ബംഗളൂരു: ഇന്ത്യയില്‍ ഹിജാബ് ധരിക്കുന്നതിന് വിലക്കില്ലെന്നും എന്നാല്‍ സ്ഥാപനങ്ങളുടെ അച്ചടക്കം സംബന്ധിച്ച നിയന്ത്രണങ്ങള്‍ അതിനു ബാധകമാണെന്നും കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഹിജാബ് ധരിക്കുന്നതിനുള്ള അവകാശം ഭരണഘടനയുടെ 25-ാം അനുച്ഛേദത്തില്‍ വരില്ലെന്നും അഡ്വ ക്കറ്റ് ജനറല്‍ പ്രഭുലിങ് നവാദ്ഗി വാദിച്ചു.
ഹിജാബ് നിരോധനത്തിനെതിരെ ഉഡുപ്പി പ്രീയൂനിവേഴ്സിറ്റി കോളജ് വിദ്യാര്‍ഥിനികള്‍ നല്‍കിയ ഹര്‍ജി യില്‍ വാദം തുടരുന്നതനിടെ കോടതിയുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു സര്‍ക്കാരിനുവേ ണ്ടി ഹാജരായ അഡ്വക്കറ്റ് ജനറല്‍. ഹര്‍ജിക്കുമേലുള്ള ഏഴാം ദിവസത്തെ വാദം പൂര്‍ത്തിയായി. വാദം കേള്‍ക്കല്‍ നാളെയും തുടരും.
ഇന്ന് സര്‍ക്കാരിന്റെ വാദം കേള്‍ക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് ഋതുരാജ് അശ്വതി അധ്യക്ഷനായ കര്‍ ണാടക ഹൈക്കോടതി ബെഞ്ച്. വാദം ആരംഭിച്ചപ്പോള്‍ തന്നെ ഹിജാബിനോടുള്ള സര്‍ക്കാരിന്റെ സമീപ നം കോടതി ആരാഞ്ഞു. ഫെബ്രുവരി അഞ്ചിന് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ ഹിജാബ് നിരോ ധനത്തിന് നിര്‍ദേശമില്ലെന്ന് എ ജി വ്യക്തമാക്കി. ഓരോ സ്ഥാപനങ്ങളും നിര്‍ദേശിക്കുന്ന യൂനിഫോം പാ ലിക്കണമെന്ന് വിദ്യാര്‍ഥികളോട് ആവശ്യപ്പെടുക മാത്രം ചെയ്യുന്ന നിരുപദ്രവകരമായൊരു ഉത്തരവായി രുന്നു അതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയില്‍ ഹിജാബ് ധരിക്കുന്നതിന് നിരോധനമില്ലെന്നും എന്നാല്‍ ചില നിബന്ധനകളോടെയുള്ള നിയ ന്ത്രണങ്ങള്‍ മാത്രമാണ് പല സ്ഥാപനങ്ങളിലും ഉള്ളതെന്നും അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറിയി ച്ചു. ശിരോവസ്ത്രം ധരിക്കാനുള്ള അവകാശം ഉള്‍പ്പെടുന്നത് ആര്‍ട്ടിക്കിള്‍ 19 (1) (എ)യിലാണെന്ന് എ ജി വാ ദിച്ചു. പൗരന്മാര്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പ് നല്‍കുന്ന വകുപ്പാണിത്.
ഉച്ചയ്ക്ക് രണ്ടരയോടെ കോടതി വാദം കേള്‍ക്കല്‍ ആരംഭിച്ചു. കോളേജുകളില്‍ മതചിഹ്നങ്ങളുള്ള വസ്ത്രങ്ങള്‍ ധരിക്കരുതെന്ന് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. നേരത്തെ ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിതിന്റെ ഒരംഗം മാത്രമുള്ള ബെഞ്ചായിരുന്നു വാദം കേട്ടിരുന്നത്. ഇത് പിന്നീട് വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടു കയായിരുന്നു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.