മുംബൈ: ബോളിവുഡില്‍ സല്‍മാന്‍ ഖാന് നേരെയുള്ള നിരന്തരമുള്ള വധഭീഷണിക്ക് പിന്നാലെ ഷാരൂഖ് ഖാനും ഭീഷണി. 50 ലക്ഷം നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്നാണ് ഭീഷണി. വിഷയത്തില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.ബാന്ദ്രാ പൊലീസ് സ്റ്റേഷന് കീഴില്‍ തിരിച്ചറിയാത്ത വ്യക്തിയുടെ പേരില്‍ കൊള്ളക്കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മുംബൈ പൊലീസ് വ്യക്തമാക്കി. ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്)യ്ക്ക് കീഴില്‍ 308 (4), 351 (3)(4) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഫോണ്‍ കോളിനെക്കുറിച്ചുള്ള വിവരങ്ങള്‍ മുംബൈ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
കൂടുതല്‍ അന്വേഷണത്തിന് വേണ്ടി മുംബൈ പൊലീസിലെ ഒരു സംഘം ഛത്തീസ്ഗഡിലേക്ക് തിരിച്ചു. ഛത്തീസ്ഗഡിലെ റായ്പൂരില്‍ നിന്നാണ് ഫോണ്‍ കോള്‍ വന്നതെന്ന സൂചനയുണ്ടെങ്കിലും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ വിഷയത്തില്‍ ഫൈയാസ് ഖാന്‍ എന്നൊരാള്‍ക്ക് മുംബൈ പൊലീസ് നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് റായ്പൂര്‍ പൊലീസ് അറിയിക്കുന്നു.
അതേസമയം സല്‍മാന്‍ ഖാന് നേരെയുള്ള പുതിയ ഭീഷണിയില്‍ അഞ്ചു കോടി രൂപയാണ് മോചനദ്രവ്യമായി ആവശ്യപ്പെട്ടിരിക്കുന്നത്. ഭീഷണിയില്‍ വര്‍ളി പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സന്ദേശം വന്ന മൊബൈല്‍ ഫോണ്‍ നമ്പര്‍ പൊലീസ് അന്വേഷിക്കുകയാണെന്ന് മുംബൈ പൊലീസ് വ്യക്തമാക്കി.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.