ദോഹ: മൊറോക്കോ ആസ്ഥാനമായ ലോകത്തെ വമ്പൻ വളനിർമാണ കമ്പനിയായ ഒ.സി.പി ഗ്രൂപ്പിന്റെ ഒ.സി.പി ന്യൂട്രികോപ്സുമായി സൾഫർ കയറ്റുമതി കരാറിൽ ഒപ്പുവെച്ച് ഖത്തർ എനർജി. 75 ലക്ഷം ടൺ സൾഫർ കയറ്റുമതിക്കുള്ള 10 വർഷത്തെ കരാറാണ് ധാരണയായതെന്ന് ഖത്തർ എനർജി അറിയിച്ചു.ഭക്ഷ്യോൽപാദന മേഖലയിലെ വെല്ലുവിളികൾ നേരിടുന്നതിനും സുസ്ഥിരത നിലനിർത്തുന്നതിനുമായി മണ്ണിനെ പോഷകസമ്പുഷ്ടമാക്കുന്ന വളനിർമാണമെന്ന രീതിയിലൂടെ ശ്രദ്ധേയരാണ് ഒ.സി.പി ന്യൂട്രികോപ്സ്. അന്താരാഷ്ട്ര തലത്തിലെ കാർഷിക പ്രവൃത്തികൾക്ക് പിന്തുണ നൽകുകയും, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയും ലക്ഷ്യമിട്ടാണ് ഖത്തർ എനർജി ലോകത്തെ വമ്പൻ വളനിർമാണ കമ്പനികളുമായി ധാരണയിലെത്തിയത്. ലോകത്തെ ഏറ്റവും വലിയ സൾഫർ കയറ്റുമതി രാജ്യമായ ഖത്തർ, പ്രതിവർഷം 34 ലക്ഷം ടണ്ണാണ് വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത്.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.