പുതിയ ഹരിത സംസ്ഥാന കമ്മിറ്റിയെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എംഎ സലാം പറഞ്ഞു
കോഴിക്കോട്: അന്ത്യശാസനം നല്‍കിയിട്ടും വഴങ്ങാത്ത എം എസ് എഫ് വനിതാ വിഭാഗമായ ഹരി ത സംസ്ഥാന കമ്മറ്റി പിരിച്ചുവിടാന്‍ മുസ്ലിം ലീഗ് തീരുമാനം.ഹരിത നേതാക്കള്‍ കടുത്ത അച്ചടക്ക ലംഘനം നടത്തി. ഇത് അംഗീകരിക്കാനാവില്ലെന്ന് ലീഗ് ഉന്നതാധികാര സമിതി യോഗം വിലയിരു ത്തി. പുതിയ കമ്മിറ്റി ഉടന്‍ നിലവില്‍ വരും. കലഹരണപ്പെട്ട കമ്മിറ്റിയാണ് ഇപ്പോള്‍ നിലവിലുള്ളത്.
കടുത്ത അച്ചടക്കലംഘനത്തെ തുടര്‍ന്നാണ് നടപടിയെന്ന് ലീഗ് നേതാവ് പിഎംഎ സലാം അറിയി ച്ചു. ഹരിത നേതാക്കള്‍ പാര്‍ട്ടി അച്ചടക്കം തുട ര്‍ച്ചയായി ലംഘിച്ചു. പല തവണ സംസ്ഥാന നേതൃത്വ തം ആവശ്യപ്പെട്ടിട്ടും വനിത കമ്മിഷന് നല്‍കിയ പരാതി പിന്‍വലിക്കാന്‍ ഹരിത തയ്യാറായില്ല. പത്ത് പേരടങ്ങുകുന്ന ഹരിത നേതാക്കള്‍ക്കെതിരെയാണ് നടപടി. അച്ചടക്ക ലംഘനം എന്നുള്ളത് കൊ ണ്ട് മു സ്ലിം ലീഗ് പറയുന്നത് പാര്‍ട്ടി ഫോറത്തില്‍ പറയേണ്ട കാര്യങ്ങള്‍ പൊതുസമൂഹത്തില്‍ അവ തരിപ്പിച്ചു. അത് വനിതാ കമ്മീഷനില്‍ പരാതിയായി നല്‍കി എന്നുള്ളതാണ്.
എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് അടക്കമുള്ള ഏതാനും നേതാക്കള്‍ക്കെതിരെ ലൈംഗിക ചു വയോടെ സംസാരിക്കുന്നു, മാനസികമായും വ്യക്തിപരമായും തകര്‍ക്കാന്‍ ശ്രമിക്കുന്നു തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഹരിത നേതാക്കള്‍ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയിരുന്നു. എംഎസ്എഫ് നേതാക്കള്‍ക്കെതിരെ പരാതി കൊടുത്ത പെണ്‍കുട്ടികളെ ഇപ്പോഴും വേട്ടയാടുക യാണ്. താനടക്കം കടന്നുപോവുന്നത് കടു ത്ത മാനസിക വിഷമത്തിലൂടെയാണെന്നും ഫാത്തിമ തഹ്ലിയ വെളിപ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ശക്തമായ നടപടിയുമായി ലീഗ് മുന്നോട്ട് പോയത്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.