Breaking News

ഹജ്ജിനെ രാഷ്ട്രീയ വേദിയാക്കുന്നതിനെതിരേ മുന്നറിയിപ്പുമായി സൗദി.!

റിയാദ്: ഒരു കാരണവശാലും ഹജ്ജിന്‍റെ വാര്‍ഷിക തീര്‍ഥാടനം രാഷ്ട്രീയമോ വിഭാഗീയമോ ആയ ആവശ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യാന്‍ അനുവദിക്കില്ലെന്നും ഈ ഉദ്ദേശ്യത്തോടെ ആരെയും രാജ്യത്തേക്ക് കൊണ്ടുവരരുതെന്നും സൗദി ഹജ്ജ്, ഉംറ മന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്. വിദേശ രാജ്യങ്ങളുടെ ഹജ്ജ് തീര്‍ഥാടക കാര്യങ്ങളുടെ ഓഫീസുകളുടെ പ്രവര്‍ത്തന ചട്ടങ്ങളുടെ ഭാഗമാണ് ഈ നിര്‍ദ്ദേശം. ഈ ഓഫീസുകളുടെ അംഗീകാരത്തിന് ആവശ്യമായ നിബന്ധനകളും വ്യവസ്ഥകളും മന്ത്രാലയം മുന്നോട്ടു വച്ചിട്ടുണ്ട്. അവയുടെ പ്രവർത്തനങ്ങൾ വിലയിരുത്താൻ നിരീക്ഷണ സംവിധാനം ഒരുക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
പുതിയ ചട്ടങ്ങള്‍ അനുസരിച്ച്, ലൈസന്‍സുള്ള ഓഫീസുകള്‍ അതത് രാജ്യങ്ങളില്‍ നിന്ന് വരുന്ന എല്ലാ തീര്‍ഥാടകരുടെയും പൂര്‍ണ ഉത്തരവാദിത്തം വഹിക്കണം. ഓഫീസ് പാലിക്കേണ്ട നടപടിക്രമങ്ങള്‍ മന്ത്രാലയം തീരുമാനിക്കും. തീര്‍ഥാടകര്‍ രാജ്യത്തേക്ക് എത്തുന്നതിന് മുമ്പ് ഇലക്ട്രോണിക് രീതിയിൽ അവരുടെ വിവരങ്ങള്‍ രേഖപ്പെടുത്താനും ഏതെങ്കിലും തരത്തിലുള്ള ചിത്രങ്ങള്‍, പുസ്തകങ്ങള്‍, പതാകകള്‍, മുദ്രാവാക്യങ്ങള്‍, രാഷ്ട്രീയ പ്രസിദ്ധീകരണങ്ങള്‍ എന്നിവ കൊണ്ടുവരുന്നത് തടയാനും ഓഫീസുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്തിന്‍റെ പൊതു ക്രമസമാധാനം, പൊതു സുരക്ഷ, പൊതുജനാരോഗ്യം എന്നിവയെ അപകടപ്പെടുത്തുന്ന ഏതെങ്കിലും പ്രവർത്തനങ്ങളിലോ ഒത്തുചേരലുകളിലോ തങ്ങളുടെ തീര്‍ത്ഥാടകര്‍ ഏര്‍പ്പെടുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഈ ഓഫീസുകള്‍ക്ക് ഉത്തരവാദിത്തമുണ്ട്.


രാജ്യത്ത് അംഗീകൃതമായ ഔദ്യോഗിക മാര്‍ഗങ്ങളിലൂടെയല്ലാതെ ഹജ്ജ് നിര്‍വഹിക്കാന്‍ ആരെയും അനുവദിക്കരുത്. രാഷ്ട്രീയമോ വിഭാഗീയമോ ആയ ആവശ്യങ്ങള്‍ക്കായി ഹജ്ജിനെ ചൂഷണം ചെയ്യുന്നത് തടയുമെന്ന് മന്ത്രാലയം വ്യക്തമാക്കി. എല്ലാ തീര്‍ഥാടകരും രാജ്യം വിട്ടുവെന്ന് ഉറപ്പാക്കിയതിന് ശേഷമല്ലാതെ ഹജ്ജ് കാര്യ ഓഫീസുകൾ അടച്ചുപൂട്ടരുത്. ഹജ്ജ് കാര്യ ഓഫീസോ അതിലെ ഏതെങ്കിലും ജീവനക്കാരോ ഈ നിയന്ത്രണങ്ങളോ മറ്റ് ഏതെങ്കിലും നിര്‍ദ്ദേശങ്ങളോ ലംഘിക്കുകയാണെങ്കില്‍, അത്തരം ഒരു സാഹചര്യത്തില്‍ ഓഫീസ് മേധാവി ഉൾപ്പെടെയുള്ളവരെ നാടുകടത്താന്‍ ശുപാര്‍ശ ചെയ്യുമെന്നും ഹജ്ജ് മന്ത്രാലയം വ്യക്തമാക്കി.
സേവനം നല്‍കുന്നതിൽ അപാകതകള്‍ ഉണ്ടായാൽ അത് പരിഹരിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും ഓഫീസിന്റെ ഭാഗത്ത് നിന്ന് നിര്‍ബന്ധമായും ഉണ്ടാവണം. പോരായ്മ പരിഹരിക്കാന്‍ ഓഫീസ് വിസമ്മതിക്കുന്ന സാഹചര്യത്തില്‍ ഉചിതമെന്ന് തോന്നുന്ന ആരെയെങ്കിലും മന്ത്രാലയം ചുമതലപ്പെടുത്തുകയും അതിന്റെ ചെലവ് വീഴ്ച വരുത്തിയ ഓഫീസിൽ നിന്ന് ഈടാക്കുകയും ചെയ്യും.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.