Home

‘ഹിന്ദുത്വത്തെ അപമാനിക്കുന്നു’; പത്താന്‍ സിനിമക്കെതിരെ കേസെടുത്ത് മുംബൈ പൊലീസ്

ഷാരൂഖ് ഖാന്‍ നായകനായ ‘പത്താന്‍’ സിനിമയ്ക്കെതിരെ കേസെടുത്ത് മുംബൈ പൊലീ സ്. ചിത്രത്തിലെ ഗാനം ഹിന്ദുത്വത്തെ അപമാനിക്കുന്നുവെന്ന പരാതിയിലാണ് കേസ് എടുത്തത്

മുംബൈ : ഷാരൂഖ് ഖാന്‍ നായകനായ ‘പത്താന്‍’ സിനിമയ്ക്കെതിരെ കേസെടുത്ത് മുംബൈ പൊലീസ്. ചി ത്രത്തിലെ ഗാനം ഹിന്ദുത്വത്തെ അപമാനിക്കുന്നുവെന്ന പരാതി യിലാണ് കേസ് എടുത്തത്. ചിത്ര ത്തി ലെ ‘ബേഷ രംഗ്’ എന്ന് തുടങ്ങുന്ന ഗാനത്തില്‍ നടി ദീപിക പദുകോണിന്റെ കാവി വസ്ത്രധാരണത്തിനെ തിരെയാണ് മുംബൈ സ്വദേശിയായ സഞ്ജയ് തിവാരി സാകിനാക പൊലീസില്‍ പരാതി നല്‍കിയത്. ചി ത്രത്തിന്റെ നിര്‍മ്മാതാവ്, സംവിധായകന്‍, നടന്‍, നടി എന്നിവര്‍ക്കെതിരെ കേസ് എടുക്കണമെന്നായിരു ന്നു പരാതിക്കാരന്റെ ആവശ്യം.

മുസ്ലീങ്ങള്‍ക്കിടയിലെ പത്താന്‍ വിഭാഗത്തെ സിനിമ അപമാനിക്കുന്നുവെന്നാണ് ഉലമ ബോര്‍ഡ് ഉന്നയി ക്കുന്ന ആരോപണം. മധ്യപ്രദേശ് ഉലമ ബോര്‍ഡ് അധ്യക്ഷന്‍ സയ്യി ദ് അനസ് അലിയാണ് സിനിമയെ രാ ജ്യമൊട്ടാകെ വിലക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. സിനിമയിലെ ഗാനം ഹിന്ദുത്വത്തെ വ്രണപ്പെടു ത്തിയെന്ന് ആരോപിച്ച് ഏഴ് സംസ്ഥാനങ്ങളില്‍ പ്രതിഷേധം അരങ്ങേറുമ്പോഴാണ്, മുസ്ലീം വിഭാത്തില്‍ നിന്നും എതിര്‍പ്പ് ഉയര്‍ന്നിരിക്കുന്നത്.

പത്താന്‍ സിനിമ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി ബിജെപി നേതാവും മധ്യപ്രദേശ് മുന്‍ മന്ത്രി യുമായ ജയ്ഭാന്‍ സിംഗ് പവയ്യ രംഗത്തുവന്നു. മധ്യപ്രദേശില്‍ ചിത്രം റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെ ന്ന സര്‍ക്കാരിന്റെ പ്രസ്താവനയെ പിന്തുണയ്ക്കുന്നുവെന്നും കാവിയോട് ഭക്തിയുള്ളവര്‍ ഈ ചിത്രം ബഹി ഷ്‌കരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഗാനത്തില്‍ ദീപിക അശ്ലീലമായ രീതിയിലാണ് വസ്ത്രം ധരിച്ചിരിക്കുന്നത്. കാവി ഇഷ്ടപ്പെടുന്നവരെ വിഷമി പ്പിക്കുന്ന തരത്തിലാണ് ഗാനത്തിലെ വസ്ത്രധാരണം. ‘ബേഷരം രംഗ്’ എന്ന് തുടങ്ങുന്ന ഗാനത്തില്‍ നടി ദീ പിക പദുകോണ്‍ കാവി നിറത്തിലുള്ള വസ്ത്രം ധരിച്ചത് ചൂണ്ടിക്കാട്ടിയാണ് വിവാദങ്ങള്‍. ഡിസംബര്‍ 12നാ ണ് പത്താന്‍ ചിത്രത്തി ലെ ഗാനം പുറത്ത് വന്നത്. ഇതിന് പിന്നാലെയാണ് വസ്ത്രധാരണം ചൂണ്ടിക്കാട്ടി വി വാദങ്ങള്‍ ആരംഭിച്ചത്.

മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്രയാണ് പത്താനിലെ ഗാനരംഗത്തിനെതിരെ ആദ്യം രംഗത്ത് എത്തിയത്. 2016ലെ ജെഎന്‍യു കേസിലെ ‘തുക്‌ഡെ തുക്‌ഡെ’ സംഘത്തെ പിന്തുണയ്ക്കുന്ന വ്യക്തിയാ ണ് ദീപിക. ഗാനത്തിലെ രംഗങ്ങളില്‍ താരം ധരിച്ചിരിക്കുന്ന വേഷം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. മലിനമായ മാനസികാവസ്ഥയിലാണ് ഇത്തരമൊരു ഗാനം ചിത്രീകരിച്ചിരിക്കുന്നതെന്നുമായിരുന്നു നരോത്തം മിശ്ര പറഞ്ഞത്.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.