Gulf

ഹോര്‍നെറ്റ് യുദ്ധ വിമാനങ്ങള്‍ മലേഷ്യ വാങ്ങുമെന്ന വാര്‍ത്തകള്‍ കുവൈറ്റ് ആര്‍മി നിഷേധിച്ചു

1991 ലെ ഗള്‍ഫ് യുദ്ധകാലത്ത് യുഎസ്സില്‍ നിന്നും കുവൈറ്റ് വാങ്ങിയ 33 ബോയിംഗ് എഫ്/ എ -18 ഹോര്‍നെറ്റ് യുദ്ധ വിമാനങ്ങള്‍ മലേഷ്യന്‍ റോയല്‍ എയര്‍ഫോഴ്‌സ് വാങ്ങുന്നുവെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് കുവൈറ്റആര്‍മി അറിയിച്ചു.

കുവൈറ്റ് സിറ്റി : കുവൈറ്റ് വ്യോമസേനയുടെ ഭാഗമായ ബോയിംഗ് എഫ്/ എ- 18 ഹോര്‍നെറ്റ് യുദ്ധവിമാനങ്ങള്‍ മലേഷ്യന്‍ റോയല്‍ എയര്‍ഫോഴ്‌സ് വാങ്ങുന്നുവെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് കുവൈറ്റ് ആര്‍മി ട്വീറ്റ് ചെയ്തു.

ഗള്‍ഫ് യുദ്ധകാലത്ത് യുഎസില്‍ നിന്നും വാങ്ങിയ 33 യുദ്ധവിമാനങ്ങള്‍ ഒഴിവാക്കാന്‍ കുവൈറ്റ് ആഗ്രഹിക്കുന്നുവെന്നും ഇവ മലേഷ്യ വാങ്ങുമെന്നുമാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

മലേഷ്യന്‍ പാര്‍ലമെന്റില്‍ പ്രതിരോധ സഹമന്ത്രി ചോദ്യങ്ങള്‍ക്ക് ഉത്തരമെന്ന നിലയില്‍ കുവൈറ്റ് യുദ്ധവിമാനങ്ങള്‍ വാങ്ങിക്കുന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണെന്ന് അറിയിച്ചിരുന്നു.

എന്നാല്‍, ഇത്തരം വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും യുഎസ് അനുമതിയോടു കൂടി മാത്രമേ ഇത്തരത്തിലുള്ള ഏതെങ്കിലും ചര്‍ച്ചകള്‍ ആരംഭിക്കുകയുള്ളുവെന്നും കുവൈറ്റ് ആര്‍മി ട്വീറ്റിലൂടെ അറിയിച്ചു.

കുവൈറ്റിന്റെ ഹോര്‍നെറ്റ് യുദ്ധവിമാനങ്ങള്‍ ഇപ്പോഴും നല്ലനിലയിലാണെന്നും ഇത് മലേഷ്യന്‍ വ്യോമസേനയുടെ ഭാഗമാക്കുന്നതിനുള്ള ശ്രമം നടക്കുന്നുവെന്നും പ്രതിരോധ സഹമന്ത്രി ഇക്മല്‍ ഹിഷാ അബ്ദുള്‍ അസീസ് പറഞ്ഞിരുന്നു.

28 യൂറോഫൈറ്റര്‍ ടൈഫൂണ്‍, അത്രയും തന്നെ എഫ് /എ -18 ഇ/ എഫ് സൂപ്പര്‍ ഹോര്‍നെറ്റ് ഫൈറ്റര്‍ ജെറ്റുകള്‍ വാങ്ങിക്കുന്നതിന് കുവൈറ്റ് തയ്യാറെടുക്കുകയാണ്. ഗള്‍ഫ് യുദ്ധകാലത്ത് വാങ്ങിയ യുദ്ധവിമാനങ്ങള്‍ ഒഴിവാക്കി പുതിയ തലമുറ യുദ്ധവിമാനങ്ങള്‍ തങ്ങളുടെ ഫ്‌ളീറ്റില്‍ ഉള്‍പ്പെടുത്തുകയാണ് കുവൈറ്റ് ലക്ഷ്യമിടുന്നത്.

 

 

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.