Breaking News

ഹിന്ദി ഹൃദയഭൂമിയില്‍ ബിജെപി തരംഗം : മൂന്നിടത്ത് ബിജെപി മുന്നില്‍ ; തെലങ്കാനയില്‍ ചരിത്രവിജയവുമായി കോണ്‍ഗ്രസ്

മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലുമാണ് ബിജെപി വെന്നിക്കൊടി പാറി ച്ചത്. ഭരണത്തുടര്‍ച്ച പ്രതീക്ഷിച്ച കോണ്‍ഗ്രസിന് രാജസ്ഥാനും ഛത്തീസ്ഗഡും നഷ്ട മായി.അതേസമയം തെലങ്കാനയിലെ മിന്നുന്ന വിജയം കോണ്‍ഗ്രസിന് ആശ്വാസമായി

ന്യൂഡല്‍ഹി: നാലു സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മൂന്നിടത്തും വ്യക്ത മായ ഭൂരിപക്ഷം നേടി ബിജെപി അധികാരത്തിലേക്ക്. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗ ഡിലുമാണ് ബിജെപി വെന്നിക്കൊടി പാറിച്ചത്. ഭരണത്തുടര്‍ച്ച പ്രതീക്ഷിച്ച കോണ്‍ഗ്രസിന് രാജ സ്ഥാനും ഛത്തീസ്ഗഡും നഷ്ടമായി. അതേസമയം തെലങ്കാനയിലെ മിന്നുന്ന വിജയം കോണ്‍ഗ്രസി ന് ആശ്വാസമായി.

മധ്യപ്രദേശില്‍ 162 സീറ്റുകളിലാണ് ബിജെപി മുന്നിട്ടുനില്‍ക്കുന്നത്. കോണ്‍ഗ്രസ് വെറും 66 സീറ്റുക ളിലേക്ക് ചുരുങ്ങി. മധ്യപ്രദേശില്‍ 49 ശതമാനം വോട്ടാണ് ബിജെപിക്ക് ലഭിച്ചത്. കോണ്‍ഗ്രസിന്റേത് 41 ശതമാനമായി താഴ്ന്നു. ബിജെപിയുടെ ശിവരാജ് സിങ് ചൗഹാനും കൈലാഷ് വിജയ് വര്‍ഗിയയും പ്രഹ്ലാദ് പട്ടേലും ലീഡ് തുടരുകയാണ്. അതേസമയം കേന്ദ്രമന്ത്രി നരേന്ദ്രസിങ് തോമര്‍ പിന്നിലാണ്. മധ്യപ്രദേശില്‍ കോണ്‍ഗ്രസിനെ നയിച്ച കമല്‍നാഥ് മുന്നിലാണ് എന്നാണ് ആശ്വാസം.

രാജസ്ഥാനില്‍ 111 സീറ്റുകളിലാണ് ബിജെപി മുന്നിട്ടുനില്‍ക്കുന്നത്. കേവല ഭൂരിപക്ഷത്തിന് 100 സീ റ്റ് മാത്രം മതി. കോണ്‍ഗ്രസിന്റെ ലീഡ് നില 73 സീറ്റുകളിലേക്ക് ചുരുങ്ങി. ബിജെപിയുടെ വസുന്ധര രാജ സിന്ധ്യ ഒരു ലക്ഷത്തില്‍പ്പരം വോട്ടുകള്‍ക്ക് വിജയിച്ചു. രാജസ്ഥാനില്‍ 43 ശതമാനം വോട്ട് നേടി യാണ് ബിജെപി മുന്നേറ്റം കാഴ്ചവെച്ചത്. കോണ്‍ഗ്രസിന്റെ വോട്ട് വിഹിതം 39 ശതമാനമായി കുറ ഞ്ഞു.

ഛത്തീസ്ഗഡില്‍ തുടക്കത്തില്‍ ബിജെപിയുമായി ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെച്ചെങ്കിലും പിന്നീ ട് കോണ്‍ഗ്രസ് താഴേക്ക് പോകുന്നതാണ് കണ്ടത്. നിലവില്‍ 53 സീറ്റു കളിലാണ് ബിജെപി ലീഡ് ചെ യ്യുന്നത്. സംസ്ഥാനത്ത് 90 നിയമസഭ സീറ്റുകളാണ് ഉള്ളത്. കേവല ഭൂരിപക്ഷത്തിന് 46 സീറ്റ് മാത്രം വേണ്ട സ്ഥാനത്താണ് ഈ മുന്നേറ്റം. 46 ശതമാനം വോട്ട് നേടിയാണ് ബിജെപി ഭരണം പിടിച്ചത്. കോ ണ്‍ഗ്രസിന്റെ വോട്ട് വിഹിതം 42 ശതമാനമാണ്. ഭരണത്തുടര്‍ച്ച പ്രതീക്ഷിച്ച് പോരാട്ടത്തിന് ഇറങ്ങിയ കോണ്‍ഗ്ര സ് 34 സീറ്റുകളില്‍ മാത്രമാണ് ലീഡ് ഉയര്‍ത്തുന്നത്. കോണ്‍ഗ്രസിന്റെ ഭൂപേഷ് ബാഗേല്‍ ലീഡ് ചെയ്യുന്നതാണ് പാര്‍ട്ടിക്ക് ആശ്വാസം നല്‍കുന്നത്.

തെലങ്കാനയില്‍ ഹാട്രിക് വിജയം പ്രതീക്ഷിച്ച് തെരഞ്ഞെടുപ്പ് മത്സരത്തിന് ഇറങ്ങിയ ബിആര്‍എ സ് കാലിടറുന്നതാണ് കണ്ടത്. 119 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 66 സീറ്റുക ളിലാണ് മുന്നേറ്റം കാഴ്ച വെച്ചത്. രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തില്‍ ഒറ്റക്കെട്ടായുള്ള പ്രവര്‍ത്തന മാണ് കോണ്‍ഗ്രസിന് ഗുണം ചെയ്തത്. മുഖ്യമ ന്ത്രി കെസിആറിന്റെ നേതൃത്വത്തിലുള്ള ബിആര്‍ എസ് 39 സീറ്റുകളില്‍ മാത്രമാണ് ലീഡ് ഉയര്‍ത്തുന്നത്. 41 ശതമാനം വോട്ട് നേടിയാണ് കോണ്‍ഗ്രസി ന്റെ മുന്നേറ്റം. 38 ശതമാനമാണ് ബിആര്‍എസിന്റെ വോട്ട് വിഹിതം.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.