വനിതകൾക്കും, പാവപ്പെട്ട മുതിർന്ന പൗരന്മാർക്കും, കർഷകർക്കും സൗജന്യമായി ഭക്ഷ്യധാന്യവും, പണവും നൽകുമെന്ന് കേന്ദ്ര ഗവൺമെൻ്റ് പ്രഖ്യാപിച്ചിരുന്നു. ഇതിൻ്റെ ഭാഗമായി ഏകദേശം 42 കോടി ജനങ്ങൾക്ക് പിഎംജികെ പദ്ധതിയുടെ, 53,248 കോടി രൂപ ധനസഹായം ലഭിച്ചു. ഇതുവരെയുള്ള പുരോഗതി കേന്ദ്രം വിലയിരുത്തി
* PM – KISAN പദ്ധതിയിലെ 8.19 കോടി ഗുണഭോക്താക്കൾക്ക്, 16,394 കോടി രൂപ ആദ്യ ഗഡുവായി വിതരണം ചെയ്തു.
* 20.05 കോടി (98.33%) വനിത ജൻധൻ അക്കൗണ്ട് ഉടമകൾക്ക് ആദ്യ ഗഡുവായി 10,029 കോടി രൂപ നൽകി. രണ്ടാം ഗഡുവായി 10, 315 കോടി രൂപ 20.62 കോടി (100%) വനിതാ ജൻധൻ അക്കൗണ്ടുകളിലെത്തിച്ചു.
* 2.81 കോടി വൃദ്ധ ജനങ്ങൾ, വിധവ, ദിവ്യാംഗർ എന്നിവർക്ക് രണ്ട് ഗഡുക്കളായി 2814.5 കോടി രൂപ വിതരണം ചെയ്തു.
* 2.3 കോടി കെട്ടിട നിർമ്മാണ തൊഴിലാളികൾക്ക് 4312.82 കോടി രൂപ ധന സഹായം നൽകി.
* ഇതുവരെ 101 ലക്ഷം മെട്രിക് ടൺ ഭക്ഷ്യധാന്യങ്ങൾ 36 സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി നൽകി. ഇതിൽ 36.93 ലക്ഷം മെട്രിക് ടൺ ഭക്ഷ്യധാന്യങ്ങൾ 73.86 കോടി ഗുണഭോക്താക്കൾക്കും, 32.92 ലക്ഷം മെട്രിക് ടൺ ഭക്ഷ്യധാന്യങ്ങൾ 65.85 കോടി ഉപഭോക്താക്കൾക്കുമായി മെയ് 2020 ൽ 35 സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ നൽകി. 3.58 ലക്ഷം മെട്രിക് ടൺ ഭക്ഷ്യ ധാന്യങ്ങൾ, 7.16 കോടി ഗുണഭോക്താക്കൾക്ക് ജൂൺ 2020 ലേക്കായി 17 സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ വിതരണം ചെയ്തു. 5.06 ലക്ഷം മെട്രിക് ടൺ പയറു വർഗങ്ങളും വിതരണത്തിനായി വിവിധ സംസ്ഥാനങ്ങൾക്ക് നൽകി. 19.4 കോടി ഗാർഹിക ഉപഭോക്താക്കളിൽ, 17.9 കോടി പേർക്ക് ഇതുവരെ 1.91 ലക്ഷം മെട്രിക് ടൺ പയറു വർഗങ്ങൾ വിതരണം ചെയ്തു.
*പ്രധാനമന്ത്രി ഉജ്ജ്വല യോജനയ്ക്കു കീഴിൽ 9.25 കോടി സിലിണ്ടറുകൾ ബുക്ക് ചെയ്തു. അതിൽ 8.58 കോടി സൗജന്യ സിലിണ്ടറുകൾ ഇതിനോടകം നൽകി കഴിഞ്ഞു.
* എംപ്ലോയ്മെൻ്റ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനിലെ 16.1 ലക്ഷം അംഗങ്ങൾക്ക് ഇപി എഫ് അക്കൗണ്ടിൽ നിന്നും തിരിച്ചടയ്ക്കേണ്ടാത്ത അഡ്വാൻസ് തുക ഇനത്തിൽ 4,725 കോടി രുപയുടെ സഹായം നൽകി.
* മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി വേതന വർദ്ധന 1. 4. 2020 ൽ നിലവിൽ വന്നു. നടപ്പ് സാമ്പത്തിക വർഷം, 48.13 കോടി തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചു. ഇതു കൂടാതെ, വേതന കുടിശ്ശിക നൽകുന്നതിന് സംസ്ഥാനങ്ങൾക്ക് 28,729 കോടി രൂപ നൽകി.
* 59. 23 ലക്ഷം തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് 24% ഇ പി എഫ് വിഹിതമായ് ഏകദേശം 895.09 കോടി രൂപ കൈമാറി.
പ്രധാൻ മന്ത്രി ഗരീബ് കല്യാൺ പദ്ധതി
നേരിട്ടുള്ള ധനസഹായ കൈമാറ്റം 2/6/2020 വരെ
പദ്ധതി, ഗുണഭോക്താക്കളുടെ എണ്ണം, തുക എന്നിങ്ങനെ ചുവടെ:
1) പ്രധാനമന്ത്രി ജൻധൻ യോജന വനിത അക്കൗണ്ട് ഉടമകൾക്ക് ധന സഹായം:
ആദ്യ ഗഡു – 20.05 കോടി (98.3%)
രണ്ടാം ഗഡു – 20.6 കോടി
ആദ്യ ഗഡു – 10029 കോടി
രണ്ടാം ഗഡു – 10315 കോടി
2) സാമൂഹ്യ സുരക്ഷാ പദ്ധതി വഴിയുള്ള സഹായം (പ്രായമുള്ള വിധവകൾ, ദിവ്യാംഗർ, മുതിർന്ന പൗരന്മാർ)
2.81 കോടി (100%)
ആദ്യ ഗഡു – 1407 കോടി
രണ്ടാം ഗഡു – 1407 കോടി
3) PM കിസാൻ പദ്ധതി വഴിയുള്ള കർഷകർക്കുള്ള സഹായം
8.19 കോടി
16394 കോടി
4) കെട്ടിട നിർമ്മാണ തൊഴിലാളികൾക്കുള്ള ധനസഹായം
2.3 കോടി
4313 കോടി
5) എംപ്ലോയ്മെൻ്റ് പ്രോവിഡ് ഫണ്ടിലേക്കുള്ള 24% വിഹിതം
0.59 കോടി
895 കോടി
6) ഉജ്ജ്വല
ആദ്യ ഗഡു – 7.48
രണ്ടാം ഗഡു – 4.48
8488 കോടി
ആകെ ഗുണഭോക്താക്കളുടെ എണ്ണം – 42 കോടി
തുക – 53,248 കോടി