Kerala

സംസ്ഥാനത്ത് ഇന്ന് 1417 പേര്‍ക്ക് കോവിഡ്; 1426 പേർക്ക് രോഗമുക്തി

 

സംസ്ഥാനത്ത് ചൊവ്വാഴ്ച 1417 പേർക്കു കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രോഗമുക്തി 1426 പേർക്ക്. അഞ്ച് മരണം റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരം വർക്കല സ്വദേശി ചെല്ലയ്യ (68), കണ്ണൂർ കോളയാട് കുമ്പ മാറാടി (75), തിരുവനന്തപുരം വലിയതുറ മണിയൻ (80), എറണാകുളം ചെല്ലാനം സ്വദേശി റീത്ത ചാൾസ് (87), തിരുവനന്തപുരം വെള്ളനാട് സ്വദേശി പ്രേമ (52) എന്നിവരാണു മരിച്ചത്. 1242 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം. അതിൽ ഉറവിടം അറിയാത്തത് 105 പേർ. വിദേശത്ത് നിന്ന് എത്തിയവർ 62, മറ്റു സംസ്ഥാനങ്ങളിൽ വന്നവർ 72. ആരോഗ്യപ്രവർത്തകർ 36.

രോഗബാധിതർ ജില്ല തിരിച്ച്;

തിരുവനന്തപുരം 297

മലപ്പുറം 242

കോഴിക്കോട് 158

കാസർഗോഡ് 147

ആലപ്പുഴ 146

പാലക്കാട് 141

എറണാകുളം 133

തൃശൂർ 32

കണ്ണൂർ 30

കൊല്ലം 25

കോട്ടയം 24

പത്തനംതിട്ട 20

വയനാട് 18

ഇടുക്കി 14

24 മണിക്കൂറിനിടെ 21,625 സാംപിളുകൾ പരിശോധിച്ചു. കോവിഡ് പ്രതിരോധത്തിന് ഒപ്പം എലിപ്പനി, ഡെങ്കിപ്പനി എന്നിവയുടെ പ്രതിരോധ പ്രവർത്തനങ്ങളും നടക്കുന്നു. ആലപ്പുഴ ജില്ലയിൽ തീരപ്രദേശങ്ങളിൽ കോവിഡ് വ്യാപനം തുടരുകയാണ്. ആറ് ക്ലസ്റ്ററുകളിലാണ് രോഗം വർധിക്കുന്നത്. കടക്കരപ്പള്ളി, ചെട്ടികാട്, പുന്നപ്ര നോർത്ത്, അമ്പലപ്പുഴ സൗത്ത്, വെട്ടക്കൽ, പാണാവള്ളി എന്നിവടങ്ങളാണ് അത്.

കോട്ടയം ജില്ലയിലെ അതിരമ്പുഴ, ഏറ്റുമാനൂർ മേഖലകളിൽ കോവിഡ് സമ്പർക്കവ്യാപനം ഇപ്പോഴും റിപ്പോർട്ട് ചെയ്യുന്നു. ഈ സാഹചര്യത്തിൽ ഏറ്റുമാനൂർ ക്ലസ്റ്ററിന്റെ ഭാഗമായിരുന്ന അതിരമ്പുഴ പഞ്ചായത്തിനെ പ്രത്യേക ക്ലസ്റ്ററായി പ്രഖ്യാപിച്ചു. എറണാകുളത്ത് ഫോർട്ട് കൊച്ചി ക്ലസ്റ്ററിലും രോഗവ്യാപനം തുടരുന്നു. മട്ടാഞ്ചേരി, പള്ളുരുത്തി, കുമ്പളങ്ങി മേഖലകളിലാണ് കൂടുതൽ കേസുള്ളത്.

കണ്ടെയ്ൻമെന്റ് സോണിലെ വ്യവസായശാലകൾക്ക് പ്രവർത്തനാനുമതി നൽകി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു മാത്രമാണു പ്രവർത്തിക്കാൻ അനുമതി. ജില്ലയിലെ അടഞ്ഞുകിടക്കുന്ന മാർക്കറ്റുകൾ മാർഗനിർദേങ്ങൾ പാലിച്ചുകൊണ്ട് തുറുന്നുപ്രവർത്തിക്കും. കോഴിക്കോട് ഒരു വീട്ടിലെ തന്നെ അഞ്ചിലേറേ പേർ രോഗികളായ 24 വീടുകൾ കോർപ്പറേഷൻ പരിധിയിൽ ഉണ്ട്. പുറത്തുപോയി വരുന്നവർ വീടുകൾക്ക് ഉള്ളിലും മുൻകരുതൽ സ്വീകരിക്കേണ്ടതാണ്.

മത്സ്യബന്ധത്തിന് എത്തിയ 68 അതിഥിത്തൊഴിലാളികൾക്ക് കോവിഡ് സ്ഥിരീകരിച്ചു. അതിഥി തൊഴിലാളികൾ മത്സ്യബന്ധനത്തിന് എത്തി ബോട്ടിൽ തന്നെ കഴിഞ്ഞുകൂടുന്നത് ശ്രദ്ധയിൽപ്പെട്ടു. ജാഗ്രത പോർട്ടലിൽ റജിസ്റ്റർ ചെയ്യാതെയും പാസില്ലാതെയും വരുന്ന തൊഴിലാളികളെ മത്സ്യബന്ധനത്തിന് അനുവദിക്കാനാകില്ല. ബേപ്പൂർ മേഖലയിൽ പൊലീസ് നിരീക്ഷണം ശക്തമാക്കി. കോഴിക്കോട് ബീച്ച് ആശുപത്രി കോവിഡ് ആശുപത്രിയാക്കി മാറ്റി. അവിടുത്തെ ഡയാലിസിസ് സെന്റർ നിലനിർത്തി.

കോവിഡ് പ്രതിരോധ മേഖലയിലെ പൊലീസിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തി. ആരോഗ്യ പ്രവർത്തകരുമായി ചേർന്നു പൊലീസ് നടത്തുന്ന കോൺടാക്ട് ട്രേസിങ് പൊതുജനങ്ങൾ സ്വാഗതം ചെയ്തു. കോൺടാക്ട് ട്രേസിങ്, കണ്ടെയ്ൻമെന്റ് സോൺ കണ്ടെത്തൽ എത്തീ പ്രവർത്തനങ്ങൾ കൂടുതൽ കൃത്യതയോടെ ചെയ്യാനും തീരുമാനിച്ചു. മാസ്ക് ധരിക്കാത്തതിന് നടപടി നേരിട്ടവരുടെ ഡേറ്റാബാങ്ക് തയാറാക്കും. മാസ്ക് ധരിക്കാത്തതിന് രണ്ടാമതും പിടിയിലാകുന്നവരിൽ നിന്ന് പിഴയായി 2000 രൂപ ഈടാക്കും.– മുഖ്യമന്ത്രി പറഞ്ഞു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.