Books

സ്ത്രീ ശബ്ദമായി ‘100 പ്ലസ് സ്പ്ലെന്‍ഡിഡ് വോയിസസ്’ ; ലോക സ്ത്രീകളുടെ സര്‍ഗാത്മക രചന

ലോകത്തെ പ്രമുഖ എഴുത്തുകാരികളുടെ രചനകളെ വിശകലനം ചെയ്യുന്ന ‘100 പ്ലസ് സ്പ്ലെന്‍ഡിഡ് വോയിസസ്’ വര്‍ത്തമാനകാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന പുസ്തകം. ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ട 127 വനിത എഴുത്തുകാരുടെ രചനകളെ ആസ്പദമാ ക്കി മലയാളിയായ ഗ്രീഷ്മയുടെ 100 പ്ലസ് സ്പ്ലെന്‍ഡിഡ് വോയിസസില്‍ സ്ത്രീ സമൂഹം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളെ അധികരിച്ചുള്ള ലേഖനങ്ങള്‍ കൊണ്ട് ശ്രദ്ധേയമാ ണ്

സ്ത്രീകളുടെ തിളക്കമേറിയ ശബ്ദങ്ങളാണ് വര്‍ത്തമാനകാലത്ത് ഏറെ ചര്‍ചെയ്യപ്പെടുന്ന ഗ്രീഷ്മയുടെ ‘100 പ്ലസ് സ്പ്ലെന്‍ഡിഡ് വോയിസസ്’. ലോകത്തിലെ പ്രമുഖ സ്ത്രീ എഴുത്തുകാരുടെ രചനകളെ ആസ്പദമാക്കി മലയാളിയായ ഗ്രീഷ്മയുടെ 100 പ്ലസ് സ്പ്ലെന്‍ഡിഡ് വോയിസസില്‍ സ്ത്രീ സമൂഹം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളെ അധികരിച്ചുള്ള ലേഖനങ്ങളാണ്.

സ്ത്രീയുടെ സര്‍ഗാത്മക രചനകളെ അവരുടെ ജീവിതവുമായി ചേര്‍ത്ത് വായിക്കുന്ന പ്രവണത സമൂഹത്തില്‍ കൂടുതലായതു കൊണ്ടു തന്നെ എഴുത്തിന്റെ വഴികള്‍ തുറന്നു തന്ന ശ്രദ്ധേയരായ എഴുത്തുകാരികള്‍ തെളിച്ച വഴികളാണ് എഴുത്തില്‍ യുവ തലമുറയ്ക്ക് പ്രചോദനമായത്. എഴു ത്തുകാരികള്‍ക്കു സ്ത്രീ സ്വത്വത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും സമൂ ഹത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചുമെല്ലാം സ്വതന്ത്രമായി എഴുതാ നുള്ള സാഹചര്യം ഒരുങ്ങിയതും നിരന്തരമായി സമൂഹത്തോട് അവര്‍ നട ത്തിയ കലഹങ്ങള്‍ കൊണ്ടാണ് എന്ന് ഗ്രീഷ്മ കരുതുന്നു.

ഗ്രീഷ്മ നടത്തിയ വലിയ ശ്രമം ആദരിക്കപ്പെട്ടതോടെ ആദ്യ സമാഹാരം ജന പ്രിയമായി. ഇതോടെ രണ്ടും മൂന്നും സമാഹരങ്ങള്‍ പുറത്തിറങ്ങി കഴി ഞ്ഞു. സ്ത്രീ ലോകത്തിന്റെ കാഴ്ചപ്പാടുകള്‍ സമൂഹത്തിലേക്ക് എത്തിക്കുക എന്ന ല ക്ഷ്യത്തോടെ നൂറിലധികം വനിത എഴുത്തുകാര്‍ തങ്ങളുടെ ചിന്തകള്‍ പു സ്തകമായി മാറ്റിയിരിക്കുകയാണ് കോട്ടയം സ്വദേശിയും മുംബൈയില്‍ ജനി ച്ചു വളര്‍ന്ന ഗ്രീഷ്മ.

നൂറു പിന്നിട്ട് സ്ത്രീ പക്ഷ ചിന്തകള്‍ ഇപ്പോള്‍ 250 ഓളം സ്ത്രീ എഴുത്തുകാരുടെ ലേഖനങ്ങളും, കവിതകളും, കത്തുകളും എല്ലാം ഉള്‍പ്പെടുന്ന സമാഹാരമായി. സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളും പ്രതിബ ന്ധങ്ങള്‍ക്കുമൊപ്പം അവര്‍ക്ക് ലഭിക്കുന്ന പ്രചോദനങ്ങളും പ്രേരണയും എല്ലാം ചേര്‍ത്ത വ്യത്യസ്ത അനു ഭ വങ്ങളാണ് ഈ സമാഹാരങ്ങളിലുള്ളത്. യുപി കാണ്‍പൂരിലെ ദ വേള്‍ഡ് ഓഫ് ഹിഡന്‍ തോട്സ് പ്രസാധ കരാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. വിവിധ രാജ്യക്കാരായ 250ല്‍പ്പരം എഴുത്തുകാരുടെ രചനകളാണ് ഇ തിലുള്ളത്.

കോട്ടയം ചിങ്ങവനം സ്വദേശി പി പി മോഹന്റെയും ലീലാമ്മയുടെയും മക ളാണ് ഗ്രീഷ്മ. മുംബൈയില്‍ മാതാപിതാക്കളൊപ്പം താമസിക്കുന്ന ഗ്രീഷ്മ കോളേജ് പഠനത്തിനിടയിലാണ് ഇതിനുള്ള ശ്രമം ആരംഭിച്ചത്. സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തി ക്കുന്ന സ്ത്രീകളെ കണ്ടെത്തിയത്. ഗദ്യങ്ങളും പദ്യങ്ങളും കത്തുകളും എല്ലാം ചേര്‍ന്നതാണ് ഒടുവിലത്തെ പുസ്തക സമാഹാരം.

പ്രസാധകര്‍ വേള്‍ഡ് ഓഫ് ഹിഡന്‍ തോട്സുമായി ഗ്രീഷ്മ സോഷ്യല്‍ മീഡി യയിലൂടെ ആശയ വിനിമയം നടത്തുകയായിരുന്നു. ഇന്‍സ്റ്റ ഗ്രാം, ഫെ യ്സ്ബുക്ക് മാധ്യമങ്ങളിലൂടെ ഗ്രീഷ്മ പോസ്റ്റ് ചെയ്യുന്ന വരികളില്‍ ആകൃഷ്ട നായ പ്രസാധകന്‍ ഇത്തരമൊരു പുസ്തകം പ്രസിദ്ധീ കരിക്കാന്‍ താല്‍പര്യ പ്പെടുകയായിരുന്നു.

ദ വേള്‍ഡ് ഓഫ് ഹിഡന്‍ തോട്സ് ഫൗണ്ടര്‍ കാര്‍ത്തിക് ഗുപ്തയുടെ താ ല്‍പര്യ പ്രകാരമാണ് ഗ്രീഷ്മ സുഹൃ ത്ത് ഗുപ്തയ്‌ക്കൊപ്പമാണ് സംരംഭത്തിന്  തുടക്കമിടുന്നത്. പുസ്തക പ്രസാധകര്‍ക്കു വേണ്ടി കണ്ടന്റ് റൈറ്റര്‍, ക്രിയേറ്റീവ് ഹെഡ് ആയി പ്രവര്‍ത്തിക്കുകയായിരുന്നു ഗ്രീഷ്മ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങളുടെ ഭാഷയും സംസ്‌കാരവും ജീ വിതവും പരിചയപ്പെടുത്തുന്ന മറ്റൊരു പുസ്തകത്തിന്റെ രച നയിലാണ് ഗ്രീഷ്മ.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.