തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് അതിജീവിതമാർക്ക് പരാതികൾ അറിയിക്കാൻ പ്രത്യേക നമ്പറും മെയിൽ ഐഡിയും ഒരുക്കി അന്വേഷണ സംഘം. പ്രത്യേക അന്വേഷണ സംഘമാണ് സംവിധാനം ഏർപ്പെടുത്തിയത്. ഡിഐജി അജിത ബീഗത്തിന്റെ മെയിൽ ഐഡിയും ഓഫീസിലെ ഫോൺ നമ്പറുമാണ് പരാതി അറിയിക്കാനായി നൽകിയിരിക്കുന്നത്. 0471 2330768 എന്ന നമ്പറിലോ digtvmrange.pol@kerala.gov.in എന്ന ഇ-മെയിൽ ഐഡിയിലൂടെയോ പരാതികൾ അറിയാക്കാം.
സിനിമാ മേഖലയിൽ നിന്നുള്ള സ്ത്രീകൾക്ക് പരാതികൾ അറിയിക്കാൻ ഏർപ്പെടുത്തിയ അതേ സംവിധാനം തന്നെയാണിത്. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് മൊഴി നൽകിയവർക്കോ അല്ലാത്ത ആരെങ്കിലും ഉണ്ടെങ്കിലോ പരാതി അറിയിക്കാമെന്നാണ് ഡിഐജി ഓഫീസിൽ നിന്ന് അറിയിച്ചിരിക്കുന്നത്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ 12ഓളം പരാതികളാണ് സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. റിപ്പോർട്ടിൽ മൊഴി നൽകിയവർ പരാതി നൽകാൻ തയ്യാറാകുന്നില്ലെന്നാണ് വിവരം. മൊഴി നൽകയവരെ സമീപിച്ചുവെങ്കിലും നടപടികളുമായി മുന്നോട്ട് പോകാൻ ആരും തയ്യാറായില്ല. ഈ സാഹചര്യത്തില്‍ കൂടുയാണ് രഹസ്യമായി പരാതി നല്‍കാന്‍ പ്രത്യേക ഫോണ്‍ നമ്പറും മെയില്‍ ഐഡിയും ഒരുക്കിയിരിക്കുന്നത്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.