ദുബായ് : എക്സ്പോ സിറ്റിയിൽ 1000 കോടി ദിർഹത്തിന്റെ വമ്പൻ വികസന പദ്ധതികൾ പ്രഖ്യാപിച്ച് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. വാണിജ്യ , പാർപ്പിട സമുച്ചയങ്ങളും രാജ്യാന്തര എക്സിബിഷൻ സെന്ററും ഉൾപ്പെടുന്ന മാസ്റ്റർ പ്ലാൻ 3.5 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ളതാണ്.
ഇവിടെ 35000 പാർപ്പിട സമുച്ചയങ്ങളും 40000 പ്രഫഷനലുകൾക്ക് തൊഴിലിടവും ഉറപ്പാക്കുന്നതാണ് പദ്ധതി. ലോകത്തിലെ തന്നെ ഏറ്റവും വലിയ തുറമുഖ കമ്പനിയായ ഡിപി വേൾഡിന്റെ രാജ്യാന്തര ആസ്ഥാനവും ഇവിടേക്കു മാറ്റും. എക്സ്പോ 2020നും യുഎൻ കാലാവസ്ഥ ഉച്ചകോടിക്കും വേദിയായ എക്സ്പോ സിറ്റിയുടെ മുഖഛായ മാറ്റുന്നതാണ് വികസന പദ്ധതി.വികസനത്തിന്റെ ഭാവി രൂപമായിരിക്കും പുതിയ പദ്ധതിയെന്നു ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. നിക്ഷേപകരുടെയും സംരംഭകരുടെയും പ്രഫഷനലുകളുടെയും ആഗോള കേന്ദ്രമായി എക്സ്പോ സിറ്റി മാറും. ശാസ്ത്രജ്ഞരെയും വിദ്യാഭ്യാസ വിദഗ്ധരെയും വിദ്യാർഥികളെയും ഇവിടം മാടിവിളിക്കും. കാലഘട്ടത്തിന്റെ ആവശ്യങ്ങളെ നിറവേറ്റുന്നതിനൊപ്പം വികസനത്തിന്റെ പുതിയ മാതൃക കൂടിയാകും എക്സ്പോ സിറ്റി മാസ്റ്റർ പ്ലാൻ എന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.
ദുബായ് സൗത്തിന്റെ മൊത്തം വികസനത്തിനു എക്സ്പോ സിറ്റി മാസ്റ്റർ പ്ലാൻ സഹായകരമാകും. അൽ മക്തൂം വിമാനത്താവളം, ജബൽ അലി തുറമുഖം, ദുബായ് എക്സിബിഷൻ സെന്റർ എന്നിവിടങ്ങളിലേക്ക് അതിവേഗം എത്തിച്ചേരാമെന്നത് എക്സ്പോ സിറ്റിക്ക് ഗുണകരമാകും.ദുബായുടെ ലോജിസ്റ്റിക് ഇടനാഴിയായ ജബൽ അലിക്കു അടുത്തേക്ക് ഡിപി വേൾഡിന്റെ ആഗോള ആസ്ഥാനം സ്ഥാപിക്കുന്നത് എക്സ്പോ സിറ്റിയുടെ പ്രാധാന്യം രാജ്യാന്തര തലത്തിൽ എത്തിക്കും. ജബൽ അലി തുറമുഖം, മക്തൂം എയർപോർട്ട് എന്നിവയെ ബന്ധിപ്പിച്ചു ചരക്കു നീക്കത്തിന്റെ പുതിയ ഇടനാഴി നിലവിൽ വരുന്നതോടെ യാത്രാ സമയം ഒരുമണിക്കൂറിൽ താഴെയാകും.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.