അബുദാബി : യുഎഇയിൽ 10 ലക്ഷം പേർക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ (എഐ) പരിശീലനം നൽകുന്ന പദ്ധതിയുമായി യുഎഇ. ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പ്രഖ്യാപിച്ചത്.
അബുദാബിയിൽ യുഎഇ സർക്കാർ വാർഷിക യോഗത്തോട് അനുബന്ധിച്ച് മൈക്രോസോഫ്റ്റ് പ്രസിഡന്റ് ബ്രാഡ് സ്മിത്തുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. നിർമിത ബുദ്ധി കൈകാര്യം ചെയ്യാൻ ശേഷിയുള്ള 10 ലക്ഷം പേരെ ഒരുക്കി രാഷ്ട്രത്തിന്റെ സമഗ്ര വികസനത്തിനു വിനിയോഗിക്കും. ഉൽപാദനക്ഷമത വർധിപ്പിച്ച് ദൈനംദിന ജോലികൾ എളുപ്പമാക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ. നിർമിത ബുദ്ധിയിൽ പ്രാവീണ്യം, ഉപകരണങ്ങൾ, ഉപയോഗം തുടങ്ങിയവയെക്കുറിച്ചുള്ള പരിശീലനമാണ് നൽകുക.
എഐ രംഗത്തെ മികച്ച കമ്പനികളെയും പ്രതിഭകളെയും രാജ്യത്തേക്ക് ആകർഷിക്കാൻ സഹായിക്കുന്ന റോഡ്മാപ് ജൂണിൽ ഷെയ്ഖ് ഹംദാൻ പുറത്തിറക്കിയിരുന്നു. എഐ വ്യാപകമാക്കി ജീവിതനിലവാരം ഉയർത്താനാണ് ലക്ഷ്യമിടുന്നത്.നാഷനൽ പ്രോഗ്രാം ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി സഹകരിച്ച് ദുബായ് സെന്റർ ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംഘടിപ്പിച്ച എഐ റിട്രീറ്റ് 2024 എന്ന പരിപാടിയിൽ പദ്ധതി അനാഛാദനം ചെയ്തു. സ്വകാര്യ മേഖലയിൽ ജോലി ചെയ്യാൻ സ്വദേശികളെ പ്രാപ്തരാക്കുംവിധം വിദഗ്ധ പരിശീലനമാണ് നൽകുക. 100,000 സർക്കാർ ജീവനക്കാരെ ഏറ്റവും പുതിയ എഐ കഴിവുകൾ ഉപയോഗിച്ച് സജ്ജരാക്കാൻ അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിലെ പ്രാദേശിക സർക്കാരുകളുമായി മൈക്രോസോഫ്റ്റ് അടുത്തയിടെ നടത്തിയ പ്രഖ്യാപനങ്ങളുടെ തുടർച്ചയാണിത്.
മൈക്രോസോഫ്റ്റിന്റെ എഐനൈപുണ്യ പരിശീലന വിദഗ്ധർ, പൊതു സ്ഥാപനങ്ങൾ, സ്വകാര്യ സംരംഭങ്ങൾ തുടങ്ങി യുഎഇയിലുടനീളം എല്ലാ മേഖലകളിലും എത്തുന്നതിനായാണ് ഇത് രൂപകൽപന ചെയ്തത്.ദൈനംദിന ജീവിതത്തിലും തൊഴിൽ രംഗങ്ങളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്വീകരിക്കാൻ പ്രാപ്തരാക്കുന്നതിനും നൈപുണ്യ കോഴ്സുകളും വിഭവങ്ങളും വികസിപ്പിക്കുന്നതിനും മൈക്രോസോഫ്റ്റ് വിവിധ സ്ഥാപനങ്ങളുമായി സഹകരിക്കും.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.