ഹിജാബ് നിരോധനം ശരിവച്ച കര്‍ണാടക ഹൈക്കോടതി വിധിക്കെതിരില്‍ വിമന്‍ ജസ്റ്റിസിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനവ്യാപക പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചു. കോടതിവിധി ദൗര്‍ഭാഗ്യകരവും മനുഷ്യാവകാശ ലംഘനവുമാണെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്തുകൊണ്ട് വിമന്‍ ജസ്റ്റിസ് സംസ്ഥാന പ്രസിഡന്റ് ജബീന ഇര്‍ഷാദ്
തിരുവനന്തപുരം : ഹിജാബ് നിരോധനം ശരിവച്ച കര്‍ണാടക ഹൈക്കോടതി വിധിക്കെതിരില്‍ വിമന്‍ ജസ്റ്റിസിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനവ്യാപക പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചു. കോടതിവിധി ദൗര്‍ ഭാഗ്യകരവും മനുഷ്യാവകാശ ലംഘനവുമാണെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്തുകൊണ്ട് വിമന്‍ ജസ്റ്റിസ് സംസ്ഥാന പ്രസിഡന്റ് ജബീന ഇര്‍ഷാദ് പ്രസ്താവിച്ചു.
ജനാധിപത്യ മതനിരപേക്ഷ പാരമ്പര്യമുള്ള ഇന്ത്യയില്‍ ഭരണഘടന ഉറപ്പാക്കുന്ന മൗലികാവകാശങ്ങള്‍ മുസ്ലിം സ്ത്രീക്ക് റദ്ദു ചെയ്യുന്ന അപരവല്‍ക്കരണം ആശങ്കയുള വാക്കുന്നതാണെന്നും അവര്‍ പറഞ്ഞു. ആര്‍എസ്എസ്സിന്റെ വംശീയ രാഷ്ട്രീയം ഭരണഘടനയെയും നിയമസംവിധാനങ്ങളെയും അട്ടിമറിക്കു ന്നതിനെതിരില്‍ വന്‍ജനകീയ മുന്നേറ്റത്തിനാണ് ജനാധിപത്യത്തെ വീണ്ടെടുക്കാനാവുക.
ശിരോവസ്ത്രം ഉള്‍പ്പെടെയുള്ള വസ്ത്ര സ്വാതന്ത്ര്യം നമ്മുടെ നാട് നേടിയെടുത്ത സ്വാതന്ത്ര്യത്തിന്റെയും നവോത്ഥാനത്തിന്റെയും അടയാളമാണ്-ജബീന ഇര്‍ഷാദ് പറഞ്ഞു. തലമറച്ചുകൊണ്ട് വിദ്യാഭ്യാസവും സാമൂഹിക പദവികളും ആര്‍ജ്ജിക്കുന്നത് മറ്റാരുടെയും അവകാശങ്ങളെ ഹനിച്ചുകൊണ്ടല്ല. ഇത് മുസ്ലിം സ്ത്രീയുടെ വിദ്യാഭ്യാസാവകാശത്തെയും ചോദ്യം ചെയ്യുന്നതാണ്. മുസ്ലിം സ്ത്രീ ശാക്തീകരണത്തെ പിറകോ ട്ടടിപ്പിക്കുന്ന വിധിക്കെതിരെ കേരളത്തിലെ സ്ത്രീകള്‍ കവലകള്‍തോറും വ്യാപകമായി സംഘടിപ്പിച്ച പ്രതി ഷേധ പ്രകടനങ്ങള്‍ സംഘ്പരിവാര്‍ വംശീയതക്കെതിരിലുള്ള സ്ത്രീമുന്നേറ്റത്തെ അടയാളപ്പടുത്തുന്നു വെന്നും ജബീന ഇര്‍ഷാദ് ചൂണ്ടിക്കാട്ടി.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.