News

കോവിഡിനെ പ്രതിരോധിക്കാൻ ഹോമിയോയ്ക്ക് കഴിഞ്ഞു ? ദുബായിൽ നിന്ന് അനുഭവ സാക്ഷ്യവുമായി ഡോക്ടർ ഇക്ബാൽ കുറ്റിപ്പുറം

ലോകമെമ്പാടുമുള്ള ഗവേഷകർ ഒരേ കാര്യത്തിലാണ് തങ്ങളുടെ അന്നെഷണം നടത്തിക്കൊണ്ടിരിക്കുന്നത് .  ഒരു കോടിയിലധികം ആളുകളെ ബാധിച്ച ലോകത്തിനെ താറുമാറാക്കിയ കൊറോണ വൈറസിനെതിരെ ഒരു മരുന്ന്. എന്നാൽ  ഒരു പ്രതിരോധ മരുന്നും നാളിതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. ഈ സമയത്താണ് തെളിവുകളും അനുഭവ സാക്ഷ്യവുമായി പ്രശസ്ത തിരക്കഥാ കൃത്തും  ദുബായിൽ ഹോമിയോ ഡോക്ടറുമായ ഇഖ്ബാൽ കുറ്റിപ്പുറം രംഗത്ത് എത്തിയിരിക്കുന്നത്. അതിനായ് താൻ ചികിൽസിച്ച രോഗികളെയും, രോഗം ഭേദമായ വിവരങ്ങളും അദ്ദേഹം പങ്കു വെച്ചു.  ഡോക്ടർ ഇക്‌ബാൽ എഴുതിയ കുറിപ്പിന്റെ പൂർണ്ണ രൂപം
“ഹോമിയോപ്പതിക്കു എതിരെയുള്ള  പരിഹാസം പുച്ഛത്തിൽ നിന്ന് അക്രമണത്തിലേക്കു രൂപാന്തരം സംഭവിച്ചത്‌ ഈയിടെയാണ്
ഇന്ത്യയിൽ ഒഴിച്ചു ലോകം മുഴുവൻ ഉള്ള ഹോമിയോ ഡോക്ടർമാർ അലോപ്പതിയിൽ ഉന്നത ബിരുദമുള്ളവർ ആണ്.
അലോപ്പതി മരുന്നുകളുടെ പാർശ്വഫലങ്ങൾ മനസ്സിലാക്കി പകരം ശരീരത്തിൽ തന്നെ ഉള്ള ശമന- പ്രതിരോധ സംവിധാനം ചികിത്സക്കായി ഉപയോഗപ്പെടുത്തുന്ന ഹോമിയോപ്പതിയുടെ സാധ്യതകൾ അനുഭവിച്ചറിഞ്ഞ ശേഷം ആണ് അവർ ഇതിനെ സ്വീകരിച്ചിട്ടുള്ളത്.
( All reversible tissue changes are autocurable. Homoeopathic medicines are nothing but  enhancing the curative power when body is not capable of doing of its own ) രോഗം മാറാൻ അങ്ങനെ ഒരു സഹായമേ ആവശ്യമുള്ളു. ബാക്കി എല്ലാം ശരീരം സ്വന്തമായി തന്നെ ചെയ്യുന്നതാണ്
200 വർഷം മാത്രം പഴക്കമുള്ള ഈ വൈദ്യശാസ്ത്രം ആദ്യ ഘട്ടത്തിൽ വലിയ പരിഗണന കിട്ടാതെ കടന്നു പോവുകയും എന്നാൽ കഴിഞ്ഞ 30 വർഷമായി നിരവധി റിസേർച്ചുകൾ ലോകത്തിന്റെ പല ഭാഗങ്ങളിലും നടക്കുകയും അതിന്റെ ഫലങ്ങൾ ഏതൊരു മെഡിക്കൽ കമ്മ്യൂണിറ്റിക്കും മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ( അവയിൽ ചിലതു മാത്രം ചുവടെ സൂചിപ്പിക്കിന്നുണ്ട് )
കൂടുതൽ പ്രശസ്തിയും പണവും ഉള്ള മറ്റൊരു പ്രവർത്തന മേഖല ഉണ്ടായിട്ടും ഈ രംഗത്തു 25 വർഷമായി സജീവമായി പ്രവർത്തിക്കുന്നത് ഇതിലുള്ള വിശ്വാസയോഗ്യമായ അനുഭവങ്ങൾ കൊണ്ടാണ്.
ചികില്സക്ക്‌ മുൻപും പിൻപും ഉള്ള മെഡിക്കൽ ലബോറോട്ടോറി സ്കാനിംഗ് തുടങ്ങിയവ ശാസ്ത്രീയമായ ആധികാരിക പ്രമാണങ്ങൾ ആയി സ്വീകരിക്കുമെങ്കിൽ ആയിരത്തിൽ അധികം
റെസ്റ്റിമോണിയൽസ് ആരുടെ മുൻപിലും ഹാജരാക്കാനായി സൂക്ഷിച്ചു വച്ചിട്ടുണ്ട്.
MOH ലൈസൻസ് നേടിയ ശേഷം 15 വര്ഷമായി ദുബായിൽ ആണ് പ്രാക്റ്റീസ് ചെയ്യുന്നത്.
ഹോമിയോപ്പതിയിൽ ബിരുദാന്തര ബിരുദം ഉണ്ട്. ഇവിടെ അലോപ്പതി രംഗത്ത് പ്രവർത്തിക്കുന്ന ഡോക്ടർമാരുമായി നല്ല സൗഹൃദവും പരസ്പര ബഹുമാനവും സൂക്ഷിക്കുന്നു. ഞങ്ങൾ പരസ്പരം കേസുകൾ റെഫർ ചെയ്യാറുണ്ട്. ( നാത്തൂൻ പോരോ അമ്മയിപ്പോരോ ഇല്ല എന്നർത്ഥം )
കോവിഡ്  കേസുകൾ ധാരാളം ഉള്ള സിറ്റി ആണ് ദുബായ് എന്നറിയാമല്ലോ. ഹോസ്പിറ്റലുകൾക്കു താങ്ങാൻ പറ്റാത്തത്ര കേസുകൾ ഉണ്ടായപ്പോൾ പലരും ഞങ്ങളെയും വിളിച്ചു.
അങ്ങിനെ നാട്ടിൽ പോവാൻ
പറ്റാതെ കുടുങ്ങിപ്പോയ അവസ്ഥ നല്ലൊരു അവസരമായി
ഇത് വരെ (28/06/2020) 67 കേസുകൾ ( Covid Positive)
കേസുകൾ treat ചെയ്യാനുള്ള അവസരം ലഭിച്ചു.
കുറഞ്ഞത് 4
ദിവസത്തിനുള്ളിലും കൂടിയത് 12 ദിസത്തിനുള്ളിലും എല്ലാ കേസുകളും നെഗറ്റീവ് ആയി. അതിൽ ന്യൂമോണിയ ആസ്ത്മ പ്രമേഹം രക്തസമ്മർദ്ധം എല്ലാ രോഗങ്ങളും ഉള്ള നിരവധി പേർ ഉണ്ട്. 3 വയസ്സ് മുതൽ 79 വയസ്സ് വരെ ഉള്ള രോഗികൾ.
എല്ലാ
കേസുകളുടെയും ആധികാരികമായ റിപോർട്ടുകൾ സൂക്ഷിച്ചു വച്ചിട്ടുണ്ട്   രോഗികളുടെ ഫോൺ നമ്പർ അടക്കമുള്ള വിവരങ്ങളും
ഇനി Arsenic Alb.
ഹോമിയോപ്പതിയിൽ ഒരു രോഗിയുടെ ലക്ഷണങ്ങളും മെഡിസിന്റെ Pathogenic Features ഉം match ചെയ്ത് കൃത്യമായി medicine കണ്ടുപിടിച്ചു കൊടുക്കുക എന്ന ശ്രമകരമായ ജോലി ആണ് ഡോക്ടർ ചെയ്യേണ്ടത്  ( A for Apple  അല്ല )
അതിനു രോഗിയുടെ മാനസികവും ശാരീരികവുമായ ലക്ഷണങ്ങൾ നോക്കണം.
താഴെ പറയുന്നവ ആണ് Arsenic Alb ന്റെ Drug Picture.
Mental Symptoms:
Anxiety
Restlessness
Fear of Death
Fear of being alone ( Isolation conflict or Territorial conflicts)
Physical Symptoms :
Fever
Throat pain
Upper Respiratory Tract Affections
Asthma
Pneumonia
Above noted symptoms constitute a Covid 19 case.
അതുകൊണ്ടാണ് Arsenic Alb പ്രതിരോധ ഔഷധം ആയി അവതരിക്കുന്നത്.
ഹോമിയോയിൽ Dynamisation  എന്ന രീതിയിലൂടെ Drug Property  നേർപ്പിച്ച ശേഷം ആണ് ഉപയോഗിക്കുന്നത്  അതായത്
Medicinal Property നില നിർത്തുകയും toxicity ഒഴിവാക്കുകയും ചെയ്യുക എന്നതാണ് Dynamisaion എന്ന process.
അതിനെ പറ്റിയും വിമര്ശനം ഉണ്ട്. നേർപ്പിക്കുമ്പോൾ എങ്ങനെ ആണ് വീര്യം കൂടുതുന്നത് എന്നാണ് സംശയം.
നമ്മുടെ ശരീരത്തിൽ 100 trilion കോശങ്ങൾ ഉണ്ട്.
നേർപ്പിക്കുമ്പോൾ ഈ കോശങ്ങളിലേക്കു നേരിട്ട് nano particles of medicine കൂടുതൽ ആഗിരണം ചെയ്യപ്പെടുമ്പോൾ കൂടുതൽ ഫലപ്രാപ്തി ഉണ്ടാവുകയാണ് ചെയ്യുന്നത്  അല്ലാതെ വീര്യം കൂടുകയല്ല.   പകരം ശരീരത്തിന്റെ സൂക്ഷമതയായ മോളിക്യൂലർ രൂപത്തിലേക്ക് സ്വീകരിക്കപ്പെടുകയാണ് ചെയ്യുന്നത്. പണ്ട് ഈ പ്രതിഭാസം വിശദീകരിക്കാൻ ശാസ്ത്രത്തിനു ആവുമായിരുന്നില്ല  ഇപ്പോൾ നിരവധി പഠനങ്ങൾ ഇത് തെളിയിച്ചിട്ടുണ്ട് ( Ref below)
വലിയ frequency യിൽ ഉള്ള ശബ്ദങ്ങൾ ചെവിക്കു കേൾക്കാൻ പറ്റാതെ വരുമ്പോൾ വലിയ ശബ്ദം നിലനിൽക്കുന്നില്ല എന്ന് പറയുന്നത് പോലെയാണ് അത്.
ഈ പ്രത്യേക നിർമാണ രീതി അവലമ്പിച്ചു നിർമിച്ചത്
കൊണ്ടാണ് ഹോമിയോ മരുന്നുകളുടെ കാര്യത്തിൽ side effects ഇല്ല എന്ന് ആത്മവിശ്വാസത്തോടെ പറയാൻ കഴിയുന്നത്
Arsenic Alb നെ പറ്റി സംശയം ചോദിച്ചവരോടൊക്കെ ഇത്രയും വിശദീകരിക്കാനാണ് ലോക്കഡോൺ സമയത്തിൽ അധികവും ഉപയോഗിച്ചത്.
ഇവിടെ മുന്നണിയിൽ നിന്ന് പ്രവർത്തിച്ച പല സംഘടനകളും അവരുടെ പ്രവർത്തകർക്ക് ഈ മരുന്ന് കൊടുത്തിട്ടുണ്ട്. ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭാരവാഹിയായ യൂസഫ് സഗീർ ( FB post ഇട്ട ആൾ ) Preventive മെഡിസിന്റെയും അദ്ദേഹം വഴി ഞാൻ ചികിൽസിച് ഭേദമാക്കിയ 7 രോഗികളുടെയും സാക്ഷ്യം വഴിയാണ് ഇത് പുറത്തു വന്നത്. പ്രവാസികളുടെ അഭിമാനവും നേതാവും ആയ Dr ആസാദ്‌ മൂപ്പൻ വോളന്റീർമാരുടെ യോഗത്തിൽ എല്ലാവരോടും ഇത് കഴിക്കാൻ ആഹ്വാനം ചെയ്തത് നല്ലത് സ്വീകരിക്കാനും തുറന്നു പറയാനും ഉള്ള മനസ്സിനെയാണ് സൂചിപ്പിക്കുന്നത്
ചിന്തിക്കുന്നവർക്ക് വേണമെങ്കിൽ അംഗീകരിക്കാം   അല്ലെങ്കിൽ വെറുതെ വിടാം.   അറിയാത്ത കാര്യങ്ങളെ പുച്ഛിച്ചു സ്വയം ചെറുതാവുമ്പോൾ അനുഭവസാക്ഷ്യങ്ങൾ നിങ്ങൾക്കെതിരെയും വിരൽ ചൂണ്ടും. ബഹുസ്വരതയെയും സ്വന്തം ശരീരമെങ്കിലും അവനവന്റെ അവകാശമാണ് എന്ന കേവല മര്യാദയെയും അംഗീകരിക്കുക. എനിക്ക് വേണ്ടപ്പെട്ട ചിലർ വിശദീകരണം ചോദിച്ചപ്പോൾ പറഞ്ഞതതാണ്. തുടർ പഠനം ആവശ്യമുള്ളവർ കൂടുതൽ സ്വയം കണ്ടെത്തുക. തർക്കങ്ങൾക്കു ആഗ്രഹമില്ല , സമയമില്ല.
The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 weeks ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 weeks ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 weeks ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 weeks ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 weeks ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

4 weeks ago

This website uses cookies.