Kerala

കേരള പോലീസ് നടത്തുന്ന വിർച്ച്വൽ ഹാക്കത്തോൺ: 11 ടീമുകൾ ഫൈനൽ റൗണ്ടിൽ

 

തിരുവനന്തപുരം: സൈബർ രംഗത്ത് കേരള പോലീസിന് അനുയോജ്യമായ പരിഹാരങ്ങൾ സൃഷ്ടിക്കുന്നതിനായി ഡിജിറ്റൽ സാങ്കേതികവിദ്യയിൽ പ്രാവീണ്യവും, നൂതനാശയങ്ങളുമുള്ളവർക്ക് അവ പ്രകാശിപ്പിക്കുന്നതിനും, പ്രദർശിപ്പിക്കുന്നതിനുമായി കേരള പോലീസിന്റെ നേതൃത്വത്തിൽ അന്തർദേശീയതലത്തിൽ അവതരിപ്പിക്കുന്ന വിർച്വൽ ഹാക്കത്തോൺ – Hac’KP 2020 ൽ 11 ടീമുകൾ ഫൈനൽ റൗണ്ടിലെത്തി. OsintSploit,Reubus,Codered,Beyond, Cyberon,Tink-Dynamics,Hoodwink,Ai-for-good, Bangalore-Cyber-Bots, TeamIndia, Bifrost എന്നീ ടീമുകളാണ് ഫൈനൽ റൗണ്ട് ഇവാലുവേഷന് അർഹത നേടിയത് . ഓൺലൈൻ ഇവാലുവേഷന് ശേഷം എഡിജിപിയും , സൈബർ ഡോം നോഡൽ ഓഫീസറുമായ മനോജ് എബ്രഹാം ഐപിഎസ് ആണ് ഫൈനലിൽ എത്തിയ ടീമുകളെ പ്രഖ്യാപിച്ചത്. 13, 14 നും നടക്കുന്ന ഫൈനൽ ഇവാലുവേഷന് ശേഷം 15 ന് വിജയികളെ പ്രഖ്യാപിക്കും.

രാജ്യത്തിനുള്ളിൽ നിന്നും, വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള 500-ൽപരം ഐടി വിദഗ്ധർ 109 ടീമുകളായാണ് മത്സരത്തിൽ പങ്കെടുക്കുന്നത് . 13 , 14 തീയതികളിൽ നടക്കുന്ന അവസാന ഇവാലുവേഷനിൽ സഞ്ജയ് കുമാർ ഗുരുഡിന് ഐ പി എസ്സ് ,ജി ജയദേവ് ഐ പി എസ്സ് , ഹൈടെക് സെൽ അഡിഷണൽ എസ്സ് പി ബിജുമോൻ ഇ എസ്സ് പത്തനംതിട്ട അഡിഷണൽ എസ്സ് പി സുനിൽകുമാർ വി, സുനിൽ വർക്കി MD & Global Head of Cyber Security Assessment & Testing at HSBC, സജി ഗോപിനാഥ് startup mission director എന്നിവരടങ്ങുന്ന ജൂറി 11 ടീമുകളിൽ നിന്നും മികച്ച പ്രൊജക്റ്റ് അവതരിപ്പിച്ച 3 ടീമികളെ തിരഞ്ഞെടുക്കും. ഫൈനൽ ഇവാലുവേഷൻ ഹാക്ക്പി സോഷ്യൽ മീഡിയ ഹാൻഡ്ൽസിലും വെബ്സൈറ്റിലും ലൈവ് സ്ട്രീം ചെയ്യുന്നതായിരിക്കും.

ഓഗസ്റ് 15 നു നടക്കുന്ന ഹാക്ക്പി വിർച്ചൽ സമ്മിറ്റ്, ബഹു കേരളാ മുഖ്യമന്ത്രി ശ്രി പിണറായി വിജയൻ ഉദ്ഘടാനം ചെയ്യുകയും ഹാക്ക്പി 2020 virtual ഹാക്കത്തോൺ വിജയികളെ പ്രഖ്യാപിക്കുകയും ചെയ്യും . ചടങ്ങിൽ എഡിജിപിയും സൈബർ ഡോം നോഡൽ ഓഫീസറുമായ മനോജ് എബ്രഹാം ഐ പിഎസ്സ് സ്വാഗതവും, Former Global Board Member at OWASP JIM MANICO കീ നോട്ട് അഡ്രസും, സംസഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഐ പിഎസ്സ് ക്ലോസിങ് നോട്ട് എന്നിവ അവതരിപ്പിക്കും . തുടർന്ന് സൈബർ സെക്യൂരിറ്റി ഐ ടി മേഖലകളിലെ വിദഗ്ദ്ധർ എടുക്കുന്ന സൈബർ സെക്യൂരിറ്റി വെബിനാറുകളും ഇതിന്റെ ഭാഗമായി ഉണ്ടാകും.

ഹാക്ക്പി 2020 virtual ഹാക്കത്തോൺ ഒന്നാം സ്ഥാനം നേടുന്ന ടീമിന് 5 ലക്ഷം രൂപയും രണ്ടാം സ്ഥാനം നേടുന്ന ടീമിന് 2 .5 ലക്ഷം രൂപയും മൂന്നാം സ്ഥാനം നേടുന്ന ടീമിന് 1 ലക്ഷം രൂപയും സമ്മാനമായി ലഭിക്കും . കൂടാതെ അവസാന റൗണ്ടിൽ എത്തുന്ന ടീം അംഗങ്ങൾക്ക് അന്താരാഷ്ട്ര ഐ ടി കമ്പനി ആയ ക്‌ളൗഡ്‌ 4 സിയിൽ ജോലി ചെയ്യാനുള്ള അവസരവും, മികച്ച സൈബർ സെക്യൂരിറ്റി പ്രോജക്ടസ് അവതരിപ്പിക്കുന്ന ടീമുകൾക്ക് ഇ സി കൗൺസിൽ നൽകുന്ന CEH course ഉം, മറ്റു പ്രോത്സാഹന സമ്മാനങ്ങളും ലഭിക്കുന്നതാണ്.

വിശദ വിവരങ്ങൾ Hackp website ൽ ലഭ്യമാണ് https://hackp.kerala.gov.in/

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 weeks ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 weeks ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 weeks ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 weeks ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 weeks ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

4 weeks ago

This website uses cookies.