങ്ങിയ അടിയന്തര ആവശ്യങ്ങളെ വിലക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആളുകൾ കൂട്ടംകൂടുന്ന മറ്റുള്ള എല്ലാ പരിപാടികൾക്കും വിലക്കുണ്ട്. നിയന്ത്രണങ്ങളിൽ ഇളവ് അതാത് ജില്ലകളിലെ സ്ഥിതിഗതികൾ വിലയിരുത്തി ജില്ലാ കളക്ടർമാർക്ക് തീരുമാനിക്കാം.
കഴിഞ്ഞ ദിവസം ചേർന്ന സർവ്വകക്ഷി യോഗത്തിൽ സമരങ്ങൾക്കടക്കം നിയന്ത്രണമേർപ്പെടുത്തുന്നതിന് തീരുമാനമെടുത്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ നിയന്ത്രണങ്ങൾ.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.