വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്ക് ശരിവച്ച കര്‍ണാടക ഹൈക്കോടതി വി ധിക്കെതിരെ നാളെ കര്‍ണാടകയില്‍ ബന്ദിന് ആഹ്വാനം ചെയ്ത് മുസ്ലിം സംഘടനകള്‍. കര്‍ണാടക അമീറെ ശരീഅത്ത് മൗലാനാ സഗീര്‍ അഹ്‌മദ് ഖാന്‍ റഷാദിയാണ് ബന്ദി ന് ആഹ്വാനം ചെയ്തത്
ബംഗളൂരു: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്ക് ശരിവച്ച കര്‍ണാടക ഹൈക്കോടതി വിധി ക്കെതിരെ നാളെ കര്‍ണാടകയില്‍ ബന്ദിന് ആഹ്വാനം ചെയ്ത് മുസ്ലിം സംഘടനകള്‍. കര്‍ണാടക അമീറെ ശരീഅത്ത് മൗലാനാ സഗീര്‍ അഹ്‌മദ് ഖാന്‍ റഷാദിയാണ് ബന്ദിന് ആഹ്വാനം ചെയ്തത്. വിധിയില്‍ അ ങ്ങേയറ്റം ദുഃഖമുണ്ടെന്നും ഇതിനെതിരെ പ്രതികരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിവിധ സം ഘടനകള്‍ ബന്ദിന് ഐക്യദാര്‍ഢ്യം അറിയിച്ചിട്ടുണ്ട്.
വിഷയം ചര്‍ച്ച ചെയ്യുന്ന പ്രതിഷേധപരിപാടിയില്‍ പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് എംഎല്‍എ എന്‍എ ഹാരിസ് വ്യക്തമാക്കി. ബന്ദ് ആചരിക്കാനും സമാധാനപരമായി പ്രതിഷേധിക്കാനുമാണ് മതനേതാക്കള്‍ ആഹ്വാനം ചെയ്തിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
‘ഞങ്ങള്‍ക്ക് ഭാവിയെക്കാള്‍ വലുത് ഹിജാബ്, പരീക്ഷ എഴുതില്ല’; ബഹിഷ്‌കരിച്ച് വിദ്യാര്‍ത്ഥിനികള്‍
വിദ്യാലയങ്ങളില്‍ യൂണിഫോം മാത്രം മതിയെന്ന് ഹൈക്കോടതി പറഞ്ഞിട്ടും അനുസരിക്കാ തെ വിദ്യാര്‍ത്ഥിനികള്‍. ഇന്നും വിവിധ കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് ധരിച്ച് ക്യാമ്പ സുകളില്‍ എത്തി. അധികൃതര്‍ ക്ലാസുകളില്‍ പ്രവേശിപ്പിക്കാതിരുന്നതിനാല്‍ ഇവര്‍ തിരികെ വീടുകളിലേക്ക് പോയി.
ഉഡുപ്പി പിയു കോളേജില്‍ പ്രതിഷേധം തുടങ്ങിവെച്ച ആറ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവ രാണ് വീണ്ടും ഹിജാബ് ധരിച്ച് ക്യാമ്പസുകളില്‍ എത്തിയത്. ഭൂരിഭാഗം കോളേജുകളിലും നില വില്‍ വാര്‍ഷിക പരീക്ഷകള്‍ പുരോഗമിക്കുകയാണ്. ഹിജാബ് അഴിക്കാന്‍ തയ്യാറാകാത്തിനാല്‍ വിദ്യാര്‍ത്ഥിനികള്‍ എല്ലാവരും പരീക്ഷ എഴുതാതെ വീടുകളിലേക്ക് മടങ്ങി.
പിയു കോളേജില്‍ ഹിജാബ് എത്തിയ ആറ് വിദ്യാര്‍ത്ഥിനികളോടും ഹിജാബ് അഴിക്കാന്‍ ആ വശ്യപ്പെട്ടെങ്കിലും ഇവര്‍ വിസമ്മതിച്ചു. ഹിജാബ് ധരിച്ച് പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്ന് അദ്ധ്യാപകര്‍ അറിയിച്ചതോടെ ഇവര്‍ മടങ്ങിപ്പോകുകയായിരുന്നു.
ശിവമോഗയിലെ കമലാ നെഹ്റു കോളേജിലും സമാന സംഭവം അരങ്ങേറി. ഇവിടെ 15 വിദ്യാര്‍ ത്ഥികളാണ് ഹിജാബ് ധരിച്ച് എത്തിയത്. ക്ലാസില്‍ കയറാന്‍ അനുവദിക്കില്ലെന്ന് അറിയിച്ച തോടെ ഇവരും മടങ്ങിപ്പോയി. കൗപ്പിലെ ഫസ്റ്റ് ഗ്രേഡ് കോളേജിലും വിദ്യാര്‍ത്ഥികള്‍ ഹിജാബ് ധരിച്ചാണ് പരീക്ഷയ്ക്ക് എത്തിയത്. എന്നാല്‍ ഹിജാബ് അഴിക്കാതെ പരീക്ഷ എഴുതാന്‍ അനു വദിക്കില്ലെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചതോടെ ഇവര്‍ തിരികെ മടങ്ങി.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.