മക്ക: ഹജ്ജ് തീർഥാടനത്തിനിടയിലെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇത്തവണ മക്കയിൽ അത്യാധുനിക ഡ്രോൺ സംവിധാനങ്ങൾ വിന്യസിച്ചു. 'ഫാൽക്കൺ' എന്ന പേരിലുള്ള പുതിയ സാങ്കേതികത്വമുള്ള ഡ്രോൺ അഗ്നിശമന രക്ഷാപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതിൽ വലിയ മുന്നേറ്റമാണ് സൗദി അധികൃതർ ഈ വർഷം നേടിയത്.
ഹജ്ജ് സമയത്ത് ആദ്യമായാണ് ഈ തരത്തിലുള്ള ഡ്രോൺ സേവനം പ്രായോഗികമാകുന്നത്. കൃത്രിമ ബുദ്ധിയിൽ പ്രവർത്തിക്കുന്ന ഫാൽക്കൺ, ആക്‌സസ് ചെയ്യാൻ ബുദ്ധിമുട്ടുള്ള ഇടങ്ങളിലും ദുഷ്കര സാഹചര്യങ്ങളിലും രക്ഷാപ്രവർത്തനങ്ങൾ നടത്താൻ കഴിവുള്ളതാണ്.
40 കിലോഗ്രാം വരെ ഭാരം വഹിക്കാൻ ശേഷിയുള്ള ഈ ഡ്രോൺ 12 മണിക്കൂർ വരെ നിരന്തരമായി പറക്കാൻ കഴിയും. വാഹനങ്ങൾ പ്രവേശിക്കാൻ കഴിയാത്ത ഇടങ്ങളിലും തീ അണക്കാൻ അതിന്റെ യാന്ത്രിക കനം ഉപയോഗിച്ചാണ് ഡ്രോൺ പ്രവർത്തിക്കുന്നത്.
തെർമൽ കാമറകളും തത്സമയ വീഡിയോ സംപ്രേഷണ സംവിധാനവുമുള്ള ഫാൽക്കൺ, കമാൻഡ് സെന്ററിലേക്ക് ദൃശ്യങ്ങൾ കൈമാറും. ബഹുനില കെട്ടിടങ്ങൾ, വ്യാവസായിക മേഖലം, അപകട സാധ്യതയുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിലെ സുരക്ഷാ നിരീക്ഷണത്തിനും ഇടപെടലിനും ഡ്രോൺ ഏറെ സഹായകരമാകും.
ജനലക്ഷങ്ങൾ പങ്കെടുക്കുന്ന ഹജ് തീർഥാടനം സുരക്ഷിതമായി മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കുന്നതിനായി ഈ അത്യാധുനിക സാങ്കേതിക പരിഹാരമാണ് സായുധസേനയും സിവിൽ ഡിഫൻസും ചേർന്ന് പ്രായോഗികമാക്കുന്നത്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.