Breaking News

ഹജ് തീർഥാടകർക്ക് ഇളവ് ആവശ്യപ്പെട്ട് കെഎംസിസി ഖത്തർ.

ദോഹ : ഹജ് തീർഥാടനത്തിന് കേന്ദ്ര ഹജ് കമ്മിറ്റി മുഖേന അനുമതി ലഭിച്ച പ്രവാസി തീർഥാടകർക്ക് അവരുടെ ഒറിജിനൽ പാസ്പോർട്ട് മുൻകൂട്ടി സമർപ്പിക്കണമെന്ന നിബന്ധനയിൽ ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ട് വിവിധ ജനപ്രതിനിധികൾ മുഖേന മന്ത്രാലയങ്ങൾക്കും ഇന്ത്യൻ അംബാസഡർക്കും കെഎംസിസി ഖത്തർ നിവേദനം നൽകി. വിദേശത്ത് നിന്ന് ഹജ് യാത്രക്കൊരുങ്ങുന്നവർ കാലങ്ങളായി നേരിടുന്ന പ്രധാന പ്രശ്നത്തെ ഗൗരവമായി കാണണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.
ഒറിജിനൽ പാസ്പോർട്ട് ഹജ് യാത്രയുടെ മാസങ്ങൾക്ക് മുൻപ് ഹജ് കമ്മിറ്റിയിൽ സമർപ്പിക്കണമെന്ന നിയമം പ്രവാസി ഹജ് തീർഥാടകർക്ക് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്. മാസങ്ങൾക്ക് മുൻപ് തന്നെ ജോലി ചെയ്യുന്ന രാജ്യത്ത് നിന്ന് വിട്ടുനിൽക്കേണ്ടി വരുന്നതിനാൽ അവരുടെ തൊഴിൽ ബാധ്യതകൾ നിറവേറ്റുന്നതിലും ജോലിയിൽ നഷ്ടം സംഭവിക്കുന്നതിനും അവസരങ്ങൾ നഷ്ടപ്പെടുന്നതിനുമൊക്കെ കാരണമാകുന്നു. എല്ലാം ഡിജിറ്റൽവൽക്കരിക്കപ്പെട്ട ഈ കാലത്ത് ഇത്തരം നിയമങ്ങളിൽ കാലികമായ മാറ്റം വേണമെന്നും പ്രവാസി തീർഥാടകരുടെ ഹജ് നടപടിക്രമങ്ങൾ ലളിതമാക്കണമെന്നും കെഎംസിസി ഖത്തർ അധികൃതരോട് ആവശ്യപ്പെട്ടു.
വിസ പ്രോസസിങ്ങിന് ഓൺലൈൻ സംവിധാനങ്ങൾ സജീവമായ ഈ കാലത്ത്, പാസ്പോർട്ടുകളിൽ വീസ സ്റ്റാംപിങ് ആവശ്യമില്ലാത്തതിനാൽ പ്രവാസി തീർഥാടകരുടെ ഒറിജിനൽ പാസ്പോർട്ട് വളരെ നേരത്തെ സമർപ്പിക്കേണ്ടതിൽ നിന്നും ഒഴിവാക്കി അവർ താമസിക്കുന്ന രാജ്യത്തെ ഇന്ത്യൻ എംബസിയുടെ അല്ലെങ്കിൽ കോൺസുലേറ്റിന്റെ സർട്ടിഫൈഡ് പാസ്പോർട്ട് പകർപ്പ് നൽകുന്നതിനുള്ള സംവിധാനം ഏർപ്പെടുത്താനും, പ്രവാസികൾക്ക് പ്രത്യേകമായി 20 ദിവസത്തെ യാത്രാ പാക്കേജ് ആവിഷ്കരിക്കാനും, ഒറിജിനൽ പാസ്പോർട്ട് യാത്ര ചെയ്യുന്നതിന്റെ ഒരാഴ്ച മുൻപ് മാത്രം സമർപ്പിക്കാനുമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും കെഎംസിസി ഖത്തർ ബന്ധപ്പെട്ട ഹജ് കമ്മിറ്റി ഉൾപ്പടെയുള്ള ഗവൺമെന്റ് വകുപ്പുകളിലേക്ക് ഈ ആവശ്യങ്ങൾ ഉന്നയിച്ച് ജനപ്രതിനിധികൾ മുഖേന നിവേദനം നൽകി.
ഈ ആവശ്യം കേരളത്തിൽ നിന്നുമുള്ള പാർലമെന്റ് അംഗങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവന്നതിനെ തുടർന്ന് അവർ ആ വിഷയം ഉത്തരവാദിത്തപ്പെട്ടവരോട് ആവശ്യപ്പെടുമെന്നും തുടർനടപടികൾക്ക് വേണ്ടി പ്രവർത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഖത്തറിലെ ഇന്ത്യൻ അംബാസഡർക്കും ഈ വിഷയത്തിൽ പരിഹാരത്തിനായി ഇടപെടണമെന്ന ആവശ്യം ഉന്നയിച്ച് കെഎംസിസി അപേക്ഷ നൽകിയിട്ടുണ്ട്.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

3 weeks ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

3 weeks ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

3 weeks ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

3 weeks ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

3 weeks ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

3 weeks ago

This website uses cookies.