Breaking News

ഹജ്ജിന് അനുമതി ലഭിച്ചവര്‍ പ്രതിരോധ വാക്‌സിന്‍ എടുക്കണമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം.

മസ്‌കത്ത് : ഒമാനില്‍ നിന്ന് ഈ വര്‍ഷത്തെ ഹജ്ജിന് അനുമതി ലഭിച്ച സ്വദേശികളും പ്രവാസികളും പ്രതിരോധ കുത്തിവയ്പ്പുകള്‍ സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.  കൂടുതല്‍ വിവരങ്ങള്‍ക്ക്, തീര്‍ഥാടകര്‍ അതത് ഗവര്‍ണറേറ്റുകളിലെ നിയുക്ത ആരോഗ്യ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കാവുന്നതാണ്.
താഴെ പറയുന്ന വാക്‌സിനുകളാണ് എടുക്കേണ്ടത്
കൊവിഡ് 19 മോണോവാലന്റ് വാക്‌സിന്‍: 65 വയസ്സിനു മുകളില്‍ പ്രായമുള്ള വ്യക്തികള്‍, ഗര്‍ഭിണികള്‍, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, പ്രമേഹം, ഹൃദ്രോഗം, വൃക്കരോഗം, രോഗപ്രതിരോധ ശേഷിക്കുറവ് തുടങ്ങിയ വിട്ടുമാറാത്ത അസുഖമുള്ളവര്‍ കോവിഡ്19 മോണോവാലന്റ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് ആവശ്യമാണ്.
സീസണല്‍ ഇന്‍ഫ്‌ലുവന്‍സ വാക്‌സിന്‍: ആറ് മാസവും അതില്‍ കൂടുതലുമുള്ള മുതിര്‍ന്നവരും കുട്ടികളും ഉള്‍പ്പെടെ എല്ലാ ഹജ്ജ് തീര്‍ഥാടകര്‍ക്കും ഈ വാക്‌സിന്‍ സ്വീകരിക്കല്‍ നിര്‍ബന്ധമാണ്.മെനിംഗോകോക്കല്‍ മെനിഞ്ചൈറ്റിസ് വാക്‌സിന്‍: രണ്ട് മാസവും അതില്‍ കൂടുതലുമുള്ള എല്ലാ ഹജ്ജ് തീര്‍ഥാടകര്‍ക്കും ഈ വാക്‌സിന്‍ നിര്‍ബന്ധമാണ്.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.