സംസ്ഥാനത്ത് ബുധനാഴ്ച 1195 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 1234 പേർ രോഗമുക്തി നേടി. 971 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 79 പേരുടെ ഉറവിടം അറിയില്ല. വിദേശത്ത് നിന്ന് വന്ന 66 പേരും മറ്റ് സംസ്ഥാനങ്ങളിൽനിന്നെത്തിയ 125 പേരും രോഗികളായി. 13 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു.
7 മരണങ്ങളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. കോഴിക്കോട് ചോമ്പാല പുരുഷോത്തമൻ (66), ഫറോക്കിലെ പ്രഭാകരൻ (73), കക്കട്ട് മരക്കാർകുട്ടി (70), കൊല്ലം വെഴിനല്ലൂർ അബ്ദുൽ സലാം (58), കണ്ണൂര്‍ ഇരിക്കൂർ യശോദ (59), കാസർകോട് ഉടുമ്പുന്തല അസൈനാർ ഹാജി (76), എറണാതുളം തൃക്കാക്കര ജോർജ് ദേവസി (83) എന്നിവരാണു മരിച്ചത്. നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി അറിയിച്ചു.
രോഗബാധിതർ ജില്ല തിരിച്ച്;
തിരുവനന്തപുരം 274
മലപ്പുറം 167
കാസർഗോഡ് 128
എറണാകുളം 120
ആലപ്പുഴ 108
തൃശൂർ 86
കണ്ണൂർ 61
കോട്ടയം 51
കോഴിക്കോട് 39
പാലക്കാട് 41
ഇടുക്കി 39
പത്തനംതിട്ട 37
കൊല്ലം 30
വയനാട് 14
രോഗമുക്തർ ജില്ല തിരിച്ച്;
തിരുവനന്തപുരം 528
കാസർഗോഡ് 105
മലപ്പുറം 77
കോഴിക്കോട് 72
ആലപ്പുഴ 60
ഇടുക്കി 58
കണ്ണൂർ 53
തൃശൂർ 51
കൊല്ലം 49
കോട്ടയം 47
പത്തനംതിട്ട 46
വയനാട് 40
എറണാകുളം 35
പാലക്കാട് 13
കഴിഞ്ഞ 24 മണിക്കൂറിൽ 25,096 സാംപിളുകൾ പരിശോധിച്ചു. 1,47,074 പേര്‍ നിരീക്ഷണത്തിൽ. 11,167 പേർ ആശുപത്രികളിൽ. 1444 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആകെ 4,17,939 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതിൽ 6444 സാംപിളുകളുടെ ഫലം വരാനുണ്ട്. സെന്റിനൽ സർവൈലൻസിൽ 1,30,614 സാംപിളുകൾ ശേഖരിച്ചു. 1980 എണ്ണം ഫലം വരാനുണ്ട്.
സംസ്ഥാനത്തെ ഹോട്സ്പോട്ടുകളുടെ എണ്ണം 515 ആയി. തിരുവനന്തപുരത്ത് ഇന്ന് സ്ഥിരീകരിച്ച 274ൽ 248ഉം സമ്പർക്ക രോഗമാണ്. പൂന്തുറ, വിഴിഞ്ഞം എന്നിവിടങ്ങളിൽ രോഗവ്യാപന സാധ്യത കുറയുന്നു. എന്നാൽ അപകടാവസ്ഥ അയഞ്ഞിട്ടില്ല. ലാർജ് കമ്യൂണിറ്റി ക്ലസ്റ്ററുകളിൽ ഇന്നലെ 2011 പരിശോധന നടത്തി. 203 എണ്ണം പോസിറ്റീവ്. കള്ളിക്കാട്, വെള്ളറട, നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി എന്നീ ലിമിറ്റഡ് ക്ലസ്റ്ററുകൾ ലാർജ് കമ്യൂണിറ്റി ക്ലസ്റ്റർ ആകാനുള്ള സാധ്യതയുണ്ട്. ഈ മൂന്നിടങ്ങളിലും പ്രതിരോധം ശക്തമാക്കി.
ഓഗസ്റ്റ് 5,6 തീയതികളിൽ മത്സ്യബന്ധനത്തിനു പോകരുതെന്ന നിർദേശം വന്നിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ ഇതിനുള്ള അനുമതി ഓഗസ്റ്റ് ഏഴിലേക്ക് മാറ്റി. പത്തനംതിട്ടയിൽ തെരുവിൽ അലയുന്ന സ്ത്രീക്കും ദന്തൽ ക്ലിനിക്ക് ജീവനക്കാരിക്കും രോഗം സ്ഥിരീകരിച്ചതിന്റെ ഉറവിടം വ്യക്തമാകാത്തതിനെ തുടർന്ന് പുറമുറ്റത്ത് ലിമിറ്റഡ് കമ്യൂണിറ്റി ക്ലസ്റ്റര്‍ രൂപീകരിച്ചു. ആലപ്പുഴ ക്ലോസ്‍ഡ് ക്ലസ്റ്ററുകളിൽ ഒന്നാണ് ഐടിബിപി മേഖല. അവിടെ കാര്യങ്ങൾ നിയന്ത്രണത്തിലായി വരുന്നു.
ഇന്നലെ പുതുതായി 35 കേസുകളുണ്ട്. ഇതര സംസ്ഥാനത്ത് നിന്നും പുതുതായി വന്നവർക്കാണ് രോഗം. റൊട്ടേഷനൽ ചേഞ്ച് ഓവറിന്റെ ഭാഗമായി ജൂലൈ 7ന് ജലന്ധറില്‍ നിന്നെത്തിയ 50 പേരിൽ 35 പേർക്കാണ് രോഗം വന്നത്. 50 പേരുടെ ടീമിനെ ജില്ലയിലെത്തിയ ഉടൻ ക്വാറന്റീൻ ചെയ്തു. ഇവർക്കു പൊതുജനങ്ങളുമായി സമ്പർക്കം ഉണ്ടായിട്ടില്ല. നൂറനാട് ഐടിബിപി ക്യാംപിലേക്ക് പുതുതായി ഉദ്യോഗസ്ഥരെ അയക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എറണാകുളത്ത് ആലുവ ക്ലസ്റ്ററിലും ഫോർട്ട് കൊച്ചി മേഖലയിലും രോഗവ്യാപനം തുടരുകയാണ്.
ഇവിടേക്കു പുറത്തുനിന്ന് ആളുകൾ വരുന്നത് തടയാൻ ആരോഗ്യം, ട്രൈബൽ, വനം വകുപ്പുകളുടെ നേതൃത്വത്തിൽ പറമ്പിക്കുളം ഉൾപ്പെടെയുള്ള മേഖലകളിൽ പരിശോധനയും ബോധവൽകരണവും നടക്കുന്നു. അട്ടപ്പാടി മേഖലയിലെ കോവിഡ് ബാധിതർക്കായി 420 കിടക്കകളോടെ ഫസ്റ്റ്‌ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ സജ്ജമാക്കി. കോഴിക്കോട് കുട്ടികൾക്ക് കോവിഡ് സ്ഥിരീകരിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടു. കഴിഞ്ഞ ദിവസം ബന്ധുക്കൾ മരണവീട്ടിൽ കൊണ്ടുപോയ എട്ടുമാസം പ്രായമായ കുഞ്ഞിന് രോഗം വന്നു. 5 വയസ്സിന് താഴെയുള്ള 5 കുട്ടികൾക്കും സമ്പർക്കത്തിലൂടെ രോഗം കണ്ടെത്തി. കുഞ്ഞുങ്ങളുടെ കാര്യത്തിൽ ഒരു ജാഗ്രതക്കുറവും ഉണ്ടാകാൻ പാടില്ല.
വയനാട്ടിൽ പേരിയ പുലച്ചിക്കുനി പട്ടികവർഗകോളനിയിലെ 2 വീടുകളിലായി 11 പേർക്ക് രോഗം വന്നു. പരിസരത്തെ മുഴുവൻ വീടുകളിലും കോളനികളിലും പരിശോധന ഊർജിതമാക്കി. ശക്തമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചു. കണ്ണൂർ മെഡിക്കൽ കോളജിലെ സ്ഥിതി മെച്ചപ്പെട്ടു. 93 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 125 പേർക്കാണ് രോഗം ബാധിച്ചത്. നിലവിൽ 60 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 93 പേർക്ക് കോവിഡുണ്ട്. ഇവിടെ 1292 ടെസ്റ്റുകൾ നടത്തി. കോവിഡ് ഇതര രോഗ ചികിത്സയ്ക്കുള്ള ഒപി നിയന്ത്രണം ഒരു ആഴ്ച കൂടി തുടരുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.