ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേലുള്ള നിലപാടില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് നടി പാര്‍വതി. റിപ്പോര്‍ട്ട് നീട്ടിക്കൊണ്ടുപോകാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു. റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ പല വിഗ്രഹങ്ങളും ഉടയും. സര്‍ക്കാര്‍ സ്ത്രീ സൗഹൃദമാകു ന്നത് തെരഞ്ഞെടുപ്പ് കാലത്ത് മാത്രമെന്നും പാര്‍വതി വിമര്‍ശിച്ചു
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടാത്തതില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് നടി പാര്‍വതി. ചലച്ചിത്രമേഖലയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടുന്നത് വൈകിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും നടി ആരോപിച്ചു. റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ പല വിഗ്രഹങ്ങളും ഉടയും. സര്‍ക്കാര്‍ സ്ത്രീ സൗഹൃദമാകുന്നത് തെരഞ്ഞെടുപ്പ് കാലത്ത് മാത്രമെന്നും പാര്‍വതി വിമര്‍ശിച്ചു. സൂര്യ ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരു ന്നു നടി.
‘റിപ്പോര്‍ട്ട് നടപ്പാക്കുന്നത് നീട്ടിക്കൊണ്ട് പോവാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കമ്മിറ്റികള്‍ക്ക് ശേഷം കമ്മി റ്റി. മൂന്ന് വര്‍ഷം നമ്മള്‍ കാത്തിരുന്നു. അതിനു ശേഷം അവര്‍ മറ്റൊരു കമ്മിറ്റി വെക്കുന്നു. അത് കഴിഞ്ഞ് അഞ്ച് വര്‍ഷത്തിനു ശേഷം ഈ കമ്മിറ്റി പഠിച്ചത് പഠിക്കാന്‍ വേറൊരു കമ്മിറ്റി വേണമെന്ന് പറയും. അടു ത്ത തെരഞ്ഞെടുപ്പ് വരെ ചിലപ്പോള്‍ കാത്തിരിക്കേണ്ടി വരും.
തെരഞ്ഞെടുപ്പ് കാലത്ത് റിപ്പോര്‍ട്ട് പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചലച്ചിത്രമേഖലയില്‍ ആഭ്യ ന്തര പരാതി പരിഹാര സെല്‍ ഇല്ലാത്തത് പലരും മുതലെടുക്കു ന്നു.ചലച്ചിത്രമേഖലയില്‍ തെറ്റായ കാര്യ ങ്ങള്‍ക്കെതിരെ സംസാരിച്ചപ്പോള്‍ അവസരം ഇല്ലാതാക്കുമെന്ന് സിനിമയിലെ ചില കരുത്തര്‍ മുന്നറിയിപ്പ് നല്‍കി. തന്നെ മാറ്റിനിര്‍ ത്താനും നിശബ്ദയാക്കാനും ശ്രമിച്ചതായും പാര്‍വതി ആരോപിച്ചു.
അവസരങ്ങള്‍ നഷ്ടപ്പെടുമെന്ന് ഭീഷണി
ഒരു കമ്മിറ്റി ഉണ്ടായാല്‍ ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നവര്‍ അ തില്‍ നിന്നും പിന്നോട്ട് പോവുമെന്നതി നാലാണ് അത് ചോദി ക്കു ന്നത്. പക്ഷെ കണ്ണടച്ച് ഇരുട്ടാക്കിയിട്ട് കാര്യമില്ല. ഞാന്‍ ജോലി ചെയ്യുന്ന തൊഴി ലിടത്തെ പ്രശ്നങ്ങള്‍ തുറന്നു പറഞ്ഞപ്പോള്‍ അ വസരങ്ങള്‍ നഷ്ടപ്പെടുമെന്ന് ഭീഷണിയുണ്ടായി. ആദ്യകാലത്ത് ചിലരുടെ മോശം പെരുമാറ്റത്തെ പറ്റി പരാതിപ്പെട്ടപ്പോള്‍ അത് കുഴപ്പമില്ല അവരങ്ങനെയായിപ്പോയി വിട്ടേക്ക് എന്ന തരത്തി ലാണ് മറുപടി ലഭിച്ചത്. ആദ്യ കാലങ്ങളില്‍ ഞാനങ്ങനെ ചെയ്തു. പിന്നീട് സഹപ്രവര്‍ത്തകരായ സഹോ ദരിമാര്‍ക്കും ഇത്തരം അനുഭവങ്ങള്‍ ഉണ്ടായതായി തനിക്ക് മനസ്സിലായെന്നും പാര്‍വതി പറഞ്ഞു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.