Breaking News

ഹെയ്തിയിലും അലാസ്‌കയിലും ഭൂകമ്പം ; 7.2 രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്

റിക്ടര്‍ സ്‌കെയിലില്‍ 7.2 രേഖ പ്പെടുത്തി. ഭൂകമ്പത്തെ തുടര്‍ന്ന് ഹെയ്ത്തിയിലും അമേരിക്കയിലും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു

ഹെയ്തി: ഹെയ്തിയില്‍ ശക്തമായ ഭൂചലനം രേഖപ്പെടുത്തിയതായി യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോ ളജിക്കല്‍ സര്‍വെ. റിക്ടര്‍ സ്‌കെയിലില്‍ 7.2 രേഖ പ്പെടുത്തി. ഭൂകമ്പത്തെ തുടര്‍ന്ന് ഹെയ്തിയിലും അമേരിക്കയിലും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. പ്രാദേശിക സമയം വൈകുന്നേരം 5.59ഓടെയാണ് ഭൂകമ്പം അനുഭവപ്പെട്ടത്. ഹെയ്തിയിലെ പോര്‍ട്ട് ഓഫ് പ്രിന്‍സിലാണ് ഭൂകമ്പ ത്തിന്റെ പ്രഭവകേന്ദ്രം.

ഭൂകമ്പത്തില്‍ കെട്ടിടങ്ങള്‍ക്ക് വന്‍ കേടുപാടുകള്‍ സംഭവിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോ ര്‍ട്ട് ചെയ്തു. ആളപായത്തെ സംബന്ധിച്ച വിവ രങ്ങള്‍ വ്യക്തമായിട്ടില്ല. സമീപത്തെ രാജ്യങ്ങളിലേ ക്കും ഭൂചലനത്തിന്റെ ആഘാതം ഉണ്ടായതായാണ് റിപ്പോര്‍ട്ട്. ഹെയ്തിയിലെ സ്‌കൂളുകളും വീടുക ളും ഭൂചലനത്തില്‍ തകര്‍ന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.

തകര്‍ന്ന കെട്ടിടങ്ങളുടെ ചിത്രങ്ങള്‍ പ്രദേശത്തുള്ളവര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. ലോ സ് ഏഞ്ചല്‍സിലെ സൗത്ത് വെസ്റ്റേണ്‍ ടൗ ണി ല്‍ ശനിയാഴ്ച ഒരു ചടങ്ങ് നടക്കുകയായിരുന്ന ക്രിസ്ത്യ ന്‍ പള്ളിയും തകര്‍ന്ന കെട്ടിടത്തില്‍ ഉള്‍പ്പെടും. തിരമാല 10 അടിക്ക് മുകളില്‍ ഉയര്‍ ന്നേക്കുമെന്ന് യുഎസ്ജിഎസ് പറഞ്ഞു.

അമേരിക്കയിലെ അലാസ്‌കയിലും ഭൂചലനം അനുഭവപ്പെട്ടിട്ടുണ്ട്. വൈകുന്നേരം 5.27നാണ് ഇവി ടെ ഭൂചലനം അനുഭവപ്പെട്ടത്. അലാസ്‌കന്‍ മുനമ്പില്‍ രണ്ടാഴ്ച മുന്‍പുണ്ടായ ഭൂകമ്പങ്ങളെ തുടര്‍ ന്ന് മേഖലയില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ രണ്ടാമത്തെ മുന്നറിയി പ്പാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.

2010ല്‍ ഹെയ്ത്തിയിലുണ്ടായ വന്‍ ഭൂകമ്പം വലിയ ആള്‍നാശം വിതച്ചിരുന്നു. 200,000പേരാണ് ഈ അപകടത്തില്‍ കൊല്ലപ്പെട്ടത്. അന്ന് ഭൂകമ്പം നടന്ന പോര്‍ട്ട് ഓഫ് പ്രിന്‍സില്‍ തന്നെയാണ് വീണ്ടും ഭൂകമ്പം സംഭവിച്ചിരിക്കുന്നത്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.