News

ഹാഫ് ചലച്ചിത്ര മേള ശനി ഞായർ ദിവസങ്ങളിൽ

പാലക്കാട്ടെ സൃഷ്ട്യുന്മുഖ കൂട്ടായ്മയായ ഇൻസൈറ്റ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ പതിനൊന്നാമത് അന്താരാഷ്ട്ര ഹൈക്കു അമേച്ചർ ലിറ്റൽ ഫിലിം (ഹാഫ്) ഫെറ്റിവൽ സെപ്തംബര് 11 , 12 ( ശനി, ഞായർ) ദിവസങ്ങളിൽ ഓൺ ലൈൻ ആയി നടക്കും.
ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നുമായി 34 മത്സര ചിത്രങ്ങൾക്കു പുറമെ ഇൻസൈറ്റ് നിർമ്മിച്ച ഹ്രസ്വ ചിത്രങ്ങളും, ഹൈക്കു ചിത്രങ്ങളും മത്സരേതര വിഭാഗത്തിൽ പ്രദർശിപ്പിക്കും.

ഇൻസൈറ്റ് പ്രസിഡന്റ് കെ. ആർ. ചെത്തല്ലൂരിന്റെ അധ്യക്ഷതയിൽ ശനിയാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് പാലക്കാട് ജില്ലാ കളക്ടർ ശ്രീമതി . മൃണ്മയി ജോഷി IAS മേള ഉദ്‌ഘാടനം ചെയ്യും. തുടർന്ന് ഒരുമിനിട്ടിൽ താഴെയുള്ള ചിത്രങ്ങൾക്കായുള്ള ” മൈന്യൂട്ട് ” വിഭാഗത്തിൽ 7 ചിത്രങ്ങൾ ആണ് ആദ്യ ദിവസത്തെ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യയിൽ ആദ്യമായാണ് ഒരു മിനുട്ടിൽ താഴെയുള്ള ചിത്രങ്ങൾക്കായി ഒരു മത്സര വിഭാഗം ഒരുക്കിയിരിക്കുന്നത്.

തുടർന്ന് സുപ്രസിദ്ധ ഛായാഗ്രാഹകൻ സണ്ണി ജോസഫ് നയിക്കുന്ന “കാവ്യാത്മകമായ ക്യാമറ ഉപയോഗം ” എന്നെ വിഷയത്തിലും, സുപ്രസിദ്ധ ശബ്ദ ലേഖകൻ ശ്രി, ടി. കൃഷ്ണനുണ്ണി നയിക്കുന്ന ”
ശബ്ദലേഖനത്തിലെ യാഥാതഥത്വം” എന്നവിഷയത്തിലും ക്ളസ്സുകൾ നടക്കും.
അഞ്ചുമിനുട്ടിൽ താഴെയുള്ള മത്സര ചിത്രങ്ങൾ ഞായറാഴ്ചയാണ് പ്രദർശിപ്പിക്കുന്നത്. രാവില പത്തുമണിക്ക് ആരംഭിക്കുന്ന പ്രദർശനം വൈകീട്ട് നാലുമണി വരെ നീണ്ടു നിൽക്കും.

ഓരോ ചിത്രങ്ങളുടെ പ്രദർശന ശേഷം നടത്തുന്ന ഓപ്പൺ ഫോറം ഈ മേളയുടെ മാത്രം പ്രത്യേകതയാണ്.

തുടർന്ന് നടക്കുന്ന സമാപന സമ്മേളനം സുപ്രസിദ്ധ ഛായാഗ്രാഹകൻ ശ്രീ മധു അമ്പാട്ട് ഉദ്‌ഘാടനം ചെയ്യും. ചലച്ചിത്ര നിരൂപകൻ ശ്രീ. വി. കെ ജോസഫ് മുഖ്യ പ്രഭാഷണം നടത്തും.

തുടർന്ന് ജൂറി അംഗങ്ങളായ ചലച്ചിത്ര നിരൂപകൻ ഡോക്ടർ സി. എസ്. വെങ്കിടേശ്വരൻ, ചലച്ചിത്ര സംവിധായകൻ ശ്രീ. ഷെറി ഗോവിന്ദൻ , ചലച്ചിത്ര നിരൂപകൻ ശ്രീ. കെ. പി. ജയകുമാർ എന്നിവർ മത്സര ചിത്രങ്ങളെ വിലയിരുത്തിക്കൊണ്ടു വിജയികളെ പ്രഖ്യാപിക്കും.
“മൈന്യൂട്” ( Mynoote) വിഭാഗത്തിൽ പതിനായിരം രൂപയും, ശിൽപ്പി ശ്രീ വി. കെ. രാജൻ രൂപകൽപ്പന ചെയ്ത ശിപവും, സാക്ഷ്യ പത്രവും അടങ്ങിയ സിൽവർ സ്ക്രീൻ അവാർഡ്, ഹാഫ് വിഭാഗത്തിൽ അൻപതിനായിരം രൂപയും, ശിൽപ്പി ശ്രീ വി. കെ. രാജൻ രൂപകൽപ്പന ചെയ്ത ശിപവും, സാക്ഷ്യ പത്രവും അടങ്ങിയ ഗോൾഡൻ സ്ക്രീൻ അവാർഡ്, അഞ്ചു പേർക്ക് അയ്യായിരം രൂപയും സാക്ഷ്യപത്രവും അടങ്ങിയ റണ്ണർ അപ്പ് അവാർഡ് എന്നിവയാണ് വിതരണം ചെയ്യുന്നത്.

കെ.ആർ. ചെത്തല്ലൂർ, കെ. വി. വിൻസെന്റ്, സി. കെ. രാമകൃഷ്ണൻ മാണിക്കോത്ത് മാധവദേവ്‌, മേതിൽ കോമളൻകുട്ടി എന്നിവരാണ് മേളക്ക് നേതൃത്വം നൽകുന്നത്.

https://insightthecreativegroup.com
എന്ന വെബ് സൈറ്റിലൂടെ മേള പൊതുജനങ്ങൾക്ക് സൗജന്യമായി കാണാവുന്നതാണ്.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

2 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

2 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

2 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

2 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

2 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

2 months ago

This website uses cookies.