ന്യൂഡൽഹി: ഹരിയാന വോട്ടെണ്ണല്‍ പുരോഗമിക്കവേ വിജയം ഉറപ്പിച്ച് ബിജെപി. മുന്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ വസതിയില്‍ കേന്ദ്ര മന്ത്രിയും ഹരിയാനയുടെ ചാര്‍ജുള്ള നേതാവുമായ ധര്‍മേന്ദ്ര പ്രധാനുമായി കൂടിക്കാഴ്ച നടത്തുകയാണ്. തിരഞ്ഞെടുപ്പ് ചുമതലയുള്ള നേതാക്കളും ഖട്ടറുടെ വസതിയിലെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ചര്‍ച്ചകളാണ് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം ഹരിയാനയിലെ ജുലാനയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിനേഷ് ഫോഗട്ട് വിജയിച്ചു. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ലീഡ് നില മാറിമറിഞ്ഞ മത്സരമായിരുന്നു ജുലാനയിലേത്. എന്നാല്‍ വോട്ടെണ്ണലിന്റെ അവസാനഘട്ടത്തില്‍ മുന്നോട്ടു കുതിച്ച വിനേഷ് അവസാന രണ്ട് റൗണ്ട് വോട്ടുകള്‍ എണ്ണാന്‍ ശേഷിക്കെ തന്നെ വിജയം ഉറപ്പിക്കുകയായിരുന്നു.
എന്നാല്‍ തിരഞ്ഞെടുപ്പ് ഫലത്തിന്റെ അപ്‌ഡേഷന്‍ വൈകുന്നതിനെതിരെ കോണ്‍ഗ്രസ് പരാതി നല്‍കി. കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. 10-11 റൗണ്ടുകള്‍ പൂര്‍ത്തിയായിട്ടും തിരഞ്ഞെടുപ്പ് കമ്മീഷന്‍ 4-5 റൗണ്ടുളുടെ ഫലങ്ങള്‍ മാത്രമാണ് വെബ്‌സൈറ്റില്‍ പങ്കുവെച്ചത്. ഇത് പ്രാദേശിക ഭരണകൂടത്തെ സമ്മര്‍ദ്ദത്തിലാക്കാനുള്ള തന്ത്രമാണ് എന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. നിലവില്‍ ബിജെപി 49, കോണ്‍ഗ്രസ്-35, ഐഎന്‍എല്‍ഡി-02, മറ്റുള്ളവര്‍-04 എന്നിങ്ങനെയാണ് ഹരിയാനയിലെ വോട്ട് നില.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.