കൊച്ചി: ഹോണ്ട മോട്ടോർസൈക്കിൾ പുതിയ സി.ഡി 110 ഡ്രീം ബി.എസ് 6 ഈമാസം നിരത്തിലിറക്കും. ഉപഭോക്താക്കൾക്ക് താങ്ങാവുന്ന 62,729 രൂപയാണ് എക്‌സ്‌ഷോറൂം വില.
മികച്ച സാങ്കേതികവിദ്യയും മൈലേജും വാഗ്ദാനം ചെയ്യുന്നതാണ് ബി.എസ് 6 ശ്രേണിയെന്ന് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ സെയിൽസ്മാർക്കറ്റിംഗ് ഡയറക്ടർ യാദ്‌വീന്ദർ സിംഗ് ഗുലേരിയ പറഞ്ഞു. സി.ഡി ബ്രാൻഡ് 1966 മുതൽ ലക്ഷങ്ങളുടെ വിശ്വാസം നേടിയതാണ്.
ഏറ്റവും പുതിയ സാങ്കേതികവിദ്യയും സവിശേഷതകളുമാണ് സി.ഡി 110 ഡ്രീമിൽ ഉപയോഗിക്കുന്നത്. 110 സി.സി പി.ജി.എം.എഫ്.ഐ.എച്ച്.ഇ.ടി എഞ്ചിന് എൻഹാൻസ്ഡ് സ്മാർട്ട് പവർ (ഇഎസ്പി) ശക്തി പകരുന്നു. നിശബ്ദ വിപ്ലവത്തിന് കരുത്തുപകരുന്നത് വിറയലില്ലാതെ എഞ്ചിൻ സ്റ്റാർട്ട് ആക്കുന്ന നൂതനമായ ഹോണ്ട എസിജി സ്റ്റാർട്ടർ സ്പാർക്ക്‌സ്, പുതിയ ഫ്യുവൽ ഇഞ്ചക്ഷൻ, പിസ്റ്റൺ കൂളിങിനും എഞ്ചിന്റെ താപനില നിയന്ത്രണത്തിനും ഫ്രിക്ഷൻ റിഡക്ഷൻ, കൂടുതൽ മൈലേജ് തുടങ്ങിയവയാണ്.
പുതിയ ഹെഡ്‌ലാമ്പ്, എഞ്ചിൻ സ്റ്റാർട്ട്, സ്റ്റോപ്പ് സ്വിച്ച് തുടങ്ങിയ സവിശേഷതകളുമുണ്ട്. സൗകര്യപ്രദമായ റൈഡ്, കോമ്പിബ്രേക്ക് സിസ്റ്റം, നീളമുള്ള സീറ്റ്, പുതുമയേറിയ രൂപകൽപ്പന, ഗ്രാഫിക്ക് ഡിസൈനോടു കൂടിയ ഇന്ധന ടാങ്ക്, ആകർഷകമായ ബോഡി, അഞ്ചു സ്‌പോക്ക് സിൽവർ അലോയ് വീൽ തുടങ്ങിയവയും സിഡി 110 ഡ്രീമിനെ ആകർഷകമാക്കുന്നു.
പരിമിത കാലത്തേക്ക് ആറു വർഷത്തെ പ്രത്യേക വാറണ്ടി പാക്കേജും ലഭിക്കും. സ്റ്റാൻഡേർഡ്, ഡീലക്‌സ് വേരിയന്റുകളിലായി വ്യത്യസ്ത നിറങ്ങളിൽ അവതരിപ്പിക്കുന്നുണ്ട്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.