Kerala

സംസ്ഥാനത്ത് ഇന്ന് 1184 പേർക്ക് കോവിഡ്; 784 പേർക്ക് രോഗമുക്തി

 

സംസ്ഥാനത്ത് തിങ്കളാഴ്ച 1184 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 784 പേർ രോഗമുക്തി നേടി. 7 മരണം സ്ഥിരീകരിത്. എറണാകുളം പള്ളിക്കൽ സ്വദേശി നഫീസ(52), കോഴിക്കോട് കൊയിലാണ്ടി സ്വദേശി അബൂബക്കർ(64), തിരുവനന്തപുരം മാറനല്ലൂർ സ്വദേശി ജമ(50), കൊല്ലം മയിലക്കാട് സ്വദേശി ദേവദാസ്(45), കാസർകോട് നീലേശ്വരം സ്വദേശി മുഹമ്മദ്കുഞ്ഞ്(65), വയനാട് കൽപ്പറ്റ സ്വദേശി അരുവിക്കുട്ടി(65) എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 106 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 73 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 956 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 114 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 41 ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു.

ഇന്നത്തെ കോവിഡ് കണക്ക് ജില്ല തിരിച്ച്:

തിരുവനന്തപുരം 200

കൊല്ലം 41

പത്തനംതിട്ട 4

ആലപ്പുഴ 30

കോട്ടയം 40

ഇടുക്കി 10

എറണാകുളം 101

തൃശൂർ 40

മലപ്പുറം 255

പാലക്കാട്‌ 147

കോഴിക്കോട് 66

കണ്ണൂർ 63

വയനാട് 33

കാസർഗോഡ് 146

വിമാനദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിനു പോയ എല്ലാവരും സ്വയംനിരീക്ഷണത്തിൽ പോകണം. പെട്ടിമുടിയിൽ തിങ്കളാഴ്ച 5 മൃതദേഹങ്ങൾ കൂടി കണ്ടെത്തി. മരണപ്പെട്ടവരുടെ എണ്ണം 48. ഇനി 23 പേരെ കണ്ടെത്താനുണ്ട്. രക്ഷാപ്രവർത്തനത്തിന് ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, അഗ്നിശമന സേന, പൊലീസ് എന്നിവർ രംഗത്തുണ്ട്. പെട്ടിമുടി ആറിന്റെ ഇരുവശമുള്ള 16 കിലോമീറ്ററിൽ തിരച്ചിൽ നടത്തുകയാണ്.

തിരുവനന്തപുരത്ത് ലാർജ് കമ്യൂണിറ്റി ക്ലസ്റ്ററുകളിൽ ഞായറാഴ്ച 2800 പരിശോധനകളാണ് നടത്തിയത്. ഇതിൽ 288 എണ്ണം പോസിറ്റീവ് ആയി. കള്ളിക്കാട്, വെള്ളറട, നെയ്യാറ്റിൻകര മുൻസിപ്പാലിറ്റി എന്നീ ലിമിറ്റഡ് ക്ലസ്റ്ററുകൾ ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകളായി മാറാനുള്ള സാഹചര്യം മുന്നിൽകണ്ട് സുരക്ഷ ശക്തമാക്കി.

കാസർകോട്, കണ്ണൂർ, കോഴിക്കോട് റൂറൽ, കോഴിക്കോട് സിറ്റി, വയനാട്, പാലക്കാട്, എറണാകുളം റൂറൽ, തൃശൂർ സിറ്റി എന്നിവിടങ്ങളിൽ സാമൂഹിക അകലം പാലിക്കൽ ഉൾപ്പെടെയുള്ള ആരോഗ്യ സുരക്ഷാ പ്രോട്ടോക്കൾ കർശനമാക്കുന്നു. ഇവിടങ്ങളിൽ ഐജിമാർ, ഡിഐജിമാർ, ജില്ലാ മേധാവിമാർ എന്നിവരുടെ യോഗം വിളിച്ചു.

തീരദേശത്ത് കോവിഡ് ബാധ പടരുന്ന സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും വിവിധ മേഖലകളുടെ ഏകോപനത്തിനുമായി ഐജി എസ്. ശ്രീജിത്തിനെ നിയോഗിച്ചു. കോസ്റ്റൽ പൊലീസ് അദ്ദേഹത്തെ സഹായിക്കും. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ജനങ്ങൾ സ്വയം നിയന്ത്രണം നടത്തി സ്വയം സുരക്ഷ ഉറപ്പാക്കുന്ന നെയ്ബർഹുഡ് വാച്ച് സിസ്റ്റം ജനമൈത്രി പൊലീസിന്റെ സഹായത്തോടെ സംസ്ഥാനത്ത് നടപ്പാക്കും.

ആലപ്പുഴ ജില്ലയിൽ പാണാവള്ളിയിൽ പുതിയ ലിമിറ്റഡ് ക്ലസ്റ്റർ രൂപപ്പെട്ടു. വെട്ടക്കൽ, കടക്കരപ്പള്ളി, ചെട്ടിയാട് എന്നീ ലാർജ് ക്ലസ്റ്ററുകളിലും രോഗവ്യാപനം തുടരുകയാണ്. എറണാകുളം ജില്ലയിൽ ഫോർട്ട് കൊച്ചി ക്ലസ്റ്ററിലാണ് പ്രധാനമായും രേഗവ്യാപനം ഉള്ളത്. ഫോർട്ട് കൊച്ചി, പള്ളുരുത്തി മേഖലയിൽ കൂടുതൽ രോഗബാധിതർ റിപ്പോർട്ട് ചെയ്യുന്നു. ആലുവ ക്ലസ്റ്ററിൽ രോഗവ്യാപനം കുറഞ്ഞു വരുന്നു. ക്ലസ്റ്ററിൽ ഉൾപ്പെട്ട കൂടുതൽ സ്ഥലങ്ങളിൽ ഇളവുകൾ അനുവദിച്ചിട്ടുണ്ട്. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നിടത്ത് മാത്രമാണ് നിലവിൽ നിയന്ത്രണമുള്ളത്.

മലപ്പുറം ജില്ലയിൽ കേസുകൾ കൂടുന്ന സാഹചര്യമാണ് ഉള്ളത്. ഞായറാഴ്ച 147 പേർക്ക് സമ്പർക്കത്തലൂടെ രോഗവ്യാപനം ഉണ്ടായി. തിങ്കളാഴ്ചത്തെ ആകെ പുതിയ രേഗബാധ 255 ആണ്. കോഴിക്കോട് ജില്ലയിൽ അതിഥി തൊഴിലാളികൾക്കിടയിൽ രേഗവ്യാപനം ഉണ്ട്. മൂന്നു ദിവസത്തിനിടെ 36 അതിഥി തൊഴിലാളികൾക്കാണ് പോസിറ്റീവ് ആയത്. ലോക്ഡൗൺ കാലത്ത് കർണാടക മണ്ണിട്ടടച്ച മാക്കൂട്ടം പാത ചരക്കു വാഹനങ്ങൾ ഉൾപ്പെടെയുള്ള വാഹനങ്ങൾക്കായി തുറന്നു. കനത്ത മഴയുടെ സാഹചര്യത്തിൽ രാവിലെ 7 മുതൽ വൈകിട്ട് ആറു വരെയാകും പ്രവേശനം. കോവിഡ് ജാഗ്രതാ പോർട്ടലിൽ റജിസ്റ്റർ ചെയ്ത് രാവിലെ 7 മുതൽ വൈകിട്ട് 6 വരെയുള്ള സമയം തിരഞ്ഞെടുത്ത് ചെക്പോസ്റ്റിൽ എത്താവുന്നതാണ്. തിരക്ക് ഒഴിവാക്കാനാണ് ഇത്. തിരുവനന്തപുരം ജില്ലയിലുണ്ടായ മഴക്കെടുതിയിൽ 37 വീടുകൾ പൂർണമായും ഇരുന്നൂറോളം വീടുകൾ ഭാഗികമായും തകർന്നു.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

3 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

3 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

3 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

3 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

3 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

3 months ago

This website uses cookies.