കൊച്ചി: കൊവിഡിന്റെ സാഹചര്യത്തിൽ അടിയന്തരാവശ്യമുള്ള 2000 ത്തിലേറെ ജീവനക്കാരെയും കുടുംബാംഗങ്ങളെയും നാട്ടിലെത്തിക്കാൻ 12 ചാർട്ടേഡ് വിമാനങ്ങളുമായി സൗദി അറേബ്യയിലെ ജുബൈൽ ആസ്ഥാനമായ എക്‌സപെർടീസ് കോൺട്രാക്ടിംഗ് കമ്പനി. കമ്പനിയുടെ 10,000 ത്തിലധികം ജീവനക്കാരിൽ 2000 പേരെയാണ് ഗൾഫ് എയറിന്റെ പന്ത്രണ്ട് ഫ്‌ളൈറ്റുകൾ ചാർട്ടർ ചെയ്ത് നാട്ടിലെത്തിക്കുന്നത്.
ഒമ്പത് ഫ്‌ളൈറ്റുകൾ ഇന്ത്യയിലേയ്ക്കും മൂന്നെണ്ണം മറ്റു രാജ്യങ്ങളിലേക്കുമാണെന്ന് എക്‌സപെർടീസ് കോൺട്രാക്ടിംഗ് ഡയറക്ടർ കെ.എസ്. ഷെയ്ഖ് പറഞ്ഞു. ആദ്യ രണ്ട് ഫ്‌ളൈറ്റുകൾ ജൂൺ 5 ന് ചെന്നൈയിലും ഹൈദരാബാദിലുമെത്തി. ജൂൺ 6 ന് മറ്റ് രണ്ടു ഫ്‌ളൈറ്റുകൾ അഹമ്മദാബാദിലും ഡൽഹിയിലും എത്തി. ജൂൺ ഏഴിന് മംഗലാപുരം, ചെന്നൈ ഫ്‌ളൈറ്റുകളും 8 ന് മറ്റൊരു ഡെൽഹി ഫ്‌ളൈറ്റുമെത്തി. ജൂൺ 10 ന് കൊച്ചിയിൽ ഫ്‌ളൈറ്റെത്തും. ഇതിൽ 187 യാത്രക്കാരാണുണ്ടാകും. മംഗലാപുരത്തേയ്ക്കുള്ള രണ്ടാമത്തെ ഫ്‌ളൈറ്റ് 11 നുമെത്തും.
നരിട്ടതെന്നും കെ എസ് ഷെയ്ഖ് ചൂണ്ടിക്കാണിച്ചു. ജീവനക്കാരിലും കുടുംബാംഗങ്ങളിലും ഗർഭിണികൾ, കുട്ടികൾ, 50 വയസ്സിനു മേൽ പ്രായമുള്ളവർ എന്നിവർക്കാണ് മുൻഗണന നൽകിയത്.
ഗൾഫ് എയറിന്റെ 12 ഫ്‌ളൈറ്റുകളാണ് ചാർട്ടർ ചെയ്തത്. വിമാന ചെലവിനു പുറമെ യാത്രക്കാർക്കും വിമാനജീവനക്കാർക്കുമുള്ള ക്വാറന്റൈൻ ചെലവുകളും കമ്പനി പൂർണമായും വഹിക്കുമെന്ന് കെ.എസ്. ഷെയ്ഖ് പറഞ്ഞു. നാടുകളിൽ എത്തിക്കുന്നവരെ കോവിഡ് ഭീഷണി അവസാനിച്ചാൽ തിരിച്ച് കമ്പനിച്ചെലവിൽ സൗദി അറേബ്യയിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗൾഫിലെ പെട്രോകെമിക്കകൽ, ഹെവി എക്വിപ്‌മെന്റ് മേഖലയിലെ ഏറ്റവും വലിയ കമ്പനികളിലൊന്നായ എക്‌സ്‌പെർടീസിന്റെ പ്രൊമോട്ടർമാർ മംഗലാപുരം സ്വദേശികളാണ്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.