Home

14കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

മദ്രസയില്‍ മതപഠനത്തിനെത്തിയ 14 വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാ ക്കിയ കേസി ല്‍ പള്ളി ഇമാമിനെതിരെ പോക്സോ കേസ്. അന്തിക്കാട് മുസ്ലിം ജുമാ അത്ത് പള്ളിയിലെ ഇമാമും, മദ്രസ അധ്യാപകനുമായ കൊടുങ്ങല്ലൂര്‍ കരൂപ്പടന്ന സ്വദേശി കുഴിക്ക ണ്ടത്തില്‍ ബഷീര്‍ സഖാഫി (52) ക്കെതിരെയാണ് കേസ്

തൃശൂര്‍: മദ്രസയില്‍ മതപഠനത്തിനെത്തിയ 14 വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി യ കേസില്‍ പള്ളി ഇമാമിനെതിരെ പോക്സോ കേസ്. അന്തിക്കാട് മുസ്ലിം ജുമാ അത്ത് പള്ളിയിലെ ഇമാമും, മദ്രസ അധ്യാപകനുമായ കൊടുങ്ങല്ലൂര്‍ കരൂപ്പടന്ന സ്വദേശി കുഴിക്കണ്ടത്തില്‍ ബഷീര്‍ സഖാഫി (52) ക്കെതിരെയാണ് കേസ് എടുത്തത്.

20 വര്‍ഷമായി ഇയാള്‍ പള്ളിയുടെ അധികാര സ്ഥാനത്തുണ്ട്. പീഡനത്തിനിരയായ കുട്ടിയെ മുന്‍പും പ ലതവണ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നു. മറ്റു കുട്ടികള്‍ക്കും സമാനമായ അനുഭവം ഉണ്ടാ യിട്ടുണ്ടെങ്കിലും മാനഹാനി ഭയന്ന് ആരും പുറത്ത് പറഞ്ഞിരുന്നില്ല. അതിക്രമം അറിഞ്ഞിട്ടും കുട്ടിയെ സഹായിക്കാന്‍ പള്ളിക്കമ്മിറ്റി തയ്യാറായില്ലെന്ന് ആക്ഷേപമുണ്ട്. പീഡന വിവരം പൊലീസിനെ അറിയി ക്കാതിരുന്ന പള്ളി കമ്മിറ്റിക്കെതിരെ ഒരുവിഭാഗം പ്രതിഷേധവുമായി രംഗത്തെത്തി.

നിലവിലെ പള്ളിക്കമ്മറ്റിയെ പുറത്താക്കണമെന്ന ആവശ്യവുമായി മഹല്ല് നിവാസികള്‍ ചേര്‍ന്ന് മഹല്ല് സംരക്ഷണ സമിതിയും രൂപികരിച്ചിട്ടുണ്ട്. മെയ് 2നാണ് പൊലീസ് കേസെടുത്തത്. ഒളിവില്‍ പോയ ബഷീര്‍ സഖാഫിക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയതായി അന്തിക്കാട് എസ്എച്ച് ഒ അനീഷ് കരീം പറഞ്ഞു.

 

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.