India

രാജ്യത്ത് കോവിഡ്​ ബാധിതര്‍ 14 ലക്ഷത്തിലേക്ക്​; പുതുതായി 48,661 പേര്‍ക്ക്​​ രോഗബാധ

 

ന്യൂഡല്‍ഹി: ഇന്ത്യയില്‍ പ്രതിദിനം റിപോര്‍ട്ട്​ ചെയ്യപ്പെടുന്ന കോവിഡ്​ കേസുകളുടെ എണ്ണം അരലക്ഷത്തോടടുക്കുന്നു. 24 മണിക്കൂറിനി​ടെ 48,661 പേര്‍ക്കാണ്​ രോഗബാധ സ്​ഥിരീകരിച്ചത്​. ഇതോടെ കോവിഡ്​ ബാധിതരുടെ എണ്ണം 13.85 ലക്ഷത്തിലെത്തി.

705 പേരാണ്​ കഴിഞ്ഞ ദിവസം രോഗം ബാധിച്ച്‌​ മരണത്തിന്​ കീഴടങ്ങിയത്​. ഇതോടെ ഇന്ത്യയില്‍ ആകെ കോവിഡ്​ മരണങ്ങളുടെ എണ്ണം 31,358 ആയി. നാലരലക്ഷം ആളുകള്‍ നിലവില്‍ ചികിത്സയിലുണ്ട്​. 8,49,432 പേര്‍ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ശനിയാഴ്​ച മാത്രം 4,42,263 സാംപിളുകള്‍ പരിശോധിച്ചതായി ഐ.സി.എം.ആര്‍ അറിയിച്ചു.

ജൂലൈ 23ന്​ ശേഷം പ്രതിദിനം 40,000 ത്തിലധികം കേസുകളാണ്​ രാജ്യത്ത്​ റിപോര്‍ട്ട്​ ചെയ്യുന്നത്​. മഹാരാഷ്​ട്രയാണ്​ മഹാമാരി ഏറ്റവും രൂക്ഷമായി ബാധിച്ച സംസ്​ഥാനം. 1.4 ലക്ഷം രോഗികളുള്ള സംസ്​ഥാനത്ത്​ 13,132 പേരാണ്​ മരിച്ചത്​. 53,132 കേസുകളും 3320 മരണങ്ങളുമായി തമിഴ്​നാടാണ്​ രണ്ടാമതുള്ളത്​. എന്നാല്‍ ഡല്‍ഹിയില്‍ നിന്നും ശുഭസൂചനകളാണ്​ വരുന്നത്​. നിലവില്‍ 14000 പേര്‍ മാത്രമാണ്​ ഡല്‍ഹിയില്‍ ചികിത്സയിലുള്ളത്​. 1.10 ലക്ഷം ആളുകളാണ്​ രോഗമുക്തി നേടിയത്.

രോഗബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്​ഥാനങ്ങള്‍ ലോക്​ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുകയാണ്​. ചില സംസ്​ഥാനങ്ങള്‍ പൂര്‍ണമായും ലോക്​ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ചില ഇടങ്ങളില്‍ കണ്ടെയന്‍മെന്റെ് ​മേഖലകളില്‍ നിയന്ത്രണം കര്‍ശനമാക്കി. കോവിഡ്​ പശ്ചാത്തലത്തില്‍ ത്രിപുരയില്‍ മൂന്ന്​ ദിവസത്തെ സമ്പൂര്‍ണ ലോക്​ഡൗണ്‍ പ്രഖ്യാപിച്ചു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.