സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും ഉന്നത ഉദ്യോഗസ്ഥരും സഞ്ചരിച്ച ഹെലികോപ്ടര്‍ തകര്‍ന്നുവീണത് സൈനിക കേന്ദ്രങ്ങളെയും ഞെട്ടിച്ചു.കോപ്റ്റര്‍ അപകടത്തില്‍ ബിപിന്‍ റാവത്തിന്റെ ഭാര്യ ഉള്‍പ്പെടെ 11 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്
ആറ് മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലാണ് പുറത്തെടുത്തത്. മൃതദേഹങ്ങള്‍ വെല്ലിങ്ടണിലെ സൈനിക ആശിപത്രിയിലേക്ക് മാറ്റി.സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. തകര്‍ന്നുവീണ ഉടനെ തീപിടിച്ച കോപ്ടറിന് സമീപത്തായി ചിതറിക്കിടന്ന മൃതദേഹങ്ങള്‍ പലതും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. 80 ശതമാനത്തോളമാണ് പലര്‍ക്കും പൊളള ലേറ്റു.
ബിപിന്‍ റാവത്തിന് പുറമെ അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത്,ബ്രിഗേഡിയര്‍ എല്‍.എസ്.ലിഡ്ഡര്‍, ലെഫ്.കേണല്‍ ഹര്‍ജീന്ദര്‍ സിങ്,എന്‍.കെ. ഗുര്‍സേവക് സിങ്, എന്‍.കെ. ജിതേന്ദ്രകുമാര്‍, ലാന്‍സ് നായി ക്, വിവേക് കുമാര്‍, ലാന്‍സ് നായിക് ബി. സായ് തേജ, ഹവീല്‍ദാര്‍ സത്പാല്‍ എന്നിവരാണ് അപകടത്തി ല്‍ പെട്ട ഹെലിക്കോപ്ടറിലുണ്ടായിരുന്നത്.
കോപ്ടറിലെ തീ അണച്ച ശേഷമാണ് ഉള്ളിലും പരിസരത്തും തെരച്ചില്‍ നടത്താന്‍ കഴിഞ്ഞത്.ആദ്യം രക്ഷാപ്രവര്‍ത്തനത്തിന് ഓടിയെത്തിയ നാട്ടുകാരും പ്രാദേശിക പൊലീസുമാണ് ചെറിയ ഹോസുകളില്‍ വെള്ളം ചീറ്റിച്ച് തീ അണയ്ക്കാന്‍ ശ്രമിച്ചത്.അപ്പോഴേക്കും ഹെലികോപ്ടറിന്റെ ഏറെക്കുറെ എല്ലാ ഭാഗങ്ങ ളിലും തീ കത്തിപ്പിടി ച്ചിരുന്നു.അപകടവിവരം അറിഞ്ഞ ഉടന്‍ തന്നെ തമിഴ്നാട് സര്‍ക്കാര്‍ അടിയന്തിര രക്ഷാപ്രവര്‍ത്തനത്തിന് നിര്‍ദ്ദേശം നല്‍കി. സൈന്യവും അപകടസ്ഥലത്തേക്ക് കുതിച്ചെ ത്തിയിരുന്നു. ഹെലികോപ്ടറിന്റെ ഏതാനും ഭാഗം മാത്രമാണ് കത്തിക്കരിയാതെ അവശേഷിച്ചത്.
കുനൂര്‍ കട്ടേരിക്ക് സമീപമുള്ള ഫാമിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണത്. വ്യോമസേനയുടെ എം.ഐ 17വി.5 ഹെലിക്കോപ്ടറാണ് അപകടത്തില്‍ പെട്ടതെന്ന് വ്യോമ സേന ട്വീറ്റ് ചെയ്തു. കുനൂരില്‍ നിന്ന് വെല്ലി ങ്ടണ്‍ കന്റോണ്‍മെന്റിലേക്കുള്ള യാത്രാമധ്യേയാണ് അപകടം സംഭവിച്ചത്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.