കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ വെല്ലുവിളിക്കുകയും വന്യമായ ആരോപണങ്ങള്‍ ഉന്നയി ക്കുകയും ചെയ്തതിനാണ് പ്രശാന്തിനെ പുറത്താക്കിയതെന്നാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍
തിരുവനന്തപുരം: എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയ കെപി സിസി സെക്രട്ടറി പിഎസ് പ്രശാന്തിനെ കോണ്‍ ഗ്രസ് പുറത്താക്കി. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ വെല്ലുവിളിക്കുകയും വന്യമായ ആരോ പണ ങ്ങള്‍ ഉന്നയിക്കുകയും ചെയ്തതിനാണ് പ്രശാന്തിനെ പുറത്താക്കിയതെന്നാണ് കെപിസിസി പ്രസി ഡന്റ് കെ സുധാകരന്റെ അറിയിപ്പ്. അച്ചട ക്ക ലംഘനത്തിന് പ്രശാന്തിനെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ നെടുമങ്ങാട് യുഎഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു പ്രശാന്ത്. നാ ളെ രാജി പ്രഖ്യാപിക്കാനിരിക്കെയാണ് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. നടപടി പ്ര തീക്ഷിച്ചതാണെന്ന് പ്രശാന്ത് പ്രതികരിച്ചു.
സസ്‌പെന്‍ഡ് ചെയ്തിട്ടും തെറ്റുതിരുത്താതെ അടിസ്ഥാനരഹിത ആരോപണങ്ങള്‍ ഉന്നയിച്ചതിനാ ണ് പ്രശാന്തിനെതിരെ കടുത്ത നടപടിയെ ടു ത്തതെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ വ്യക്തമാക്കി. ഹൈക്കമാന്‍ഡിനെ പ്രശാന്ത് വെല്ലുവിളിച്ചെന്നും സുധാകരന്‍ പറഞ്ഞു. പാര്‍ട്ടിയേ യും നേതാക്കളേയും അപകീര്‍ത്തിപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്നും സുധാകരന്‍ കൂ ട്ടിച്ചേര്‍ത്തു.
കേരളത്തിലെ കോണ്‍ഗ്രസിന്റെ പ്രതിസന്ധിക്ക് കാരണം എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലാണെന്നു കുറ്റപ്പെടുത്തി പ്രശാ ന്ത് രാഹുല്‍ ഗാന്ധിക്ക് കത്തയിച്ചിരുന്നു. കെസി വേ ണുഗോപാലിന്റെ പ്രവര്‍ത്തനങ്ങള്‍ സംശയകരമാണ്. വേണുഗോപാല്‍ സ്വീകരിച്ച നടപടികളാണ് ഇപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസിനെ പ്രതിസന്ധിയില്‍ ആക്കിയിരിക്കുന്നത്. വേണുഗോപാല്‍ ബിജെപിയുടെ ഏജന്റ് ആണോയെന്നു സംശയമുണ്ടെന്നും പ്രശാന്ത് കത്തില്‍ പറയുന്നു.
ഡിസിസി അധ്യക്ഷന്മാരുടെ നിയമനത്തെച്ചൊല്ലി സംസ്ഥാന കോണ്‍ഗ്രസില്‍ കലഹം മൂര്‍ഛിച്ച ഘ ട്ടത്തിലാണ്, കെസി വേണുഗോപാലിനെ പര സ്യമായി കുറ്റപ്പെടുത്തി പ്രശാന്ത് രംഗത്തു വന്നത്. തി രുവനന്തപുരത്ത് പാലോട് രവിയെ ഡിസിസി അധ്യക്ഷനാക്കാനുള്ള തീരുമാനത്തെ അംഗീ കരിക്കി ല്ലെന്ന് പ്രശാന്ത് വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചയാളെ ഡിസിസി അ ധ്യക്ഷനാക്കിയാല്‍ പാര്‍ട്ടി വിടുമെന്ന് പ്രശാന്ത് അറിയിച്ചിരുന്നു. പിന്നാലെയാണ് പുറത്താക്കല്‍.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.