മക്ക: 2025-ലെ ഹജ് സീസണിന്റെ ഭാഗമായായി, സൗദി അറേബ്യയുടെ തപാൽ വകുപ്പ് (Saudi Post) അതിന്റെ പുതിയ ഡിസൈൻ അടങ്ങിയ സ്റ്റാമ്പും പോസ്റ്റ് കാർഡും പുറത്തിറക്കി. വിശുദ്ധ കഅബയെ ആലേഖനം ചെയ്തുള്ള മനോഹര ചിത്രങ്ങളാണ് സ്റ്റാമ്പിലും കാർഡിലുമുള്ളത്, ഹജ്ജിന്റെ ആത്മീയതയും പവിത്രതയും ഉൾക്കൊള്ളുന്നതായാണ് ഡിസൈൻ.
5 റിയാൽ വിലയുള്ള ഈ പോസ്റ്റ് കാർഡുകൾ, ഈദ് ആശംസകൾ കൈമാറാനും ഹജ് അനുഭവങ്ങൾ സ്മരണയായി പങ്കുവെക്കാനും അനുയോജ്യമായ രീതിയിൽ രൂപകൽപ്പന ചെയ്‌തിരിക്കുന്നു. തീർത്ഥാടകരും സന്ദർശകരും സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും പ്രത്യേകമായി സമർപ്പിക്കാവുന്ന ഉപഹാരമായി ഈ കാർഡുകൾ ഉപയോഗിക്കാവുന്നതാണ്.
ഹജ്ജിന്റെ ആഴമുള്ള ആത്മീയ അനുഭവത്തെ ഓർമ്മപ്പെടുത്തുന്ന ഈ പ്രത്യേക പതിപ്പുകൾ ഹാജിമാരുടെയും സ്റ്റാമ്പ് ശേഖരകരുടെയും ശ്രദ്ധ ആകർഷിക്കുമെന്ന് തപാൽ വകുപ്പ് വ്യക്തമാക്കി. ഹജ്ജിന്റെ അനുസ്മരണമായി നിലനിൽക്കാനാകും എന്നതോടൊപ്പം, ഇത് സൗദിയുടെ സാംസ്‌ക്കാരിക പൈതൃകത്തെ ആഗോള തലത്തിൽ പ്രദർശിപ്പിക്കുന്ന ഒരു ശ്രമം കൂടിയാണ്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.