തുടര്‍ ഭരണം നേടാമെന്ന് പ്രതീക്ഷിയിലാണ് ബിജെപിയെങ്കില്‍ ഭരണ വിരുദ്ധ വികാ രം മുതലെടുത്ത് അധികാര തിരിച്ചുപിടിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ത്രി കോണ പോരിന് കളമൊരുക്കി ആംആദ്മി പാര്‍ട്ടിയും രംഗത്തുണ്ട്. 68 നിയമസഭാ മണ്ഡലങ്ങളില്‍ 15 എണ്ണത്തില്‍ ശക്തമായ പോരാട്ടമാണ്. ഡിസംബര്‍ 8 നാണ് വോ ട്ടെണ്ണല്‍
ഷിംല :ഹിമാചല്‍ പ്രദേശില്‍ ഇന്ന് നിയമസഭാ വോട്ടെടുപ്പ്. രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ് വോട്ടെടുപ്പ്. 68 അംഗ ഹിമാചല്‍ പ്രദേശ് നിയമസഭയി ലേക്ക് 55.92 ലക്ഷം വോട്ടര്‍ മാര്‍ 400ലധികം സ്ഥാനാര്‍ഥികളുടെ വിധി നിര്‍ണയിക്കും. 7,884 പോളിംഗ് സ്റ്റേഷനുകളാണ് സം സ്ഥാനത്ത് ആകെ സജ്ജമാക്കിയിരിക്കുന്നത്.
സംസ്ഥാനത്ത് വീണ്ടും അധികാരത്തിലെത്തുമെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടല്‍. അതേസമ യം സംസ്ഥാനത്തത്തെ ബിജെപി ഭരണത്തിന്റെ വിലയിരുത്തലും, തങ്ങളുടെ തെരഞ്ഞെടുപ്പ് വാ ഗ്ദാനങ്ങളും വോട്ടര്‍മാര്‍ക്കിടയില്‍ വലിയ സ്വാധീനം ചെലുത്തുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷി ക്കുന്നത്. സംസ്ഥാനത്ത് ഇത്തവണ സിപിഎം 11 സീറ്റുകളിലാണ് മത്സരിക്കുന്നത്.
ഡിസംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 75.57% പോളിങ് രേഖ പ്പെടുത്തിയ സംസ്ഥാനത്ത് ആകെ 5,592,828 വോട്ടര്‍മാരില്‍ 2,854,945 പേര്‍ പുരുഷന്മാരും 2,737,845 പേര്‍ സ്ത്രീകളുമാണ്. ആകെയുള്ള 412 സ്ഥാനാര്‍ത്ഥികളില്‍ 24 പേര്‍ മാത്രമാണ് വനിതകള്‍. ബിജെ പിയും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന സംസ്ഥാനത്ത് ആം ആദ്മി പാര്‍ട്ടി 67 സീറ്റുകളിലും ബിഎസ്പി 53 സീറ്റുകളിലും മത്സരിക്കുന്നുണ്ട്.
ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയുടെ സംസ്ഥാനമായ ഹിമാചലില്‍ ദേശീയ നേതാക്കളെ ഇറക്കിയായിരുന്നു പാര്‍ട്ടിയുടെ പ്രചാരണം. സംസ്ഥാനത്തെ വിഷയങ്ങള്‍ക്കു പുറമേ, ഏക വ്യക്തി നിയമം കൂടി ഉയര്‍ത്തിയായിരുന്നു ബിജെപിയുടെ പ്രചാരണം. അതേസമയം അടുത്ത കാലത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന മറ്റൊരു സംസ്ഥാനത്തും കാണാത്ത ആവേശമാണ് കോണ്‍ഗ്രസ് കാണിച്ചത്. പുതിയ പെന്‍ഷന്‍ പദ്ധതി, തൊഴിലില്ലായ്മ, ആപ്പിള്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ തുടങ്ങി യവയില്‍ ഊന്നിയായിരുന്നു കോണ്‍ഗ്രസിന്റെ പ്രചാരണം. രണ്ട് സംസ്ഥാനത്ത് മാത്രം അധികാര ത്തലു ള്ള കോണ്‍ഗ്രസിന് ഹിമാചലിലെ വിജയം സുപ്രധാനമാണ്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.