Home

ഹോട്ടലിന് മുന്നില്‍ നോണ്‍ ഹലാല്‍ ബോര്‍ഡ് വച്ച് മതവിദ്വഷ പ്രചാരണം;യൂവാക്കളെ ആക്രമിച്ച കേസില്‍ വനിത സംരംഭകയുടെ കൂട്ടുപ്രതികള്‍ അറസ്റ്റില്‍

ഹോട്ടലിന് മുന്നില്‍ നോണ്‍ ഹലാല്‍ ബോര്‍ഡ് വച്ച് മതവിദ്വാഷ പ്രചാരണം നടത്തിയ വനിതാ സംരം ഭകയും ഭര്‍ത്താവും മുഖ്യപ്രതികളായ കേസില്‍ കൂട്ടുപ്രതികള്‍ അറസ്റ്റില്‍.കേസിലെ അഞ്ചും ആറും പ്രതികളായ കുമ്പളം മോറയ്ക്കല്‍ വീട്ടില്‍ വിഷ്ണു, മരട് വിടിസി റോഡില്‍ ആറ്റുമ്മ ല്‍ വീട്ടില്‍ എബിന്‍ ബെന്‍സ് എന്നിവരാണ് അറസ്റ്റിലായത്

കൊച്ചി:ഹോട്ടലിന് മുന്നില്‍ നോണ്‍ ഹലാല്‍ ബോര്‍ഡ് വച്ച് മതവിദ്വാഷ പ്രചാരണം നടത്തിയ വനിതാ സംരംഭകയും ഭര്‍ത്താവും മുഖ്യപ്രതികളായ കേസില്‍ കൂട്ടുപ്രതികള്‍ അറസ്റ്റില്‍.കേസിലെ അഞ്ചും ആറും പ്രതികളായ കുമ്പളം മോറയ്ക്കല്‍ വീട്ടില്‍ വിഷ്ണു(26), മരട്് വിടിസി റോഡില്‍ ആറ്റുമ്മല്‍ വീട്ടില്‍ എബിന്‍ ബെന്‍സ്(22) എന്നിവരാണ് അറസ്റ്റിലായത്. ഇന്‍ഫൊപാര്‍ക്ക് പൊലിസ് കോടതിയില്‍ ഹാജ രാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.വധശ്രമം,മോഷണം,മതവിദ്വാഷ പ്രചാരണം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഇന്‍ഫൊപാര്‍ക്കിന് സമീപം നിലംപതിഞ്ഞിമുകളില്‍ കട നടത്തുന്നതുമായി ബന്ധപ്പെട്ട് യുവാക്കള്‍ക്ക് നേരെ സംരംഭക തുഷാരയും ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് ആക്രമണം അഴിച്ചുവിടുകയും ഒരാ ളെ വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവുമായി ബന്ധപ്പെട്ടാണ് കൂട്ടുപ്രതികളെ പൊസിസ് പിടി കൂ ടിയത്. പാലാരിവട്ടത്ത് റെസ്റ്റോറന്റ് നടത്തുന്ന തുഷാരയും ഭര്‍ത്താവ് അജിത്തും കാക്കനാട് പുതിയ ക ട നടത്താനുളള ശ്രമത്തിലായിരുന്നു. ഇവിടെ കഫേ നടത്തുന്ന നകുലിന്റേഴും സുഹൃത്ത് ബിനോജ് ജോ ര്‍ജിന്റേയും ബേല്‍പ്പുരി വില്‍പ്പന നടത്തുന്ന സ്റ്റാള്‍ തുഷാരയും സംഘവും എടുത്തുമാ റ്റിയതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. ഇത് പിന്നീട് സംഘര്‍ഷ ത്തില്‍ കലാശിക്കുകയായിരുന്നു. തുഷാരയും ഭര്‍ ത്താവും മറ്റ് രണ്ട് പേരും കൂടി സ്റ്റാള്‍ പൊളിച്ച് മാറ്റിയതിനെ ചോദ്യം ചെയ്തതിന് നകുലിനെയും ബിനോജ് ജോര്‍ജിനെ യും ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് നകുലും സുഹൃ ത്തും ചേര്‍ന്ന് ആക്രമിച്ചുവെന്നും അസഭ്യം പറഞ്ഞുവെന്നും സ്ത്രീത്വത്തെ അപമാനിച്ചുവെന്നും ചൂണ്ടി ക്കാട്ടി തുഷാര പൊലിസില്‍ പരാതി നല്‍കി.

സംഭവത്തെത്തുടര്‍ന്ന് തുഷാര ഫേസ്ബുക്ക് ലൈവില്‍, തന്നെ കച്ചവടം നടത്താന്‍ അനുവദിക്കുന്നില്ലെ ന്നും ജിഹാദികള്‍ ഭീഷണിപ്പെടുത്തുന്നുവെന്നും ആരോപിച്ചിരുന്നു. ഇതോടെ സംഘപരിവാര്‍ സംഘടന കള്‍ വിഷയം ഏറ്റെടുത്തു.നോണ്‍ ഹലാല്‍ ഭക്ഷണം വിളമ്പിയതിന് തുഷാരക്ക് മര്‍ദനം എന്ന രീതിയില്‍ വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചാരണമുണ്ടായി. എന്നാല്‍ ഇങ്ങനെയൊരു പരാതി ലഭിച്ചിട്ടില്ലെ ന്നും കെട്ടിട തര്‍ക്കവുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കം കയ്യാങ്കളിയിലെത്തിയതാണെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. അന്വേഷണത്തില്‍ തുഷാരയും ഭര്‍ത്താവ് അജിത്തും കൂട്ടാളികളും ചേര്‍ന്ന് നടത്തിയ സംഘടിത ആക്രമണമാണിതെന്നും കണ്ടെത്തിയിരുന്നു. യുവാക്കളില്‍ ഒരാളെ വെട്ടി പരിക്കേല്‍പ്പിച്ച കേസിന്റെ അന്വേഷണം തടസ്സപ്പെടുത്തുന്നതിനു വേണ്ടിയാണ് കഥ മെനഞ്ഞതെന്ന് പൊലീസ് പറഞ്ഞു. മാധ്യമശ്രദ്ധ നേടാന്‍ കൂടി ലക്ഷ്യമിട്ട് തുഷാര തന്നെ കെട്ടിച്ചമച്ച നുണക്കഥയാണെന്ന് അന്വേഷണത്തിലും പൊലീസ് കണ്ടെത്തി.

ഇതേത്തുടര്‍ന്ന് സമൂഹ്യമാധ്യമങ്ങളിലൂടെ സമുദായിക സ്പര്‍ദ്ദയും സംഘര്‍ഷവും സൃഷ്ടിക്കാന്‍ ഗൂഢ ശ്ര മം നടത്തിയതിന് ദമ്പതികള്‍ക്കും കൂട്ടാളികള്‍ക്കുമെതിരെ പൊലിസ് കേസെടുത്ത് അന്വേഷണം തുട ങ്ങിയത്. ഭര്‍ത്താവ് അജിത്തിനെതിരെ ചേരാനല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയാണെന്നും കൂട്ടു പ്രതി അപ്പുവിനെതിരെയും നിരവധി ക്രിമിന ല്‍ കേസുകള്‍ നിലവിലുണ്ടെന്നും പൊലീസ് അറിയിച്ചു.അക്രമത്തിന് ശേഷം ഒളിവില്‍ പോയ പ്രതികള്‍ ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. തുഷാരയും കൂട്ടാളികളും സമീപത്തെ കടകളില്‍ നിന്ന് ഏഴ് ലക്ഷം രൂപയുടെ സാധനങ്ങള്‍ മോഷ്ടിച്ചെന്ന് വ്യാപാരികള്‍ പൊലിസില്‍ പരാതി നല്‍കിയിരുന്നു.

 

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

6 days ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

2 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.