റിയാദ് : ഹജ്ജ് സീസണ് മുന്നോടിയായി തയ്യാറെടുപ്പുകൾ നടത്തി സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി. തീർത്ഥാടകരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട പരിശീലനങ്ങൾക്കും പദ്ധതികൾക്കുമാണ് തുടക്കമായത്. മിന ആശുപത്രിയിലെ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് മാനേജ്‌മെന്റ് സെന്ററിൽ പ്രവർത്തനം ഇതുമായി ബന്ധപ്പെട്ട് വികസിപ്പിച്ചിട്ടുണ്ട്.
ഗവൺമെന്റ് ഏജൻസികളുടെ ഏകോപനം ശക്തമാക്കുന്ന പ്രവർത്തനങ്ങൾക്കും തുടക്കമായി. ഭക്ഷ്യ വിഷബാധ അവബോധം വർധിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ബോധവത്കരണ പരിപാടികൾ മക്കയിലടക്കം നടന്നു വരുന്നുണ്ട്. ഭക്ഷ്യ വിഷബാധ കേസുകളിൽ വേഗത്തിലുള്ള പരിഹാര പദ്ധതികളും നടപ്പിലാക്കി. അടിയന്തര സാഹചര്യങ്ങളിൽ പെട്ടെന്നുള്ള പ്രതികരണത്തിനായുള്ള ഏകോപന പ്രവർത്തനങ്ങൾ തുടരുകയാണ്. ആരോഗ്യകരമായ ഭക്ഷണം തീർത്ഥാടകർക്കെത്തിക്കുക, മലിനീകരണവും, ഭക്ഷണം വെറുതെ കളയുന്നത് തടയുക എന്നിവക്കായുള്ള പ്രവർത്തനങ്ങളും ഊർജ്ജിതപ്പെടുത്തി. ആരോഗ്യകരവും സുരക്ഷിതവുമായ ഹജ്ജ് കാലം തീർത്ഥാടകർക്ക് നൽകുന്നതിന്റെ ഭാഗമായാണ് പ്രവർത്തനങ്ങൾ.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.